ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അവകാശം ഇല്ല; സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല; നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഗവർണർക്ക് കഴിയില്ല; ഗവർണറെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ മുഖ്യമന്തിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രിമാരെ ആ സ്ഥാനത്ത് നിന്നും പിൻവലിക്കുമെന്നും ഗവർണ്ണർ മുന്നറിയിപ്പ് കൊടുത്ത് കൊണ്ടുള്ള ട്വീറ്റ് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരിക്കുകയാണ്. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അവകാശം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് . മന്ത്രിമാരെ തിരിച്ചുവിളിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപ്പിലാക്കാനായി ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണ്. അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഗവര്‍ണര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സര്‍വകലാശാലകളുടെ കാര്യത്തിലുള്ള ഇടപെടലുകളും അമിതാധികാര സ്വഭാവത്തോടുകൂടെയുള്ളതാണെന്നും എം.വി.ഗോവിന്ദന്‍ പറയുകയുണ്ടായി. കോൺസ്റ്റിട്യൂഷന് വിരുദ്ധമായ ഇത്തരം നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കണം. ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റു പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം ഗവര്‍ണര്‍ പദവിയുടെ അന്തസ് കുറച്ചു കാണിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണര്‍ മുന്നറിയിപ്പു കൊടുത്തത്. അന്തസ് കെടുത്താൻ നോക്കിയാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ പിൻ വലിക്കാൻ പോലും താൻ മടിക്കില്ലെന്നും കർശനമുന്നറിയിപ്പ് ഗവർണർ കൊടുത്തിരിക്കുകയാണ്.
ഗവർണർ പദവിക്ക് യാതൊരു രീതിയിലുള്ള വിലയും കൽപ്പിക്കാത്ത മന്ത്രിമാരെ കുടഞ്ഞ് എറിയുന്ന തരത്തിൽ ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മന്ത്രിമാരിൽ സ്ഥാനത്തു നിന്നും ഇളക്കാൻ പോലും താൻ മടിക്കില്ല എന്നാണ് ഗവർണർ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.
ട്വിറ്ററ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണർ ചൂണ്ടിക്കാണിക്കുന്നത് . മന്ത്രി ബിന്ദു അടക്കമുള്ളവർ ഗവർണ്ണറെ വിമർശിച്ചിരുന്നു
ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.വളരെ കർശനമായ മുന്നറിയിപ്പാണ് അദ്ദേഹം കൊടുത്തിരിക്കുന്നത് . നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവുകുകയാണ് . ഇത് വരെ ഗവർണ്ണറുടെ നിർദേശപ്രകാരം സെനറ്റ് പ്രതിനിധിയെ അറിയിച്ചിട്ടില്ല. സെനറ്റ് പ്രതിനിധിയെ തീരുമാനിക്കുന്ന കാര്യത്തിൽ കുറച്ച് ദിവസങ്ങളായി വിസിയും ഗവർണറും തമ്മിൽ ഉടക്കാണ്. ഈ ഘട്ടത്തിലാണ് മന്ത്രിമാർക്ക് ഗവർണ്ണറുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത് .
https://www.facebook.com/Malayalivartha