Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി...സംഭവത്തില്‍ പൊലീസ് അന്വേഷണം തകൃതിയില്‍


ചര്‍ച്ചയ്‌ക്കൊടുവില്‍ വെടിനിര്‍ത്തലിന് ധാരണ.... ലംഘിച്ച് വീണ്ടും പാക് പ്രകോപനം.... ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...

ലാലേട്ടാ സക്കീര്‍ അലിഹുസൈന്‍ വെറുക്കപ്പെട്ടവനല്ല അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചു പിണറായി പൊട്ടന്‍ കളിക്കുന്നു.

21 DECEMBER 2022 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

കേരള രാഷ്ട്രീയത്തില്‍ വി.എസ് അച്യുതാനന്ദന്‍ കത്തി ജ്വലിച്ചു നിന്ന കാലത്ത് സിപിഎം നെ ബാധിച്ച എല്ലാ ദുര്‍ഭൂതങ്ങള്‍ക്കെതിരെയും അദ്ദേഹം സന്ധിയില്ലാ സമരം നടത്തി. ഒരു പക്ഷേ നാളെ ചരിത്രം രേഖപ്പെടുത്താം വി.എസിന് മുന്‍പുള്ള പാര്‍ട്ടിയും വി.എസിന് ശേഷമുള്ള പാര്‍ട്ടിയുമെന്ന്. കുത്തകകളെയും സ്വകാര്യ മുതലാളിമാരെയും കോടീശ്വരന്‍മാരെയും പാര്‍ട്ടി ബന്ധുക്കളാക്കി മാറ്റി തൊഴിലാളികളെയും സാധാരണക്കാരെയും ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയിലേയ്ക്ക് സിപിഎം നടന്നു നീങ്ങിയത് .

ആ അവസരത്തിലാണ് പത്ത് ലക്ഷം മാത്രം ചിലവുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വിവാദ വ്യവസായ ഫാരിസ് അബുബക്കറില്‍ നിന്ന് സിപിഎം അറുപത് ലക്ഷം രൂപ വാങ്ങിയത്. സംഭവം വിവാദമായതോടെ വി.എസ്.അനുകൂലികളാണ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയതെന്ന വാദം ഉന്നയിച്ചാണ് പിണറായി പക്ഷം വിഷയത്തെ ന്യായീകരിച്ചത്. സാന്റിയാഗോ മാര്‍ട്ടി എന്ന ലോട്ടറി രാജാവില്‍ നിന്നും ഒരു കോടി രൂപ സംഭാവന സ്വീകരിച്ച വിവദം കൊടുമ്പിരിക്കൊണ്ട് നില്‍ക്കവേയാണ് ഫാരിസ് വിവാദവും ഉയര്‍ന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഒരു കോടി തിരികെ കൊടുത്ത് ഇ.പി.ജയരാജന്‍ മാനം കാത്തതും സിപിഎം ചരിത്രത്തില്‍ കളങ്കിതമായ ഏടുകളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍  വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്നുള്ള വാര്‍ത്തയെ ഞെട്ടലോടെയാണ് സിപിഎം പ്രവര്‍ത്തകര്‍  കണ്ടത്. മറ്റുള്ളവര്‍ക്ക് അതൊരു സാധാരണ വാര്‍ത്തയാണെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് അങ്ങനെയല്ല. ഒരുകാലത്ത് സിപിഎമ്മിനെ പ്രതിസന്ധിയില്‍ നിര്‍ത്തിയ വിവാദ വ്യവസായിയുമായുള്ള മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ പരസ്യമായ വാക് പോരും സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്നു.

വിഎസിന്റെ `വെറുക്കപ്പെട്ടവന്‍´ എന്ന വിശേഷണത്തിന് ഫാരിസ് മറുപടി പറഞ്ഞത്, സിപിഎം നിയന്ത്രണത്തിലുള്ള പാര്‍ട്ടിചാനലില്‍ കയറിയിരുന്ന് വിഎസിനെതിരെ ശബ്ദിച്ചുകൊണ്ടായിരുന്നു. അതിനുള്ള അവസരം ചെയ്തുകൊടുത്ത ജോണ്‍ബ്രിട്ടാസ് കൈരളി ചാനലില്‍ നിന്നും പുറത്തായെങ്കിലും `ഔദ്യോഗികപക്ഷ´ത്തിന്റെ  പിന്തുണയോടെ തിരിച്ചെത്തുന്നതും കേരളം കണ്ടു. വിഎസ്- പണറായി എന്നീ രണ്ട് അച്ചുതണ്ടുകള്‍ സംസ്ഥാനത്തെ സിപിഎം രാഷ്ടീയത്തില്‍ ശക്തി പ്രാപിക്കുന്ന കാഴ്ചകള്‍ക്കാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത്.

വിവിധ പരിപാടികള്‍ക്കായി കോഴിക്കോട് എത്തിയ മുഖ്യമന്ത്രി എട്ട് മണിയോടെ കൊയിലാണ്ടിക്ക് അടുത്തുള്ള ഫാരിസ് അബൂബക്കറിന്റെ വീട്ടില്‍ എത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഫാരിസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പിണറായിയുടെ സന്ദര്‍ശനമെന്നാണ് വിവരം. ദീപിക ദിനപ്പത്രം മുന്‍ ഡയറക്ടറായിരുന്ന ഫാരിസ് അബൂബക്കറിനെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവര്‍ എന്ന് വിളിച്ച സംഭവം വിവാദങ്ങള്‍ ഉയര്‍ത്തിനയതിനു പിന്നാലെ പിണറായി വിജയന് ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന ആരോപണവും ആ സമയത്ത് ഉയര്‍ന്നിരുന്നു.

ദീപിക പത്രത്തിന്റെ മുന്‍ ഉടമസ്ഥന്‍ കൂടിയായ ഫാരിസ് അബൂബക്കര്‍ നഷ്ടത്തിലായ ദിപികയെ ഏറ്റെടുത്ത് കരകയറ്റിയ വ്യക്തിയാണ്. ഫാരിസ് പത്രം ഏറ്റെടുത്തതിനെ തുടര്‍ന്ന് ദീപികയിലെ ഇരുന്നുറോളം പത്രപ്രവര്‍ത്തകര്‍ സ്വയം വിരമിക്കല്‍ പദ്ധതിയുടെ മറവില്‍ നിര്‍ബന്ധിതമായി പുറത്താക്കിയിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.സക്കീര്‍ അലി ഹുസൈന്‍ എന്നാണ് രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ പ്രജ എന്ന ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രത്തിന്റെ പേര്. അധോലോകം അടക്കി ഭരിച്ച്, അതേസമയം കേരളത്തില്‍ സാധുജന സംരക്ഷണവും ചാരിറ്റിയുമായി നടക്കുന്ന ഒരു `ബിഗ് ഫിഷ്´. ഈ കഥാപാത്രം രഞ്ജിപ്പണിക്കര്‍ എഴുതിയത് വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെ മനസ്സില്‍കണ്ടാണെന്ന് സിനിമാ ലോകത്ത് ഒരു സംസാരമുണ്ട്.  

രഞ്ജി പണിക്കരും ഫാരിസും തമ്മില്‍ മികച്ച ബന്ധമായിരുന്നു. 2007ല്‍ സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ ഫാരിസിന്റെ ജോണ്‍ ബ്രിട്ടാസുമായുള്ള വിവാദ അഭിമുഖം സംപ്രഷണം ചെയ്തതിനു പിന്നാലെ ഫരിസിന്റെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമാക്കി `മെട്രോ വാര്‍ത്ത´ ആരംഭിക്കുകയും അതിന്റെ ചീഫ് എഡിറ്ററായി രഞ്ജി പണിക്കര്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. അത്രത്തോളം വലിയ ബന്ധമായിരുന്നു ഇരുവരും തമ്മിലെന്നു വ്യക്തം. വിഎസുും ഫാരിസുമായുള്ള പോര് തുടര്‍ന്നുവന്ന സാഹചര്യതതില്‍, ഈ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച് തൊട്ടടുത്ത വര്‍ഷം രഞ്ജിപ്പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത രൗദ്രം പുറത്തിറങ്ങി.

മമ്മൂട്ടി നായകനായ സിനിമയില്‍ രാഷ്ട്രീയ നേതാവും മകനുമടങ്ങുന്ന കഥാപാത്രങ്ങളായിരുന്നു വില്ലന്‍ പക്ഷത്തുണ്ടായിരുന്നത്. ഈ രാഷ്ട്രീയ നേതാവ്- മകന്‍ കഥാപാത്രങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന സിപിഎം നേതാവിന്റെയും മകന്റെയും ഛായയുണ്ടായിരുന്നു എന്നുള്ളതും ഏവര്‍ക്കും മനസ്സിലായ വസ്തുതയുമായിരുന്നു. ദിപിക ദിനപത്രം കത്തോലിക്ക സഭയ്ക്ക് തിരിച്ചു നല്‍കിയതിനു പിന്നാലെയാണ് ഫാരിസ് മെട്രോ വാര്‍ത്ത ആരംഭിച്ചത്. ആദ്യം ടാബ്ലോയിഡ് രൂപത്തിലാണ് മെട്രോ വാര്‍ത്ത തുടങ്ങിയത്. പിന്നീട് എല്ലാ പേജുകളും കളറില്‍ അച്ചടിക്കുന്ന സമ്പൂര്‍ണ ദിനപത്രമായി മാറി. എല്ലാ പേജും കളറില്‍ അച്ചടിക്കുന്ന മലയാളത്തിലെ ആദ്യത്തെ പത്രം കൂടിയായിരുന്നു മെട്രോ വാര്‍ത്ത. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് മെട്രോ വാര്‍ത്തക്ക് എഡിഷനുകളുണ്ടായിരുന്നത്.

