പടിഞ്ഞാറ് ദര്‍ശനം യേശുദാസിന് വേണ്ട; സംഗീത വിദ്യാലയത്തിന് പകരം ഭൂമി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍

2008 ല്‍ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയിരുന്നപ്പോള്‍, യേശുദാസിന് ബാംഗ്ലൂരില്‍ ഭൂമി അനുവദിച്ചിരുന്നു. പഴയ വിമാനത്താവളത്തിനടുത്ത് ജി വിഭാഗത്തില്‍ പെട്ട ഭൂമിയാണ് നല്‍കിയത്.
ഗുരുകുലം മാതൃകയിലുള്ള സംഗീതവിദ്യാലയം സ്ഥാപിക്കാനാണ് യേശുദാസിന്റെ പദ്ധതി. കെട്ടിടത്തിന്റെ മുഖം കിഴക്കോട്ടോ വടക്കോട്ടോ ആകണം എന്നായിരുന്നു യേശുദാസിന്റെ ആഗ്രഹം. എന്നാല്‍ ഈ സ്ഥലത്ത് കെട്ടിടത്തിന്റെ ദര്‍ശനം പടിഞ്ഞാറോട്ടായിരിക്കും. ഇക്കാരണത്താലാണ് പുതിയ ഭൂമിക്ക് യേശുദാസ് അപേക്ഷിച്ചത്.
ബാംഗ്ലൂര്‍ വികസന അതോറിറ്റി വിതരണം ചെയ്യുന്ന സ്ഥലങ്ങളെ എ മുതല്‍ ജി വരെ തരംതിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിതരണം ചെയ്തിരുന്ന 30 ശതമാനമാണ് ജി വിഭാഗം. എന്നാല്‍ ഇവിടത്തെ ഭൂമി വിവാദ വിഷയമാകുകയും ഭൂമി അനുവദിക്കുന്നതിന് കോടതി വിലക്കും വന്നിരുന്നു. യേശുദാസിന് ജി വിഭാഗത്തില്‍ സ്ഥലമനുവദിക്കാന്‍ എസ്.എം. കൃഷ്ണ മന്ത്രിസഭ 2003 ല്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, കുറഞ്ഞത് പത്തുകൊല്ലമായി കര്‍ണാടകത്തില്‍ താമസിക്കുന്ന ആള്‍ക്കേ ഈ വിഭാഗത്തില്‍ ഭൂമി കൊടുക്കാന്‍ വ്യവസ്ഥയുള്ളൂ. യേശുദാസിനുവേണ്ടി ഈ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇളവുവരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























