സോളാർ കേസിലെ പ്രതിയുടെ പേരിൽ കേരളം മുഴുവൻ ബഹളമുണ്ടാക്കിയവർ, സെക്രട്ടേറിയേറ്റ് വളഞ്ഞ ആളുകൾ, അവർ ഇപ്പോൾ പറയുന്നത് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ്; എന്തൊരു ഇരട്ടത്താപ്പാണിത്; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സോളാർ കേസിലെ പ്രതിയുടെ പേരിൽ കേരളം മുഴുവൻ ബഹളമുണ്ടാക്കിയവർ, സെക്രട്ടേറിയേറ്റ് വളഞ്ഞ ആളുകൾ, അവർ ഇപ്പോൾ പറയുന്നത് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ്. എന്തൊരു ഇരട്ടത്താപ്പാണിത് എന്നു ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സോളാർ കേസിലെ പ്രതിയുടെ പേരിൽ കേരളം മുഴുവൻ ബഹളമുണ്ടാക്കിയവർ, സെക്രട്ടേറിയേറ്റ് വളഞ്ഞ ആളുകൾ, അവർ ഇപ്പോൾ പറയുന്നത് സ്വർണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ്. എന്തൊരു ഇരട്ടത്താപ്പാണിത്.
കോവിഡ് കാലത്തെ കൊള്ള, പോലീസ് അതിക്രമങ്ങൾ, സി.പി.എമ്മും പോഷക സംഘടനക്കും അഴിഞ്ഞാടുന്ന സ്ഥിതി, കാർഷിക മേഖലയിലെ പ്രതിസന്ധി, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ... ഈ പ്രശ്നങ്ങൾ എല്ലാം മറച്ചുവയ്ക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നത്.
https://www.facebook.com/Malayalivartha