Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ബാലുശ്ശേരിയിൽ ധർമജന് ആവേശോജ്വലമായ സ്വീകരണം... ധർമജന് പിൻന്തുണ പ്രഖ്യാപിച്ച് രമേഷ് പിഷാരടി... വിജയം ഉറപ്പിച്ച് ധർമജൻ...

16 MARCH 2021 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

ഏറെ കാത്തിരിപ്പിനൊടുവിൽ ബാലുശ്ശേരിയിലെ യുഡിഎഫ്‌ സ്ഥാനാർഥിയായ ധർമജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. തുറന്ന ജീപ്പിൽ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധർമജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ച് ആനയിച്ചത്.

ജനവിധി തേടുന്നു എന്നതിനപ്പുറം പ്രേക്ഷകരുടെ സ്വീകരണ മുറിയിലെ പ്രിയ താരങ്ങളെ കാണുക എന്ന ആ​ഗ്രഹത്തോടെ രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ തടിച്ചുകൂടി.

തുറന്ന ജീപ്പിൽ കൈവീശി കാട്ടി സ്ഥാനാർഥി ധർമജൻ. സുഹൃത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് രമേഷ് പിഷാരടിയും ഒപ്പം. ജീപ്പിന് മുന്നിലും പുറകിലുമായി നൂറിലധികം പ്രവർത്തകരുടെ ബൈക്ക് റാലിയും ഉണ്ടായിരുന്നു.

ഇരുവരെയും കാണാൻ റോഡിനിരുവശവും വീട്ടമ്മമാർ അടക്കം തടിച്ചു കൂടി. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കൺവെൻഷൻ ഹാളും നിറഞ്ഞു കവിഞ്ഞു.

ആത്മവിശ്വാസം കൂടിയെന്ന് ധർമജനും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടിയും പറഞ്ഞു. കൺവെൻഷന് ശേഷം ബഹുജന റാലിയോടെയാണ് ആദ്യദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിസമാപ്തിയായത്.

രാഷ്ട്രീയമാണിത് സിനിമയല്ല എന്ന വ്യക്തമായ തിരിച്ചറിവോടെയാണു തന്റെ വരവെന്ന് ധർമജൻ സൂചിപ്പിച്ചു. ‘ധർമം ജയിക്കാൻ ധർമജനൊപ്പം എന്നതാണ് തന്റെ ടാഗ് ലൈൻ.

ഇതു സ്വന്തമായി തന്നെ ഉണ്ടാക്കിയതാണ്. വെറുതെ പ്രാസം ഒപ്പിക്കാനായി ഉണ്ടാക്കിയതല്ല. കേരളത്തിൽ ഇപ്പോൾ എല്ലായിടത്തും അധർമമാണു വിളയാടുന്നത്. അഴിമതിയുടെ അഴിയാക്കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നു. അർഹരായവർക്കു തൊഴിലും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഇങ്ങനെ സമസ്ത മേഖലകളിലും അധർമം വിളയാടുകയാണ്.

ഇത് അവസാനിച്ചേ പറ്റൂ. അതിന് യുഡിഎഫ് അധികാരത്തിൽ വരണം’ എന്നായിരുന്നു ധർമജൻ പറഞ്ഞിരുന്നത്. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്‍പു തന്നെ ബാലുശ്ശേരിയിൽ ധർമജനു വോട്ടു തേടി ബോർഡുകളും ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ഏതാനും ആഴ്ചകളായി മണ്ഡലത്തിൽ സജീവവുമായിരുന്നു ധർമജൻ. ഫെബ്രുവരി ആദ്യവാരം മലബാർ മേഖലയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി. മോഹനുമായി കൂടിക്കാഴ്ചയും നടത്തി.

കുടുംബസമേതമാണ് അന്ന് ധർമജൻ ബാലുശ്ശേരിയിലെത്തിയത്. മണ്ഡലത്തിലെ ഒട്ടേറെ പൊതു, സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്ത ധർമജൻ, പ്രധാന കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും സന്ദർശിച്ചിരുന്നു.

‘പാർട്ടി എവിടെ മത്സരിക്കാൻ പറഞ്ഞാലും മത്സരിക്കുമെന്നും സ്ഥാനാർഥിയായാലും ഇല്ലെങ്കിലും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങും. ജയസാധ്യതയുള്ളതോ ഇല്ലാത്തതോ ആയ മണ്ഡലത്തിൽ നിർത്തിയാലും മത്സരിക്കും.

ഞാനൊരു കോൺഗ്രസ് പ്രവര്‍ത്തകനാണ്. അതിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരാൾ. പാർട്ടിയുടെ ഏത് തീരുമാനവും നിറവേറ്റും.’– എന്നായിരുന്നു അന്നു ധർമജൻ പറഞ്ഞത്. എന്നാൽ ഫെബ്രുവരിയിലെ ആ വരവ് ബാലുശ്ശേരിയിലെ വോട്ടർമാരെയല്ല, സുഹൃത്തുക്കളെ കാണാനായിരുന്നെന്നും വ്യക്തമാക്കിയിട്ടായിരുന്നു മടക്കം.

ഫെബ്രുവരി 20ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര കൊല്ലത്തെത്തിയപ്പോൾ സമാപന സമ്മേളന വേദിയിലെത്തിയ ധർമജൻ താൻ കോൺഗ്രസിനൊപ്പം ചേരുന്നതായി ഔദ്യോഗികമായും പ്രഖ്യാപിക്കുകയു ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (9 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (11 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (14 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (16 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (19 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (26 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (35 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (37 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (39 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (46 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (50 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (2 hours ago)

Malayali Vartha Recommends