കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ യു.പിയിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണം; വോട്ടെണ്ണലിനിടെ നിർണ്ണായക ആവശ്യവുമായി തിരഞ്ഞെടുപ്പ് സമിതിയെ സമീപിച്ച് ശശി തരൂർ; പോളിംഗില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് തരൂര്‍ പക്ഷം പരാതി കൊടുത്തു; വോട്ടർമാർക്ക് ഇരുപത് ഭാഷയിൽ നന്ദി അറിയിച്ച് ശശി തരൂർ

കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷൻ ആരാണെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ് കോൺഗ്രസ്സും രാഷ്ട്രീയ കേരളവും. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. ഇതിനിടയിൽ നിർണ്ണായകമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് ശശി തരൂർ. കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ യു.പിയിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണമെന്നാണ് ശശി തരൂര്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് സമിതിയെ സമീപിച്ചിരിക്കുകയാണ് ശശി തരൂര്‍.
പോളിംഗില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് തരൂര്‍ പക്ഷം പരാതി കൊടുക്കുകയുണ്ടായി. ഇതിനിടയിൽ തരൂരിനെ വിമർശിച്ച് കൊടിക്കുന്നില്‍ സുരേഷ് രംഗത്തുവന്നിരുന്നു വോട്ട് പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ പരാതി തോല്‍വിക്കുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു . അതേസമയം വോട്ടർമാർക്ക് ഇരുപത് ഭാഷയിൽ നന്ദി അറിയിച്ച് ശശി തരൂർ രംഗത്ത് വന്നിരുന്നു.
അതേസമയം ഐസിസി ആസ്ഥാനത്ത് രാവിലെ വോട്ടെണ്ണല്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് ആറാം തവണ നടന്ന തിരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ് നടന്നത്. ഗാന്ധി കുടുംബത്തിന്റെയും മുതിര്‍ന്ന നേതാക്കളുടെയുമെല്ലാം അനൗദ്യോഗിക പിന്തുണയുള്ള ഖാര്‍ഗെ ജയിക്കാനാണ് സാധ്യത. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കലും ആശയപരമായി നവീകരിക്കലും തിരഞ്ഞെടുപ്പ് ജയിക്കുന്നതുമടക്കമുള്ള വന്‍വെല്ലുവിളികളാണ് പുതിയ അധ്യക്ഷന് മുന്നിലുള്ളത്.
പി.സി.സി. ആസ്ഥാനങ്ങളിലും ഭാരത് ജോഡോ യാത്രയിലുമായി സജ്ജീകരിച്ച 68 പോളിങ് ബൂത്തുകളില്‍നിന്നുള്ള ബാലറ്റ് പെട്ടികള്‍ ചൊവ്വാഴ്ച വൈകീട്ടോടെ എ.ഐ.സി.സി. ആസ്ഥാനത്തെത്തിച്ചിരുന്നു.എ.ഐ.സി.സി.യിലെ ബാലറ്റുപെട്ടിയും ചേര്‍ത്ത് ഇവ സ്ട്രോങ് റൂമില്‍ മുദ്രവെച്ചു. ഇന്ന് രാവിലെ പുറത്തെടുത്ത് എല്ലാ പെട്ടിയിലെയും ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തിയിയാണ് എണ്ണല്‍ ആരംഭിച്ചത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേരാണ് (95.78 ശതമാനം) വോട്ടുചെയ്തത്. ഇവ കൂട്ടിക്കലര്‍ത്തുന്നതോടെ ഓരോ സംസ്ഥാനത്തും എത്ര പേര്‍ വീതം ഓരോരുത്തര്‍ക്കും വോട്ടുചെയ്തു എന്നു കണ്ടെത്താനാവില്ല.
https://www.facebook.com/Malayalivartha