Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്ജ് ട്വന്റി 20-യില്‍ ചേര്‍ന്നു... നടന്‍ ലാലും അദ്ദേഹത്തിന്റെ മരുമകന്‍ അലന്‍ ആന്റണിയും ട്വന്റി 20-യില്‍ ചേര്‍ന്നതായാണ് വിവരം...

20 MARCH 2021 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല; ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ നിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി; ചട്ടങ്ങള്‍ മറികടന്ന നിയമനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട വിഭ്രാന്തി; വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നു; ആരോപണവുമായി ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം; ധനസ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചത്; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മുന്‍മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്ജ് ട്വന്റി 20-യില്‍ ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയയുടെ ഭര്‍ത്താവാണ്‌ വര്‍ഗീസ് ജോര്‍ജ്ജ്. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ട്വന്റി 20 ഉപദേശക സമിതി യോഗത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

ട്വന്റി-20 ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അംഗത്വം നല്‍കി വര്‍ഗീസ് ജോര്‍ജ്ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പാര്‍ട്ടിയുടെ ഉപദേശക സമിതി അംഗമായും യൂത്ത് വിങ് കോ ഓര്‍ഡിനേറ്ററായും അദ്ദേഹം പ്രവര്‍ത്തിക്കും.

വിദേശത്ത് ഒരു കമ്പനിയുടെ സി.ഇ.ഒ. പദവിയിലുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ട്വന്റി 20യില്‍ ചേര്‍ന്നത്. വര്‍ഗീസ് ജോര്‍ജ്ജിനെ കൂടാതെ നടന്‍ ലാലും അദ്ദേഹത്തിന്റെ മരുമകന്‍ അലന്‍ ആന്റണിയും ട്വന്റി 20-യില്‍ ചേര്‍ന്നിട്ടുണ്ട്. ലാലിനെ പാര്‍ട്ടി ഉപദേശക സമിതി അംഗമായും അലനെ യൂത്ത് വിങ് പ്രസിഡന്റായും തിരഞ്ഞെടുത്തിട്ടുണ്ട്.

അതേസമയം, ട്വന്റി 20യുടെ പിന്തുണയോടു കൂടിയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്ക് ഭരിക്കാന്‍ സാധിക്കൂ എന്നുള്ള നിലവന്നാല്‍ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടില്ലെന്ന് പറഞ്ഞ് ട്വന്റി-20 ചെയര്‍മാന്‍ സാബു എം. ജേക്കബ്.

തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളോടും ജനങ്ങളോടും ആലോചിച്ച് നാടിന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ഏത് മുന്നണിയാണോ അവരെ പിന്തുണച്ചു കൊണ്ടു പോകുക എന്നതായിരിക്കും ട്വന്റി 20 യുടെ തീരുമാനം. നിരുപാധികമായ പിന്തുണയായിരിക്കില്ല മുന്നണികള്‍ക്ക് ട്വന്റി 20 കൊടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

” ഒരിക്കലും ഒരു മുന്നണിയുടെയും ഭാഗമാകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രിസഭയിലും ഭാഗമാകില്ല. പുറമേ നിന്ന് ഉപാധികളോടെയുള്ള പിന്തുണ നല്‍കികൊണ്ടായിരിക്കും ഞങ്ങള്‍ മുന്നോട്ടു പോകുക,” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഏത് മുന്നണിക്കായിരിക്കും പിന്തുണ എന്നത് എല്ലാവരോടും കൂടിയാലോചിച്ചു ശേഷമായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ സഹായിക്കാനാണ് ട്വന്റി 20 മത്സരിക്കുന്നത് എന്ന വാദത്തില്‍ കഴമ്പില്ലെന്നും, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേയും, യു.ഡി.എഫിനേയും, ബി.ജെ.പിയേയും നിലംപരിശാക്കികൊണ്ടാണ് ട്വന്റി 20 അധികാരത്തിലേറിയത് എന്നും സാബു എം. ജേക്കബ് പറഞ്ഞു.

ട്വന്റി 20 എറണാകുളം ജില്ലയില്‍ എട്ടു സീറ്റിലാണ് മത്സരിക്കുന്നത്. വീ ഫോര്‍ കേരള മൂന്ന് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ട്വന്റി 20ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ട്വന്റി 20 തയ്യാറെടുക്കുന്നത്. പൈനാപ്പിള്‍ ചിഹ്നത്തിലാണ് ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (1 hour ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (1 hour ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (2 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (2 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (3 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (4 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (4 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (5 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (6 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (6 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (6 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (7 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (8 hours ago)

Malayali Vartha Recommends