ഫാരിസ് അബൂബക്കര്‍ തുടങ്ങിവെച്ച മലയാള ദിനപത്രം 2013ലാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ കാര്‍ണിവലിന് വിറ്റത്. നേരത്തെ ഫാരിസ് അബൂബക്കര്‍ ചെയര്‍മാനും രഞ്ജി പണിക്കര്‍ ഡയറക്ടറുമായിരുന്നു. പ്രശസ്ത സിനിമാ സംവിധായകനും സൂപ്പര്‍ ഹിറ്റുകളുടെ തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ തന്നെയായിരുന്നു പത്രത്തിന്റെ എഡിറ്ററും. രണ്ട് സ്ഥാനങ്ങളും അദ്ദേഹം ഫാരിസ് പത്രം കാര്‍ണിവലിന് കൈമാറിയതോടെ ഒഴ'യുകയും ചെയ്തു. പ്രഥമ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനു വേണ്ടി ഫാരിസ് അറുപതു ലക്ഷം രൂപ വെളിപ്പെടുത്താതെ നല്‍കിയ സംഭവവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഎസും ഫാരിസും തമ്മിലുള്ള പോര് മൂദ്ധന്യാവസ്ഥയിലെത്തുന്നത്. 2007 മാര്‍ച്ച് എട്ട്, ഏപ്രില്‍ 3, മെയ് 14 തീയതികളിലാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള പണം മൂന്നു ഡ്രാഫ്റ്റുകളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കണ്ണൂര്‍ ശാഖയിലുളള ടൂര്‍ണമെന്റെ് സംഘാടക സമിതിയുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത്.

ഇതിനെത്തുടര്‍ന്ന് വിഎസ് നടത്തിയ വെറുക്കപ്പെട്ടവന്‍ പരാമര്‍ശം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി ചാനലായ കൈരളിയില്‍ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. അഭിമുഖത്തില്‍ വിഎസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഫാരിസ് ഉന്നയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ, അതായത അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ അഭിമുഖം നടന്നതെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. ഈ അഭിമുഖത്തിനുശേഷം ഫാരിസ് പി ടി ഉഷയുടെ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.

എന്നാല്‍ വിഎസ് ഫാരിസുമായുള്ള പോര് അവസാനിപ്പിച്ചില്ല. 2008 സെപ്റ്റംബര്‍ മൂന്നിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചിരുന്നു. വിഎസിന്റെ എതിര്‍പ്പ് ഉയര്‍ന്നുനിന്നുരുന്നെങ്കിലും അതിനെ തെല്ലും വകവയ്ക്കാത്ത രീതിയിലായിരുന്നു പിണറായി ഫാരിസുമായുള്ള ബന്ധം പുലര്‍ത്തി വന്നിരുന്നത്. ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കാതെ കൊണ്ടുനടന്ന ബന്ധം കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനത്തോടെ പരസ്യമായിക്കഴിഞ്ഞുവെന്നു തന്നെ കരുതാം.

പിണറായിയുടെ ഫാരിസ് അബൂബക്കറിന്റെ വീട് സന്ദര്‍ശനം വെറുമൊരു സൗഹൃദ സന്ദര്‍ശനത്തിനപ്പുറം പാര്‍ട്ടി വിലയിരുത്തുന്ന മുല്യങ്ങളുടെ ചോര്‍ച്ച കൂടിയാണ്. വ്യവസായിയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്ന് പിണറായി പാര്‍ട്ടി കേന്ദ്രങ്ങളോട് വെളിപ്പെടുത്തിയിരുന്നതാണ് ഇപ്പോള്‍ ശരിയായിരുന്നില്ലെന്ന് തെളിയിച്ചിരിക്കുന്നത്. സിപിഎം ല്‍ വി.എസ് പക്ഷം പൂര്‍ണ്ണമായി അസ്തമിച്ച സ്ഥിതിയ്ക്ക്എല്ലാം പിണറായിസത്തിന് വഴി മാറിയിരിക്കുകയാണ്. എങ്കിലും സന്ദര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൊതുജനത്തെ എന്തെങ്കിലും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തയ്യാറുകയാണ് പതിവ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍  (41 minutes ago)

റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള 'സേ' പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 2 വരെ  (1 hour ago)

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍....  (1 hour ago)

ബിഎസ്എഫ് ജവാന് വീരമൃത്യു  (2 hours ago)

അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂര്‍ണം....  (2 hours ago)

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  (2 hours ago)

കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളി നഴ്‌സ്  (2 hours ago)

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തായി എംസി റോഡില്‍ നിയന്ത്രണം വിട്ട കാറും  (3 hours ago)

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം  (3 hours ago)

ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാന്‍ കരാര്‍  (3 hours ago)

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (11 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (11 hours ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (11 hours ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (12 hours ago)

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends