ജനങ്ങൾക്ക് എന്തു വേണമെന്നത് ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തുകയാണ് കോർ കമ്മിറ്റിയിൽ വേണ്ടത്; പക്ഷേ കോർ കമ്മിറ്റിയുടെ ഒരു ചിത്രം പുറത്തു വന്നപ്പോൾ നമ്മൾ കണ്ടത് നേതാക്കന്മാർ ഇരുന്നു മൊബൈൽ തോണ്ടുന്നതാണ്; അവിടെ അങ്ങനെയൊരു ചർച്ച ഗൗരവകരമായി നടക്കുന്നില്ല; ആ കമ്മറ്റിയിലേക്കാണോ സുരേഷ് ഗോപിയെ കൊണ്ടിരുത്താൻ പോകുന്നത്? കോർ കമ്മിറ്റിയിലേക്ക് പോകുവാൻ സുരേഷ് ഗോപി സമ്മതിക്കരുത്; ഇത്രയും പൊതുജന അംഗീകാരമുള്ള അദ്ദേഹത്തിന് അതൊരു അപമാനമായിരിക്കുമെന്ന് മേജർ രവി

സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മറ്റിയിലേക്ക് ഉൾപ്പെടുത്തുന്നു എന്ന ഒരു വിവരം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കന്മാർ പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ ഒരു വാർത്തയിൽ പ്രതികരിച്ചു മേജർ രവി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം മലയാളി വാർത്തയോട് പ്രതികരിച്ചത് ഇങ്ങനെ :
സുരേഷ് ഗോപിയെ പോലുള്ള ഇത്രയും ജനസമ്മതിദായകനായ ഒരു വ്യക്തിയെ കോർ കമ്മറ്റിയിൽ ഇട്ട് നിങ്ങൾ ഇൻസൾട്ട് ചെയ്യരുത്. ഇവിടത്തെ ഒരു മന്ത്രിമാർ പോലും ചെയ്യാത്ത അത്രയും നല്ല പ്രവർത്തികളാണ് അദ്ദേഹം ചെയ്യുന്നത്. അത്രയും പൊതുജന അംഗീകാരം സുരേഷ് ഗോപിക്കുണ്ട്. അങ്ങനെയുള്ള ഒരു വ്യക്തിയെ കൊണ്ട് നേതാക്കന്മാരുടെ മുകളിൽ ഇരുത്തേണ്ട ആവശ്യമില്ല. കാരണം ഈ നേതാക്കന്മാരെ കൊണ്ടാണ് ഉള്ള പ്രശ്നം അത്രയും ഉണ്ടാകുന്നത്. ആ നേതൃസ്ഥാനം തന്നെ തുടരുകയും അതിന്റെ തലപ്പത്ത് സുരേഷ് ഗോപിയെ കൊണ്ടിരുത്തുകയും ചെയ്താൽ .
അതിൽ പിന്നെ എന്താണ് കാര്യം ഉള്ളത്? സുരേഷ് ഗോപി അവിടെ ചെന്നിരിക്കുന്നത് സുരേഷ് ഗോപിക്ക് തന്നെ ഒരു ഇൻസൾട്ട് ആയിട്ട് മാറും. സുരേഷ് ഗോപിക്ക് നല്ലൊരു പൊസിഷൻ കൊടുത്താൽ ആ പൊസിഷന്റെ പവർ വച്ചിട്ട് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ അദ്ദേഹത്തിന് സാധിക്കും. അടുത്ത പ്രാവശ്യം ലോക് സഭ ഇലക്ഷനിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജയിക്കാനുള്ള കഴിവ് ഇപ്പോൾ തന്നെ അദ്ദേഹത്തിനുണ്ട്. അത്രയും ജനങ്ങൾ അദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ട്.
ഇതൊന്നും ബിജെപിയിലെ ഉന്നത നേതാക്കന്മാർക്ക് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് സുരേഷ് ഗോപിയെ പോലും മാറ്റി നിർത്തിക്കൊണ്ട് അവർ സംസാരിക്കുന്നത്. കോർ കമ്മിറ്റിയിലേക്ക് പോകുന്ന കാര്യത്തിൽ സുരേഷ് ഗോപി സമ്മതിക്കരുത് എന്നാണ് എന്റെ അഭിപ്രായം.കാരണം സുരേഷ് ഗോപിക്ക് അതൊരു ഇന്‍സള്‍ട്ട് തന്നെയായിരിക്കും. കോർ കമ്മറ്റി എന്ന് വെച്ചാൽ എന്താണ്? അവിടെ എന്താണ് ഇവർ ഡിസ്കസ് ചെയ്യുന്നത്. ജനങ്ങൾക്ക് എന്തു വേണമെന്നത് ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തുകയാണ് കോർ കമ്മിറ്റിയിൽ വേണ്ടത്.
പക്ഷേ കോർ കമ്മിറ്റിയുടെ ഒരു ചിത്രം പുറത്തുവന്നപ്പോൾ നമ്മൾ അതിൽ കണ്ടത് നേതാക്കന്മാർ ഇരുന്നു മൊബൈൽ തോണ്ടുന്നതാണ്. അവിടെ അങ്ങനെയൊരു ചർച്ച ഗൗരവകരമായി നടക്കുന്നില്ല എന്നാണ് അറിയുവാൻ സാധിക്കുന്നത്. ആ ഫോട്ടോ കണ്ടാൽ അത് മനസ്സിലാക്കാൻ സാധിക്കും. ആ ഒരു കമ്മറ്റിയിലാണോ സുരേഷ് ഗോപിയെ കൊണ്ടിരുത്താൻ പോകുന്നത് എന്ന ചോദ്യവും മേജർ രവി ഉന്നയിച്ചു.
https://www.facebook.com/Malayalivartha