കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാട രാഹിത്യമാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാ പാത്രമാക്കിയത്; അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസമായി ആൾക്കൂട്ടം എപ്പോഴും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്; കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന റെക്കോർഡിന് നേരവകാശി ഇനി ഉമ്മൻ ചാണ്ടിയാണ്; ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന റെക്കോർഡിന് നേരവകാശി ഇനി ഉമ്മൻ ചാണ്ടിയാണ്. ആസന്തോഷ് വാർത്ത ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കു വച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന റെക്കോർഡിന് നേരവകാശി ഇനി ഉമ്മൻ ചാണ്ടിയാണ്. ഓരോ നിയമസഭയുടേയും ആദ്യ സമ്മേളനത്തെ അടിസ്ഥാനമായി കണക്കാക്കിയാൽ നാളെ ഉമ്മൻ ചാണ്ടി ആ നേട്ടത്തിലെത്തും.
വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങള്‍ക്കൊപ്പം, അവരുടെ ശബ്ദമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ നേരിൽ കണ്ട് സന്തോഷം പങ്കുവച്ചു. ഒരേ നിയമസഭാ മണ്ഡലത്തെ തുടര്‍ച്ചയായി 50 വര്‍ഷം നിയമസഭയിൽ പ്രതിനിധീകരിച്ചെന്ന അപൂര്‍വതയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ട്. പുതുപ്പള്ളി എന്ന സ്ഥല നാമത്തിന്റെ പര്യായം ഉമ്മൻ ചാണ്ടി എന്നാകുന്നു.
നോക്കിലും വാക്കിലും സാധാരണക്കാരനെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നൊമ്പരങ്ങള്‍ തിരിച്ചറിയാനാകുന്നൊരു സവിശേഷമാപിനിയാണ് ആ മനുഷ്യനെ അസാധാരണനാക്കുന്നത്. കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാട രാഹിത്യമാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാ പാത്രമാക്കിയത്. അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസമായി ആൾക്കൂട്ടം എപ്പോഴും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്.
പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ ഒരു ജനപ്രതിനിധി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് രാഷ്ട്രീയഭേദമില്ലാതെ ഞാന്‍ ഉള്‍പ്പെടെയുള്ള സമാജികര്‍ മാതൃകയാക്കിയതും ഉമ്മന്‍ ചാണ്ടിയെ ആണെന്നത് അഭിമാനത്തോടെ പറയുന്നു. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ആശംസകൾ
https://www.facebook.com/Malayalivartha