Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

പാർട്ടിയെ രക്ഷിക്കാൻ പ്രിയങ്ക വരുമെന്ന് സൂചന...ആ വരവിനായി കോൺഗ്രസ് അനുഭാവികൾ

24 JULY 2019 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വര്‍ണ്ണക്കൊള്ള; സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘനെതിരായ അന്വേഷണമാണ് നടക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക; അതിജീവിതകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു

വിവരാവകാശം കൊടുത്തിട്ടു പോലും വ്യക്തമായ മറുപടി സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല; വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നു എന്ന ഒഴുക്കന്‍ മറുപടി; പിണറായി വിജയന്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി

ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല; കുറ്റവാളികള്‍ ആരായാലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

വര്‍ഗ്ഗീയ വിഭജനം കൊണ്ട് മാത്രമേ 2026 ലെ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നുള്ള ധാരണ; ജനങ്ങളെ മതപരമായി വിഭജിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പ്രിയങ്ക പാർട്ടി അദ്ധ്യക്ഷയാവണമെന്ന ആവശ്യം വീണ്ടും ഉയർന്നു തുടങ്ങി. ഉത്തർപ്രദേശിലെ സോൺ ഭദ്ര‌‌യിൽ ഗോത്രവിഭാഗത്തിൽ പെട്ടവർ കൂട്ടക്കൊല ചെയ്യപ്പെട്ടിടത്ത് സന്ദർശനം നടത്താൻ തുനി‌ഞ്ഞതോടെ പ്രിയങ്ക ഗാന്ധി രാജ്യശ്രദ്ധ നേടിയിരുന്നു. യു.പിയിലെ ബി.ജെ.പി സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് പ്രിയങ്ക നടത്തിയത്. അതോടെയാണ് അദ്ധ്യക്ഷ പദവിയെക്കുറിച്ചുള്ള ചർച്ച വീണ്ടും പ്രിയങ്കയിലെത്തുന്നത്. എന്നാൽ, ഇതുവരെ പ്രിയങ്കയോ സോണിയാഗാന്ധിയോ രാഹുലോ മനസ് തുറന്നിട്ടില്ല.ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനം രാജിവച്ച് രണ്ടുമാസമായിട്ടും പാർട്ടിയിൽ പുതിയ അദ്ധ്യക്ഷനെ കണ്ടുപിടിക്കാൻ കഴിയാതെ തീരുമാനം നീണ്ടുനീണ്ടു പോകുന്നു. പാർട്ടി അദ്ധ്യക്ഷ സ്ഥാനം അനിശ്ചിതത്വത്തിലായതോടെ കുറേനാളായി കോൺഗ്രസ് വക്താക്കളൊന്നും ചാനൽ ചർച്ചകൾക്ക് പോകുന്നില്ല.

നേതാക്കളൊക്കെ സ്ഥാനം രാജിവയ്ക്കുന്നു. ഗോവയിലും മഹാരാഷ്ട്രയിലും പ്രതിപക്ഷ നേതൃപദവിയിലിരുന്നവർവരെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന് മന്ത്രിമാരാവുന്നു. കർണാടകയിലും ഒരു ഡസനോളം കോൺഗ്രസ് എം.എൽ.എമാർ രാജിവയ്ക്കുന്നു. ഇതൊന്നും മുന്നിൽ കണ്ട് തന്ത്രപരമായി നീങ്ങാൻ അദ്ധ്യക്ഷനില്ലാത്ത പാർട്ടിക്കാവുന്നില്ല. നെഹ്‌റു ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനം രാജിവച്ച് രണ്ടുമാസമായിട്ടും പാർട്ടിയിൽ പുതിയ അദ്ധ്യക്ഷനെ കണ്ടുപിടിക്കാൻ കഴിയാതെ തീരുമാനം നീണ്ടുനീണ്ടു പോകുന്നു. പാർട്ടി അദ്ധ്യക്ഷ സ്ഥാനം അനിശ്ചിതത്വത്തിലായതോടെ കുറേനാളായി കോൺഗ്രസ് വക്താക്കളൊന്നും ചാനൽ ചർച്ചകൾക്ക് പോകുന്നില്ല. നേതാക്കളൊക്കെ സ്ഥാനം രാജിവയ്ക്കുന്നു.

