Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോറം തള്ളിക്കളഞ്ഞെന്ന് ആരോപണം; കോളേജ് പ്രൊഫസർക്ക് നേരെ എബിവിപി പ്രവര്‍ത്തകരുടെ കരിഓയിൽ പ്രയോഗം

29 JUNE 2018 06:12 PM IST
മലയാളി വാര്‍ത്ത

ഗുജറാത്തിൽ കോളേജ് പ്രൊഫസർക്ക് നേരെ എബിവിപി പ്രവര്‍ത്തകരുടെ ക്രൂരത. ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ്മ കച്ച് യുണിവേഴ്‌സിറ്റിയിലായിരുന്നു സംഭവം. ക്ലാസ്സെടുക്കുകയായിരുന്ന അസോസിയേറ്റ് പ്രഫസറും കെമിസ്ട്രി ഡിപാര്‍ട്‌മെന്റിന്റെ തലവനും സ്റ്റുഡന്റ്‌സ് ഇലക്ഷന്‍ കോര്‍ഡിനേറ്ററുമായ ഗിരിന്‍ ബാക്‌സിനെ ക്ലാസ്സിൽ നിന്നും വലിച്ചിറക്കി പ്രവർത്തകർ മുഖത്ത് കരി ഓയിൽ ഒഴിക്കുകയായിരുന്നു.

ജൂലായ് ഇരുപത്തി രണ്ടാം തീയതി നടക്കാനിരിക്കുന്ന യൂണിവേഴ്‌സിറ്റി ഇലക്ഷനിലേക്കുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫാറങ്ങളില്‍ നിന്നും എബിവിപിയുടെ മാത്രം ഫാറം തള്ളിക്കളഞ്ഞു എന്നാണാരോപിച്ചാണ് അധ്യാപകന് നേരെ ഇവർ ആക്രമണം നടത്തിയത്.

നിയമമനുസരിച്ച് എല്ലാ ഫോറങ്ങളും തള്ളിക്കളയുകയും സംഭവത്തെപ്പറ്റി സംസാരിക്കാന്‍ വിദ്യാർത്ഥി സംഘടനകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത എ ബി വി പി പ്രവര്‍ത്തകര്‍ പ്രൊഫസർ ഗിരിന്‍ ബാക്‌സി ക്ലാസെടുത്തുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തെ ക്ലാസില്‍ നിന്നും വലിച്ചിഴച്ച് പുറത്തിറക്കിയാണ് മുഖത്ത് കരിഓയില്‍ ഒഴിച്ചത്.

തുടര്‍ന്ന് ബോലോ ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രഫസറെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ചേമ്പറിലേക്ക് നടത്തിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രജിസ്ട്രാര്‍ക്കും ഇതേ ഗതിതന്നെയാവുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് എ ബി വി പിയുടെ ഭീഷണി പ്രതിഷേധം അവസാനിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എ ബി വി പിയുടെ രണ്ട് കാര്യാലയ കാര്യവാഹകുമാരും അറസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. അതോടൊപ്പം ഇരുപതോളം വരുന്ന എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരായി പോലീസ് അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.

ആര്‍ എസ് എസിന് കീഴിലുള്ള സംഘപരിവാര്‍ സംഘടനയായ എ ബി വി പി കാലാകാലങ്ങളായി ഗുജറാത്തിലെ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങളിലും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. എതിര്‍പ്പുമായി വരുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമാക്കുന്നത് ഇതാദ്യമായല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends