കഴിഞ്ഞ എട്ടുവർഷത്തിനിടെ ആരോഗ്യമേഖലയില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള ഉയർച്ച ലോകത്തിന് തന്നെ മാതൃകയാണ്; ഏത് പ്രതിസന്ധിയിലും അവസരത്തിനൊത്തുയരാന്‍ ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് കഴിയും എന്ന് മഹാമാരിക്കാലം തെളിയിച്ചു; പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരത എന്ന ആശയത്തെ ആദ്യം പ്രാവര്‍ത്തികമാക്കി കാണിച്ച മേഖല ആരോഗ്യമേഖലയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ

പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിര്‍ഭരത എന്ന ആശയത്തെ ആദ്യം പ്രാവര്‍ത്തികമാക്കി കാണിച്ച മേഖല ആരോഗ്യമേഖലയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ നേതൃത്വത്തിൽ നടന്ന കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
കഴിഞ്ഞ എട്ടുവർഷത്തിനിടെ ആരോഗ്യമേഖലയില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള ഉയർച്ച ലോകത്തിന് തന്നെ മാതൃകയാണ്. ഏത് പ്രതിസന്ധിയിലും അവസരത്തിനൊത്തുയരാന്‍ ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് കഴിയും എന്ന് മഹാമാരിക്കാലം തെളിയിച്ചു. ഏത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്കും രാജ്യം ഇന്ന് പ്രാപ്തമായെന്നും വി.മുരളീധരൻ പറഞ്ഞു.
ആരോഗ്യഉല്‍പ്പന്ന നിര്‍മാണ മേഖലയില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റ ലക്ഷ്യം. മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, വാക്‌സിനുകള്‍ എന്നീ ആവശ്യകത മുൻനിർത്തി സ്വയം തയ്യാറെടുപ്പുകൾ ഉണ്ടാകുന്നുണ്ട്. ആരോഗ്യരംഗത്ത് ശാസ്ത്രീയ ഗവേഷണം, നിരീക്ഷണ സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടേയും പര്യവേക്ഷകരുടേയും വരെ സേവനം ഇവയിലെല്ലാം മുൻകാലങ്ങളേക്കാൾ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ട്,
മേയക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ഉപകരണ നിര്‍മാണ പാർക്കുകള്‍ക്ക് കേരളത്തിലടക്കം കേന്ദ്രം അനുമതി നല്‍കിയത് ഈ ലക്ഷ്യത്തോടെയാണെന്നും വി.മുരളീധരൻ പറഞ്ഞു. ഏഷ്യയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ഏറ്റവും വലിയ വിപണിയിലൊന്നാണ് ഇന്ത്യ എന്നത് നമ്മുടെ സാധ്യതകളേറ്റുന്നുവെന്നും മന്ത്രി പ്രതികരിച്ചു
ശ്രീ ചിത്ര വികസിപ്പിച്ച പിഎപിആര്‍ ( പ്യൂരിഫൈയിങ് റെസിപ്പറേറ്റര്‍ കിറ്റ്) കിറ്റുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ശ്രീചിത്ര പോലുള്ള സ്ഥാപനത്തിന് ആരോഗ്യരംഗത്ത് രാജ്യത്തെ നയിക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്നും നാളെയുമാണ് കോൺക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്
https://www.facebook.com/Malayalivartha