Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കീറാമുട്ടിയായി കോൺ​ഗ്രസ് പട്ടിക... ആശങ്കയിൽ മുന്നണികൾ.... പത്രിക സമർപ്പിക്കാൻ ഇനി വെറും നാല് ദിവസം മാത്രം ബാക്കി...

16 MARCH 2021 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

നിയമസഭാ തെറഞ്ഞടുപ്പിൽ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി നാലു ദിവസം ബാക്കി. പക്ഷേ, യു.ഡി.എഫില്‍ ഇപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.

ഏതാനും മണ്ഡലങ്ങളില്‍ ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക വികാരങ്ങളും ഒത്തുപോകുന്നില്ല എന്നതാണ് യു.ഡി.എഫ് നേരിടുന്ന പ്രധാന പ്രതിസന്ധി. ധര്‍മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര് എന്ന ചോദ്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മടത്ത് ആര് എന്ന ചോദ്യത്തിനാണണ് യു.ഡി.എഫില്‍ ഇതുവരെ ഉത്തരമാകാത്തത്. ഘടകകക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ സാരഥി ദേവരാജനെയായിരുന്നു യു.ഡി.എഫ്. ധര്‍മടത്തേക്ക് കണ്ടുവെച്ചത്.

എന്നാല്‍, മണ്ഡലത്തിലേക്ക് ഇല്ലെന്നു പറഞ്ഞ് ദേവരാജന്‍ പിന്മാറിയതോടെ ധര്‍മടം കീറാമുട്ടിയായി. ഇരിക്കൂറില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫിനാണ് ഇവിടെ സീറ്റു നല്‍കിയിരിക്കുന്നത്.

ജില്ലയിലാകെ നിസ്സഹകരണം പ്രഖ്യാപിച്ച് എ ഗ്രൂപ്പിലെ ഒട്ടേറെ പ്രാദേശിക നേതാക്കള്‍ ഇതിനകം രാജിവെച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെതിരായ പ്രതിഷേധവും ഇതുവരെ കെട്ട് അടങ്ങിയിട്ടില്ല. വടകരയില്‍ കെ.കെ. രമയുടെ തീരുമാനം ഏതാണ്ട് ഉറപ്പായ മട്ടാണ്.

കളമശ്ശേരിയിലെ ലീഗ് സ്ഥാനാര്‍ഥിക്കെതിരായ വികാരം അണപൊട്ടി നിൽക്കുകയാണ്. ബി.ജെ.പി.യിലും വിചിത്രമായ സംഭവങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ രണ്ടു സീറ്റില്‍ മത്സരിക്കുമ്പോള്‍ ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ സീറ്റു കിട്ടാതെ നട്ടം തിരിയുകയാണ്.

ഒടുവില്‍ ശോഭ കഴക്കൂട്ടത്ത് മത്സരിച്ചേക്കുന്ന സൂചന നേതൃത്വം ഇപ്പോൾ നല്‍കിയിട്ടുണ്ട്. കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ശോഭ വ്യക്തമാക്കിയതുമാണ്.

അതിനിടെ ബി.ഡി.ജെ.എസും ബി.ജെ.പി.യും തമ്മില്‍ ചില മണ്ഡലങ്ങളില്‍ അസ്വാരസ്യം നിലനില്‍ക്കുന്നു. കൊടുത്ത രണ്ടോളം സീറ്റുകളാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

ഏറ്റുമാനൂരില്‍ മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ലതികാ സുഭാഷ് സ്വതന്ത്രയായി മത്സരിക്കും. ഏറ്റുമാനൂരില്‍ തിങ്കളാഴ്ച വൈകീട്ടു നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകയെന്ന നിലയില്‍ 30 വര്‍ഷത്തിലേറെ നീണ്ടുനിന്ന തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജന്മനാടായ ഏറ്റുമാനൂരില്‍ മത്സരിക്കണമെന്നുള്ള ആഗ്രഹവും അവര്‍ കണ്ണീരോടെ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പങ്കുവയ്ച്ചു.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് ലതികയെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചിട്ടുണ്ട്. മത്സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്തും റിയാസ് മുക്കോളിയും നേതൃത്വത്തെ അറിയിച്ചതോടെ അവശേഷിച്ച ആറു സീറ്റിലേക്ക് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിനിര്‍ണയം വൈകുന്നു.

ചൊവ്വാഴ്ചയോടെ പ്രഖ്യാപിക്കാനാണ് ശ്രമം. തവനൂരില്‍ റിയാസ് പിന്മാറിയതോടെ ഫിറോസ് കുന്നുംപറമ്പിലിനെ വീണ്ടും പരിഗണിക്കുന്നുണ്ട്. നിലമ്പൂര്‍ വി.വി. പ്രകാശിനു വിട്ടു നല്‍കി പട്ടാമ്പിയില്‍ മത്സരിക്കണമെന്ന് നിര്‍ദേശിച്ചതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് പിന്മാറിയത്.

ഇവിടെ കെ.എസ്.ബി.എ. തങ്ങളാണിപ്പോള്‍ പരിഗണനയില്‍. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥും കുണ്ടറയില്‍ കല്ലട രമേശും കല്പറ്റയില്‍ ടി. സിദ്ദിഖും തന്നെയാണിപ്പോഴും പരിഗണനയില്‍ ഉള്ളത്. വനിതാ പ്രാതിനിധ്യത്തിനായി ജ്യോതി വിജയകുമാറിനെയും പരിഗണിക്കുന്നുണ്ട്.

എല്‍ഡിഎഫ് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയെ തന്നെ മാറ്റിയാണ് സി.പി.ഐ മത്സരം കടുപ്പിക്കാനൊരുങ്ങുന്നത്. നിയാസ് പുളിക്കലകത്തിനെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാനാണ് സി.പി.ഐ തീരുമാനം.

എന്നാല്‍, ഹരിപ്പാട് ഒരു പ്രാദേശിക നേതാവ് പാര്‍ട്ടി വിട്ടതും ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിലും ഇപ്പോഴും പ്രതിഷേധം തുടരുന്നതും സി. പി.ഐ.യെ അലോസരപ്പെടുത്തുന്നു. റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ മത്സരിക്കുന്ന കാഞ്ഞങ്ങാട്ടെ മുറുമുറുപ്പും അവസാനിച്ചിട്ടില്ല.

അതിനിടെ കുറ്റ്യാടിയിലെ പ്രതിസന്ധി പരിഹരിക്കാനായത് സി.പി.എമ്മിന് ആശ്വാസമായി. അണികള്‍ ആവശ്യപ്പെട്ടതു പോലെ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ സി.പി.എം. നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (9 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (11 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (14 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (16 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (19 minutes ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (26 minutes ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (35 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (37 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (39 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (46 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (50 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (2 hours ago)

Malayali Vartha Recommends