ഇതുവരെ ഞാൻ ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല; കോൺഗ്രസിന്റെ കേരള യാത്രയിൽ പങ്കെടുത്തിട്ടുണ്ട്; അത് ഇലക്ഷൻ ക്യാമ്പയിൻ അല്ലായിരുന്നു; ഞാൻ അവരുടെ യാത്രയിൽ പങ്കെടുത്തു രണ്ടു ദിവസം കഴിഞ്ഞിട്ടാണ് കെ ബാബുവാണ് സ്ഥാനാർഥി എന്നറിയിച്ചത്; പക്ഷേ എന്നെക്കുറിച്ച് ബിജെപി ആരോപിച്ചത് കെഎസ് രാധാകൃഷ്ണനെ കുറിച്ച് ഞാൻ മോശമായി സംസാരിച്ചു എന്നാണ്; കെ.എസ് രാധാകൃഷ്ണനെ എനിക്ക് അറിയുക പോലുമില്ല; ബിജെപിയുടെ വക്താവാണെന്നും ബിജെപി സ്ഥാനാർത്ഥിയായിരുന്നുവെന്ന കാര്യമൊക്കെ പിന്നീടാണ് അറിഞ്ഞത്; തുറന്നടിച്ച് മേജർ രവി

മേജർ രവി കോൺഗ്രസുകാരനാണ് എന്നൊരു ആരോപണം വന്നിരുന്നു. അദ്ദേഹം കോൺഗ്രസ്സ്ക്കാരനാണെന്ന തരത്തിൽ ഒരു ആരോപണം ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഇതാ ഈ വിഷയത്തിലൊരു പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മേജർ രവി. അന്ന് സംഭവിച്ചത് എന്താണെന്നാണ് അദ്ദേഹം മലയാളി വാർത്തയോട് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഞാൻ പാർട്ടിയിൽ താല്പര്യം കാണിച്ച സമയം തനിക്കെതിരെ ഇത്തരത്തിൽ ഒരു ആരോപണം വന്നിരുന്നു മേജർ രവി കോൺഗ്രസുകാരനാണ് എന്നൊരു ആരോപണമായിരുന്നു അന്ന് എനിക്കെതിരെ ഉയർന്നത്. ഇതുവരെ ഞാൻ ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല. ഞാനൊരു യാത്രയിൽ പങ്കെടുത്തിട്ടുണ്ട് കോൺഗ്രസിന്റെ കേരള യാത്രയിൽ .
അത് പക്ഷേ ഒരു ഇലക്ഷൻ ക്യാമ്പയിൻ അല്ലായിരുന്നു. ഞാൻ അവരുടെ യാത്രയിൽ പങ്കെടുത്തു രണ്ടുദിവസം കഴിഞ്ഞിട്ടാണ് കെ ബാബുവാണ് അവിടുത്തെ സ്ഥാനാർഥി എന്ന് അറിയിച്ചത്. പക്ഷേ എന്നെക്കുറിച്ച് അവർ പറഞ്ഞത് കെഎസ് രാധാകൃഷ്ണനെ കുറിച്ച് ഞാൻ മോശമായി സംസാരിച്ചു എന്നാണ്.
കെ.എസ് രാധാകൃഷ്ണനെ എനിക്ക് അറിയുക പോലുമില്ല. ബിജെപിയുടെ വക്താവ് ആണെന്നും ബിജെപി സ്ഥാനാർത്ഥിയായിരുന്നു എന്ന കാര്യമൊക്കെ പിന്നീടാണ് വന്നത്. ഞാനൊരു സ്റ്റേജിൽ കയറി ഒരു വ്യക്തിയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ അവരെക്കുറിച്ച് അല്ല പറഞ്ഞത്. ബിജെപിക്കാരെ തോൽപ്പിക്കണം എന്നല്ല ഞാൻ അന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha