ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചത് വലിയ പദവി; ഒന്നിച്ച് മുന്നേറാം; കോൺഗ്രസ് അധ്യക്ഷനാകുക എന്നത് വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണ്; ആ ദൗത്യം നിർവഹിക്കാനായി എ ല്ലാ ആശംസകളും നേരുന്നു; പ്രതികരിച്ച് ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ സകലരെയും ഞെട്ടിച്ച് ശശി തരൂർ പ്രതികരിച്ചിരിക്കുകയാണ്. മാത്രമല്ല അദ്ദേഹം ഖാർഗയെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകുകയും ചെയ്തു. ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചത് വലിയ പദവിയായി കാണുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചു.
ഒന്നിച്ച് മുന്നേറാമെന്നാണ് പത്ത് ശതമാനത്തിലധികം വോട്ടുനേടിയ തരൂർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം വളരെ പ്രസന്നവതനായി തന്നെ അദ്ദേഹം പ്രതികരിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കോൺഗ്രസ് അധ്യക്ഷനാകുക എന്നത് വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണ്. ആ ദൗത്യം നിർവഹിക്കാനായി എ ല്ലാ ആശംസകളും നേരുകയും ചെയ്തു .
ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചതും ഇന്ത്യയിലുടനീളമുള്ള കോൺഗ്രസിന്റെ അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും വഹിക്കാൻ കഴിഞ്ഞതും ഒരു പദവിയാണ്. കോൺഗ്രസിന്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമുള്ള അംഗീകാരമാണിത് ഇതെന്നും തരൂർ ട്വീറ്റ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha