Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം


  ആ വാർത്ത ഏവരേയും ഞെട്ടിച്ചു.... ഭാസുരാംഗന്റെ വാക്കുകളോർത്ത് നാട്ടുകാർ- ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല


ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....


മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...

സെക്രട്ടറിയേറ്റിനു മുന്നിലെ മനുഷ്യാവകാശ ലംഘനം; ശക്തമായ പ്രതിഷേധവുമായി കെ എം ഷാജഹാൻ രംഗത്ത്

20 MARCH 2021 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പോലീസുകാർ അതി ദാരുണമായി, നീചമായി, നിഷ്ടൂരമായി മർദ്ധിച്ചുകൊന്ന സ്വന്തം സഹോദരന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആറുവർഷ കാലത്തോളമായി സെക്രട്ടറിയേറ്റിനു മുന്നിൽ ശ്രീജിത്ത് നടത്തുന്ന സമരത്തിന് അധികാരികളുടെ അടഞ്ഞ കണ്ണിനെതിരെ ശക്തമായ പ്രതിഷേധവുമായി കെ എം ഷാജഹാൻ രംഗത്ത്

സെക്രട്ടറിയേറ്റിനു മുന്നിലൂടെ യാത്ര പോകുന്ന ഏതൊരാൾക്കും ഒരു പ്രധാനപ്പെട്ട കാഴ്ച കാണാതെ കടന്നു പോകാൻ കഴിയില്ല. സെക്രട്ടറിയേറ്റിന്റെ മുന്നിലുള്ള ആ നടപ്പാതയിൽ ഒരു ചെറുപ്പക്കാരൻ ഒരു ശവ പെട്ടിക്കുള്ളിൽ കിടക്കുകയാണ്.

ചിലസമയത്ത് ആ ചെറുപ്പക്കാരൻ അതിനുള്ളിൽ കിടന്നു ഉറങ്ങുന്നത് കാണാം, നട്ടുച്ച സമയത്ത്. ചിലപ്പോൾ ആ ചെറുപ്പക്കാരൻ മൈക്കിലൂടെ എന്തെങ്കിലും ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്നത് കേൾക്കാം. അതൊക്കെ കാണുകയും കേൾക്കുകയും ചെയ്യാതെ ഒരാൾക്കും അതിനു മുന്നിലൂടെ കടന്നു പോകാൻ സാധിക്കില്ല.

എന്റെ മനസ് പലപ്പോഴും അത് കാണുമ്പോൾ വിങ്ങിയിട്ടുണ്ട്. അതിന്റെ കാരണം വേറൊന്നുമല്ല, ഏതാണ്ട് ആയിരത്തി തൊള്ളായിരം ദിവസമായി ആ ചെറുപ്പക്കാരൻ ആ വെയിലത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ കിടക്കുകയാണ്. ആയിരത്തി തൊള്ളായിരം ദിവസം ഏതാണ്ട് ആറുവർഷ കാലത്തിനടുത്തായി. എന്റെ ഒരു പരിജയക്കാരനും സുഹൃത്തും കൂടിയാണ് ഈ ചെറുപ്പക്കാരൻ. ശ്രീജിത്തെന്നാണ് ആ ചെറുപ്പക്കാരന്റെ പേര്.

ഒരു പക്ഷേ, ഇന്ത്യയിൽ പോലും ഒരു ചെറുപ്പക്കാരൻ പൊരിവെയിലത്ത് ആറുവർഷക്കാലം സമരം ചെയ്യുന്ന സംഭവം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഈ ചെറുപ്പക്കാരന് എങ്ങനെ സംഭവിക്കാൻ കാരണം അവനു സഹായത്തിന് അവൻ മാത്രമാണുള്ളത്.

ഞാൻ കഴിഞ്ഞ തവണ അവനെ പോയി കണ്ടപ്പോൾ ഞാൻ നിരാഹാരമാണ് സർ എന്നാണ് എന്നോട് അവൻ പറഞ്ഞത്. അത് കേട്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല എന്ന് കെ എം ഷാജഹാൻ ഇടറിയ സ്വരത്തിൽ പറഞ്ഞു. പക്ഷേ, അധികാരികളുടെ അടഞ്ഞ കണ്ണിനെതിരെയുള്ള ശക്തമായ പ്രതിഷേധവും ആ വാക്കിലൂടെ തെളിഞ്ഞു വന്നു.

അദ്ദേഹം വീണ്ടും തുടർന്നു, കേരളത്തിലെ പോലീസുകാർ അതി ദാരുണമായി, നീചമായി, നിഷ്ടൂരമായി മർദ്ധിച്ചുകൊന്ന തന്റെ സ്വന്തം സഹോദരന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമാണ് കഴിഞ്ഞ ആറുവർഷ കാലമായി നമ്മൾ കണ്ടുകൊണ്ട് കടന്നുപോകുന്നത്.

ശ്രീജിത്തിന്റെ അനിയൻ ശ്രീജിവ്. അദ്ദേഹം ഒരു ബോഡി ബിൽഡർ കൂടിയാണ്. എന്തോ കാരണത്തിന് പോലീസുകാർ ജയിലിൽ പിടിച്ചുകൊണ്ട് പോയി. ക്രൂരമായി മർദിച്ചു. ആ മർദ്ദനത്തെ തുടർന്ന് ആ ചെറുപ്പക്കാരൻ മരണപ്പെട്ടു. എന്നിട്ടത് കസ്റ്റഡി മരണം അല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു. അതിനെ തുടർന്ന് അന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്ന് പറഞ്ഞൊരു അതോറിറ്റി ഉണ്ടായിരുന്നു.

ആ അതോറിറ്റിയുടെ അധ്യക്ഷൻ നാരായണ കുറിപ്പ്. അദ്ദേഹം ഹൈക്കോടതിയുടെ മുൻ ന്യായാധിപനായിരുന്നു. അദ്ദേഹം ഇപ്പോൾ നെടുംകണ്ടത്ത് നടന്ന ഒരു കസ്റ്റഡി മരണം അന്വേഷിക്കുന്നു. നാരായണ കുറിപ്പ് വിശദമായി ശ്രീജിവിന്റെ കേസ് അന്വേഷിച്ചു. ശ്രീജിവിനെ പോലീസുകാർ നീചമായി മർദിച്ചു കൊന്നതാണെന്ന് കാര്യാ കാരണ സഹിതം അദ്ദേഹം കണ്ടുപിടിച്ചു. ആ റിപ്പോർട്ട് ഞാനും വായിച്ചിട്ടുള്ളതാ ണ് പത്തിരുപത്തിയഞ്ച് പേജുള്ളതാണത് എന്ന് കെ എം ഷാജഹാൻ പറഞ്ഞു.

ആ റിപ്പോർട്ടിൽ പറയുന്ന ക്രൂരമായ കാര്യങ്ങൾ ഹൃദയ ഭേദകമാണ്. പോലീസ് ഇടിച്ചു കൊന്നിട്ട് എന്താ പറയുന്നതെന്നറിയാമോ? ആ ചെറുപ്പക്കാരൻ [ശ്രീജിവ്] പോലീസ് കസ്റ്റഡിയിൽ കിടക്കുമ്പോൾ അണ്ടർവെയറിനുള്ളിൽ കീടനാശിനി ഒളിപ്പിച്ചുവച്ചുവെന്നും, ജയിലിൽ കിടന്ന ആ ചെറുപ്പക്കാരൻ ആ കീടനാശിനി എടുത്ത് കഴിച്ച ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വളരെ വിചിത്രമായിട്ടുള്ള വാദമാണ് പോലീസ് അന്ന് ഉന്നയിച്ചത്. അത് ശുദ്ധ അസാമന്തമാണെന്നു പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ അധ്യക്ഷനായ നാരായണ കുറിപ്പ്പ്രഖ്യാപിച്ചു.

എന്നിട്ട്, ആ വിഷയത്തിൽ ഈ ഗവർമെന്റ് വന്നതിനു ശേഷം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നു. ആ പ്രധിഷേധം നടന്നതിനെ തുടർന്ന് അന്ന് ഗവർമെന്റ് ഒരു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. എന്നിട്ടെന്ത് സംഭവിച്ചു ഈ സിബിഐ എന്ന കേന്ദ്ര ഏജൻസി ഒരു തവണ പോലും ശ്രീജിത്തിന്റെ മൊഴി എടുക്കാതെ ഒരു തവണ പോലും എടുക്കാതെ, എന്നാൽ പോലീസ് കംപ്ലയിന്റ് അതോറിറ്റി നാലും അഞ്ചും തവണ ശ്രീജിത്തിന്റെ മൊഴിയെടുത്തിരുന്നു. സിബിഐ ശ്രീജിവിന്റെ കേസ് കസ്റ്റഡി മരണമല്ല എന്ന് പറഞ്ഞുകൊണ്ട് ആ കേസ് എഴുതി തള്ളി.

ആ കേസിൽ പ്രതികളായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സിപിഎംന്റെ പോലീസ് അസോസിയേഷന്റെ പ്രമുഖ നേതാക്കളാണ്. അവർക്ക് പലർക്കും പ്രൊമോഷൻ കിട്ടി, പലരും സർക്കിൾ ഇസ്പെക്ടർ ആയി.ഡിവൈഎസ്പിമാരായി . അവരിപ്പോഴും സർവ തന്ത്ര സ്വതന്ത്രരായി വിഹരിക്കുകയാണ്. ആ വിഹരിക്കുമ്പോഴും ഒരു പാവപെട്ട ചെറുപ്പക്കാരൻ [ശ്രീജിത്ത്] അഞ്ചുവർഷത്തിലധികമായി വെയിലും മഴയും കൊണ്ട് ആ സെക്രട്ടറിയേറ്റിനു മുന്നിൽ ശവപ്പെട്ടിക്കുള്ളിൽ കിടക്കുകയാണ്. ആ ചെറുപ്പക്കാരന്റെ ജീവനെയോർത്ത് ഞാൻ വലിയ ആശങ്കയിലാണ്.

ഇവിടെയെല്ലാം ശരിയാകുമെന്ന് പറഞ്ഞ ഗവർമെന്റ് ആണല്ലോ ഇവിടെ ഉള്ളത്. ആ ചെറുപ്പക്കാരനും ഒരു പൗരനല്ലേ! അവനുമില്ലേ ഭരണഘടനാ അവകാശങ്ങൾ? അദ്ദേഹത്തിന്റെ സഹോദരൻ കൊല്ലപ്പെടാൻ കാരണമായ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ആറു വർഷ കാലത്തോളമെടുത്തായി അവിടെ കിടക്കുന്നു. ആ ചെറുപ്പക്കാരനെ ഒന്ന് തിരിഞ്ഞു നോക്കാൻ മുഖ്യമന്ത്രി പോയിട്ട് ഒരു പീയൂണിനെ അയക്കാൻ പോലും തയ്യാറാകാത്ത ഈ പിണറായി ഗവർമെന്റ്, ആ ചെറുപ്പക്കാരൻ അവിടെ കിടന്നു മരിച്ചാൽ ആർക്കാണതിന്റെ ഉത്തരവാദിത്ത്വം എന്നും കെ എം ഷാജഹാൻ ചോദിക്കുകയുണ്ടായി.

പക്ഷേ, പൗരന്മാരെന്നുള്ള നിലയിൽ നമ്മളൊന്ന് മനസിലാക്കണം, കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നത്.എല്ലാം ശെരിയാക്കുമെന്ന് പറഞ്ഞു അധികാരത്തിൽ വന്നവരാണ് ഈ ഗവർമെന്റ്. സഖാക്കളെന്ന് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നവർ ഭരിക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരൻ സ്വന്തം അനുജന്റെ ഘാതകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിൽ ആറു വർഷ കാലത്തോളമായി ഒറ്റക്ക് പോരാടുന്നു.

ഈ ഐതിഹാസികമായ സമരത്തെ തിരിഞ്ഞുപോലും നോക്കാത്ത ഈ സർക്കാരിന് അടുത്ത ഒരു അഞ്ച് വർഷകാലം കൂടി ഭരണത്തിലിരിക്കാൻ അല്ലെങ്കിൽ തുടരാൻ എന്തവകാശമാണുള്ളതെന്ന് ഒരു പോയത്‌ പ്രവർത്തകൻ എന്ന നിലയിൽ കെ എം ഷാജഹാൻ ഈ സർക്കാരിന്റെ മുഖത്തടിച്ചപോലെ തുറന്നു ചോദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി  (27 minutes ago)

പിണറായിയെ തീർക്കാൻ കുഞ്ഞ് മാളിക പുറമിറങ്ങി ...! മുഖ്യനെ പറപ്പിച്ച് 8-ാം ക്ലാസുകാരി പിള്ളേര് വരെ ആട്ടി വിട്ടു ...!  (1 hour ago)

ടോൾ പിരിവ് വിലക്കിയ നടപടി... ഹർജി ചൊവ്വാഴ്ച പരി​ഗണിക്കും  (1 hour ago)

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി  (2 hours ago)

മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാച  (2 hours ago)

അമിത് ഷായുടെ വീട്ടില്‍ ഓടിക്കയറി പിണറായി വട്ടത്തിൽ 3G..! ദുബായി പോക്കിന് ആണിയടിച്ച് കേന്ദ്രം,കാരണം ഇത്  (3 hours ago)

തിരുവല്ല സ്വദേശി ഡാലസിൽ അന്തരിച്ചു  (3 hours ago)

ഡ്രൈഫ്രൂട്ട്സ് അച്ചാർ  (3 hours ago)

ജോസഫിന്റെ സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്....  (3 hours ago)

കാരണമൊന്നും ചൂണ്ടിക്കാട്ടാതെ അനുമതി തള്ളി  (3 hours ago)

ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം... രണ്ട് മലയാളിയടക്കം നാലു മരണം‌  (3 hours ago)

വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു.... പ്രകോപിതനായ അച്ഛൻ മകനെ കമ്പി പാര കൊണ്ട് തലക്ക് അടിച്ചു...‌അച്ഛനെതിരെ കേസെടുത്ത് പോലീസ്  (4 hours ago)

പവന് 1360 രൂപയുടെ കുറവ്  (4 hours ago)

സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും  (4 hours ago)

പുഴയിൽ വയോധികനെ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവം  (4 hours ago)

Malayali Vartha Recommends