Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗാളിൽ ബിജെപി അംഗ്വതം സ്വീകരിച്ചത് 77 ലക്ഷത്തിലധികം വ്യക്തികൾ; സഹായകമായത് ബിജെപി പ്രചരണങ്ങൾ ; ആശങ്കയോടെ മമത ബാനെർജി

26 AUGUST 2019 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് മീറ്റ് ദ് ലീഡര്‍ പദ്ധതികള്‍ പോലുള്ളവ ബിജെപി സംഘടിപ്പിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ബംഗാളിൽ പ്രതീക്ഷിച്ചതിനേക്കാൾ അധികം അംഗത്വം നേടി ബിജെപി കുതിപ്പ് തുടരുന്നു .മമത ബാനർജിയുടെ നേതൃത്വത്വം മുരടിപ്പിക്കാനുള്ള ഒരുക്കമാണ് ഇതിലൂടെ നടക്കുന്നത്. ബംഗാളില്‍ ബിജെപി നടത്തിയ അംഗത്വപ്രചാരണത്തിന് കിട്ടിയത് വൻ പ്രതികരണം. 60 ലക്ഷം പുതിയ അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ബിജെപി അംഗ്വത പ്രചരണം ആരംഭിച്ചത്. എന്നാൽ ഇതുവരെ 77 ലക്ഷത്തിലധികം വ്യക്തികളാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. 20ആം തീയതി അംഗത്വപ്രചാരണം അവസാനിച്ചെങ്കിലും നിലവിലെ ഒഴുക്ക് അനുസരിച്ച് ഡിസംബര്‍ വരെ അംഗത്വമെടുക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്. ബിജെപിക്ക് ഈ വലിയൊരു നേട്ടത്തിന് വഴി വച്ച പല ഘടകങ്ങളുണ്ട്. ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം ബിജെപി ചർച്ച വിഷയമായാക്കിയിരുന്നു. ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം സജീവ ചര്‍ച്ചയാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കൃത്യമായ തന്ത്രമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഈ തന്ത്രത്തിന്റെ ഫലം കണ്ടു തുടങ്ങിയിരിക്കുകയാണ്. ഈ വിഷയം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ പൗരത്വ റജിസ്റ്റര്‍ വിവാദം സഹായിച്ചതായാണ് പാര്‍ട്ടി വിലയിരുത്തന്നത്. ഈ വിഷയത്തിലൂടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ഹൃദയഭൂമിയിലും വോട്ടുബാങ്ക് ശക്തമാക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു.

ബംഗാളിലും ദേശീയ പൗരത്വ റജിസ്റ്റര്‍ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനമാണ് മറ്റൊരു ഘടകം . 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ദലിത്പിന്നാക്ക വിഭാഗക്കാരുടെ വോട്ട് പല സംസ്ഥാനങ്ങളിലും ബിജെപിക്കു നിര്‍ണായകമായിരുന്നു. എന്നാല്‍ രാജ്യത്ത് ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ അതിക്രമങ്ങള്‍ വര്‍ധിച്ചതോടെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിക്ക് കനത്ത തോല്‍വിയുണ്ടായി. ഇതു തിരിച്ഛറിഞ്ഞാണ് ദളിത്-പിന്നോക്ക വോട്ടുകളുറപ്പിക്കാന്‍ തീവ്രശ്രമം നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ പട്ടികജാതി, പട്ടികവര്‍ഗ നിയമം ശക്തിപ്പെടുത്താനുള്ള ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. എന്നാൽ ബംഗാളിൽ അതൊരു നേട്ടമായി മാറിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരായി ശക്തമായ പ്രചാരണങ്ങൾ ബിജെപി നടത്തിയിരുന്നു. ഇതും അംഗ്വത പരമായി ബംഗാളിൽ വലിയ രീതിയിലുള്ള നേട്ടം ബിജെപിക്ക് കൈ വരിക്കാൻ സഹായിച്ചിരിക്കുന്നു.

പുതിയ അംഗങ്ങളില്‍ അധികവും 25നും 40നും ഇടയിലുള്ളവരാണെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമാണ് പുതുതായി കൂടുതല്‍ അംഗങ്ങളെ ബിജെപിക്ക് കിട്ടിയിരിക്കുന്നത്. ബംഗാളിലെ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ വന്‍ പ്രചരണമാണ് ബിജെപി നടത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആറ് എംഎല്‍എമാരും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഓരോ എംഎല്‍എമാര്‍ വീതവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വമ്പിച്ച വിജയമാണ് നേടിയത്. ആകെയുണ്ടായിരുന്ന 42 സീറ്റുകളില്‍ 18 സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അമിത് ഷായ്ക്ക് ബംഗാളില്‍ റാലി നടത്താന്‍ പോലും സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി അനുവാദം നല്‍കിയിരുന്നില്ല. പിന്നീട് ജാഥ നടന്നപ്പോള്‍ അതിന് നേരെ ഉണ്ടായത് വലിയ അക്രമങ്ങളുമാണ്. ഇത് എല്ലാം ബിജെപിക്ക് ഗുണമായി മാറി. തൃണമൂല്‍ വിരുദ്ധ ചേരി ശക്തിപ്പെട്ടതും മമതയുടേയും തൃണമൂലിന്റേയും ഒപ്പം നീന പഴയ സിപിഎമ്മുകാരില്‍ നല്ലൊരു വിഭാഗം ബിജെപിക്കൊപ്പം ചേർന്നതും ബംഗാളില്‍ കാര്യങ്ങള്‍ എളുപ്പമാക്കി. നേരത്തെ 11 കോടിയാണ് ബിജെപിക്ക് രാജ്യത്ത് ഉണ്ടായിരുന്ന അംഗത്വം. ഇപ്പോള്‍ അത് 15 കോടിയായി മാറിയിരിക്കുന്നു. കഴിഞ്ഞ ജൂലൈ 6ന് തന്റെ ലോക്‌സഭ മണ്ഡലമായ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്‍ ഉദ്ഘാടനം ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (8 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (9 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (21 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (38 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (11 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends