15 ലക്ഷം വീതം തരാമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞവര്‍ ഇപ്പോള്‍ കള്ളപ്പണമില്ലെന്ന് വാദിക്കുന്നു ;കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

സ്വിസ് ബാങ്കിലെ ഇന്ത്യാക്കാരുടെ നിക്ഷേപത്തില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായെന്ന റിപ്പോര്‍ട്ടിനെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. 15 ലക്ഷം വീതം തരാമെന്ന് തിരഞ്ഞെടുപ്പിന് മുമ്ബ് പറഞ്ഞവര്‍ ഇപ്പോള്‍ കള്ളപ്പണമില്ലെന്ന് വാദിക്കുന്നതിന് പിന്നില്‍ എന്ത് മറിമായമാണെന്ന് അറിയില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
സ്വിസ് ബാങ്കിലെ കള്ളപ്പണം കണ്ടെടുത്ത് ഓരോരുത്തരുടെ അക്കൗണ്ടിലും 15 ലക്ഷം വീതം തരുമെന്നാണ് 2014ല്‍ തിരഞ്ഞെടുപ്പിന് മുമ്ബ് നരേന്ദ്ര മോദി പറഞ്ഞത്. 2016ല്‍ നടപ്പിലാക്കിയ നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുമെന്ന് പിന്നീട് പറഞ്ഞു. എന്നാല്‍ സ്വിസ് ബാങ്കിലെ ഇന്ത്യാക്കാരുടെ നിക്ഷേപം 50 ശതമാനം കൂടിയത് കള്ളപ്പണം ഉപയോഗിച്ചിട്ടല്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. സ്വിസ് ബാങ്കുകളില്‍ കള്ളപ്പണമേയില്ലെന്നും പറയുന്നുവെന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.
കള്ളപ്പണത്തിനെതിരെ മോദി സര്‍ക്കാര്‍ കടുത്ത നടപടികള്‍ എടുക്കുന്നതിനിടെ സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം കഴിഞ്ഞ വര്‍ഷം 7,000 കോടി രൂപയായി വര്‍ദ്ധിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തായത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നടപടികളെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം കുറഞ്ഞുവരികയായിരുന്നു. എന്നാല്‍ 2017ല്‍ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വര്‍ദ്ധിച്ചെന്നാണ് സ്വിസ് ബാങ്കിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നതെല്ലാം കള്ളപ്പണം അല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. എങ്ങനെയാണ് ഇത്തരം നിക്ഷേപങ്ങളെ നിയമപരമല്ലെന്നും കള്ളപ്പണമാണെന്നും കണക്കാക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ചോദ്യം. ഇക്കാര്യത്തില്‍ ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