ഗോവയിലും മഹാരാഷ്ട്രയിലും പ്രതിപക്ഷ നേതൃപദവിയിലിരുന്നവർവരെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന് മന്ത്രിമാരാവുന്നു. കർണാടകയിലും ഒരു ഡസനോളം കോൺഗ്രസ് എം.എൽ.എമാർ രാജിവയ്ക്കുന്നു. ഇതൊന്നും മുന്നിൽ കണ്ട് തന്ത്രപരമായി നീങ്ങാൻ അദ്ധ്യക്ഷനില്ലാത്ത പാർട്ടിക്കാവുന്നില്ല.'
അദ്ധ്യക്ഷനെ കണ്ടുപിടിക്കാനുള്ള തീരുമാനം നീളുന്നതോടെ ഇപ്പോൾ വീണ്ടും ചർച്ചകൾ പ്രിയങ്ക ഗാന്ധിയെ ചുറ്റിപ്പറ്റിയായി. പ്രിയങ്ക പാർട്ടി അദ്ധ്യക്ഷയാവണമെന്ന ആവശ്യം വീണ്ടും ഉയർന്നു തുടങ്ങി. ഉത്തർപ്രദേശിലെ സോൺ ഭദ്ര‌‌യിൽ ഗോത്രവിഭാഗത്തിൽ പെട്ടവർ കൂട്ടക്കൊല ചെയ്യപ്പെട്ടിടത്ത് സന്ദർശനം നടത്താൻ തുനി‌ഞ്ഞതോടെ പ്രിയങ്ക ഗാന്ധി രാജ്യശ്രദ്ധ നേടിയിരുന്നു. യു.പിയിലെ ബി.ജെ.പി സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് പ്രിയങ്ക നടത്തിയത്. അതോടെയാണ് അദ്ധ്യക്ഷ പദവിയെക്കുറിച്ചുള്ള ചർച്ച വീണ്ടും പ്രിയങ്കയിലെത്തുന്നത്. എന്നാൽ, ഇതുവരെ പ്രിയങ്കയോ സോണിയാഗാന്ധിയോ രാഹുലോ മനസ് തുറന്നിട്ടില്ല.

മെയ് 25 നാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നത്. അന്നുമുതൽ രാജി പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ഒറ്റയ്ക്കും കൂട്ടായും രാഹുലിനോട് അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല. തന്റെ രാജിയ്ക്ക് സ്ഥിരീകരണമെന്നപോലെ ജൂലായ് 3 ന് നാലുപേജുള്ള വികാര നിർഭരമായ കത്ത് രാഹുൽ പുറത്തുവിട്ടിരുന്നു. താൻ തുടരില്ലെന്നും എന്നാൽ പകരം ആരുടെ പേരും നിർദ്ദേശിക്കില്ലെന്നുമാണ് രാഹുൽ എഴുതിയത്. നെഹ്റു കുടുംബത്തിൽ നിന്നാരും വേണ്ട എന്നായിരുന്നു മറ്രൊരു നിർദ്ദേശം. അതോടെ നെഹ്‌‌റു കുടുംബത്തിൽ നിന്ന് പുറത്തുള്ള ആരെങ്കിലും അദ്ധ്യക്ഷ സ്ഥാനത്ത് എത്തുമെന്ന തരത്തിൽ ചർച്ച നടന്നിരുന്നു. എന്നാൽ, യു.പിയിലെ പൊലീസ് തടയലോടെ പ്രിയങ്ക നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം ശക്തമാവുകയാണ്

അതേസമയം, പ്രിയങ്ക നേതൃത്വം ഏറ്രെടുക്കുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. 2022ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് പ്രിയങ്കയുടെ ദൗത്യം. പ്രിയങ്ക അദ്ധ്യക്ഷപദം ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ താരതമ്യേന ചെറുപ്പക്കാരായ നേതൃത്വമായിരിക്കും കോൺഗ്രസിനുണ്ടാവുകയെന്നാണ് സൂചന. മഹാരാഷ്ട്രയിൽ നിന്നുള്ള ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ മുകുൾ വാസ്നിക്, രാജസ്ഥാനിൽ നിന്നുള്ള സച്ചിൻ പൈലറ്ര്, മദ്ധ്യപ്രദേശിൽ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരും പറഞ്ഞുകേൾക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (18 minutes ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (41 minutes ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (46 minutes ago)

ഇന്ന് പ്രാദേശിക അവധി....  (1 hour ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (1 hour ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (1 hour ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (1 hour ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (2 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (9 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (9 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (9 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (9 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (10 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (10 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (10 hours ago)

Malayali Vartha Recommends