Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...

ബിൽ ഈ രൂപത്തിൽ അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ല; പരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരും; ലോകായുക്തയുടെ തീരുമാനം തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന് വിടണമെന്ന നിർദേശം; ലോകായുക്ത ഭേദഗതി ഓർഡിനൻസ് ബില്ലിൽ വിയോജിപ്പുമായി സിപിഐ

16 AUGUST 2022 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ വാർഡുകളിലും എസ് ഡി പി ഐ നേതാക്കൾ പരസ്യമായി എൽഡിഎഫിനായി പ്രചരണം നടത്തുകയാണ്; രാജ്യം നിരോധിച്ച സംഘടനകളെ കൂട്ട് പിടിച്ചാണ് ഇരു മുന്നണികൾ രംഗത്ത് ഇറങ്ങുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയ സംഭവം; ഡിജിപിക്ക് പരാതി നൽകി ബിജെപി

ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകൾ നിയന്ത്രിക്കുന്നത് അപകടകരം; ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും കോൺ​ഗ്രസിനും രാഷ്ട്രീയ പിന്തുണ നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്; പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ വിയോജിപ്പുമായി സിപിഐ. ഈ ബില്ലുമായി ബന്ധപ്പെട്ട് സിപിഐ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകരെ സ്ഥാനത്തു നിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് എടുത്തുകളയുന്നതാണ് സർക്കാർ ഓർഡിനൻസ്. വിധിക്കെതിരെ ഗവർണ്ണർക്കോ മുഖ്യമന്ത്രിക്കോ സർക്കാറിനോ അപ്പീൽ നൽകാമെന്നതാണ് പ്രധാന ഭേദഗതി.

എന്നാൽ ബിൽ ഈ രൂപത്തിൽ അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് സിപിഐ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സർക്കാർ തലത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരാനാണ് സിപിഐയുടെ നീക്കം. സിപിഐ മറ്റൊരു നിർദേശം കൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്.

.

 

അതായത് ലോകായുക്തയുടെ തീരുമാനം തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന് വിടണമെന്ന നിർദേശമാണ് മുന്നോട്ട് വയ്ക്കുന്നത്.  അഴിമതിക്കെതിരെയുള്ള ശക്തമായ സംവിധാനമാണ് ലോകായുക്ത, അതിന്റെ അധികാരത്തെ ദുർബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാനാകില്ലെന്നും സിപിഐ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.

1999ൽ പാർട്ടിയുടെ മുതിർന്ന നേതാവായ ഇ ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കുന്ന സമയത്താണ് ലോകായുക്ത നിയമം പ്രാബല്യത്തിൽ കൊണ്ട് വന്നത്. ഇതിനെ ദുർബലപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അത്തരമൊരു പഴി കേൾക്കാൻ തയാറല്ലെന്നും നേതൃത്വം നിലപാട് അറിയിച്ചു.

ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായിരുന്നു. ഈ മാസം 22ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കുക എന്നലക്ഷ്യത്തിലായിരുന്നു സർക്കാർ. ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ സാധിക്കുന്നത് . ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രി കെ ടി ജലീലിന് മന്ത്രി സ്ഥാനം പോയത്.

ജലീലിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതോടെ ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് വിധിപറഞ്ഞാല്‍, അതു നടപ്പാക്കിയശേഷം മാത്രമേ കോടതിയെ സമീപിക്കാനാകൂവെന്ന പ്രശ്നമാണ് സര്‍ക്കാരിനെ അലട്ടിയത്. കെ.ടി. ജലീലിന്റെ കാര്യത്തില്‍മാത്രമാണ് അത്തരമൊരു വിധി ലോകായുക്തയില്‍നിന്നുണ്ടായത്. അദ്ദേഹത്തിന് രാജിവെക്കേണ്ടിയും വന്നു. ഈ വ്യവസ്ഥയാണ് സര്‍ക്കാര്‍ ഭേദഗതിചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്  (12 minutes ago)

ധനലാഭം, രോഗ ശാന്തി എന്നിവ ഇന്ന് ഉണ്ടാകും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും  (35 minutes ago)

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി  (40 minutes ago)

തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള ....  (53 minutes ago)

30 ദീപങ്ങൾ തെളിഞ്ഞു;  (1 hour ago)

വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല...  (1 hour ago)

ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്  (1 hour ago)

വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍  (1 hour ago)

*റൺ മാമാ* *റൺ* *സുരാജ് വെഞ്ഞാറമൂട് നായകൻ*  (1 hour ago)

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (10 hours ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (10 hours ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (10 hours ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (11 hours ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (11 hours ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (12 hours ago)

Malayali Vartha Recommends