പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയാണ്; ജനങ്ങൾ ഗവർണർക്കൊപ്പമാണ്; മുഖ്യമന്ത്രിയുടെ വിദേശ യാത്ര വെറും വിനോദയാത്ര മാത്രമാണെന്ന് തെളിഞ്ഞു; ദുബായ് യാത്രയിലെ ദുരൂഹതകൾ അവസാനിച്ചിട്ടില്ല; വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഗവർണ്ണറെ അനുസരിക്കാത്ത മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ. പരിഹാസ്യനാകുന്നത് ഗവർണറല്ല മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു . മന്ത്രി എം.ബി.രാജേഷ് പോസ്റ്റ് മുക്കി ഓടിയത് ഗവർണറുടെ ഭാഗം ശരിയെന്നതിന് ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ജനങ്ങൾ ഗവർണർക്കൊപ്പമാണ് . മുഖ്യമന്ത്രിയുടെ വിദേശ യാത്ര വെറും വിനോദയാത്ര മാത്രമാണെന്ന് തെളിഞ്ഞു.ദുബായ് യാത്രയിലെ ദുരൂഹതകൾ അവസാനിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇതിലേറെ ശ്രദ്ധിക്കേണ്ട കാര്യം കെ സുരേന്ദ്രൻ മന്ത്രി എം.ബി.രാജേഷിനെ കുറിച്ച് പറഞ്ഞതാണ്. പോസ്റ്റ് മുക്കിയതിനെ വിമർശിച്ചിരിക്കുകയാണ് കെ സുരേന്ദ്രൻ . എം.ബി.രാജേഷ് പോസ്റ്റ് മുക്കി ഓടിയത് ഗവർണറുടെ ഭാഗം ശരിയെന്നതിന് ഉദാഹരണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു .
അതേസമയം കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിലാണ് തദ്ദേശഭരണമന്ത്രി എം.ബി രാജേഷ് അത് പിന്‍വലിച്ചത്. മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പോസ്റ്റ് വന്നത് . എന്നാൽ വളരെ പെട്ടെന്നുതന്നെ പോസ്റ്റ് ഇട്ടതും അത് ഡിലീറ്റ് ചെയ്തതും.
ഇതിൽ എന്തൊ അപാകരകളുണ്ടെന്ന് സ്വയം തോന്നിയിട്ടാകാം മന്ത്രി അത് പെട്ടെന്ന് തന്നെ പിൻവലിച്ചിട്ടുണ്ടാകുക.അല്ലെങ്കിൽ ഗവർണറെ കുറ്റം പറയാൻ കിട്ടുന്ന അവസരം പാഴാക്കുമൊ? ഇന്ന് ഇതിനെല്ലാം മറുപടിയുമായിട്ടാണ് എം.ബി രാജേഷ് എത്തിയിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha