ഡല്‍ഹി മെട്രോ ജീവനക്കാര്‍ നടത്താനിരുന്ന സമരത്തിന് ഹൈക്കോടതിയുടെ വിലക്ക്

ഡല്‍ഹി മെട്രോ ജീവനക്കാര്‍ നടത്താനിരുന്ന സമരത്തിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡിഎംആര്‍സി ഹൈക്കോടതിയില്‍ നല്‍കിയ അടിയന്തര ഹര്‍ജിയിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് ശമ്പവര്‍ദ്ധനവ് അടക്കം നിരവധി ആവശ്യങ്ങളുമായി ഡിഎംആര്‍സി ജീവനക്കാര്‍ സമരപ്രഖ്യാപനം നടത്തിയത്.
എന്നാല്‍, നേരത്തെ പ്രഖ്യാപനം നടത്താതെ സമരം നടത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. 9,000ത്തോളം വരുന്ന മെട്രോ ജീവനക്കാരാണ് ഇത്തരത്തില്‍ സമരം നടത്തുന്നത്. പണിമുടക്ക് നോട്ടീസ് നല്‍കിയില്ലെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച കോടതി അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ പണിമുടക്ക് നടത്തരുതെന്നും ഉത്തരവിട്ടു.
ഇതോടെ സര്‍വീസുകള്‍ തടസമില്ലാതെ നടക്കും. ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്‌റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കാളികളാകാനിരുന്നത്. ജൂണ്‍ 19ന് ഇതേ ആവശ്യങ്ങളുന്നയിച്ച് സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇത് എല്ലാ മെട്രോ സര്‍വീസുകളെയും സാരമായി ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha























