നേരാ ഖാർഗെ ജി ഞങ്ങടെ വീട്ടിലെ പട്ടികളൊന്നും സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ചത്തിട്ടില്ല; വിപ്ലവകാരികളായിരുന്നു ഞങ്ങടെ പൂർവികർ; ദേശീയ സ്വാതന്ത്ര്യ സമരം അതിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്; സംഘ സ്ഥാപകനടക്കം കാശ്മീരിന് വേണ്ടി ജീവത്യാഗം ചെയ്തതും ഞങ്ങടെ ജനസംഘ സ്ഥാപകനായിരുന്നു; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

നേരാ ഖാർഗെ ജി ഞങ്ങടെ വീട്ടിലെ പട്ടികളൊന്നും സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ചത്തിട്ടില്ല . വിപ്ലവകാരികളായിരുന്നു ഞങ്ങടെ പൂർവികർ . കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് മറുപടിയുമായി സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നേരാ ഖാർഗെ ജി ഞങ്ങടെ വീട്ടിലെ പട്ടികളൊന്നും സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ചത്തിട്ടില്ല . വിപ്ലവകാരികളായിരുന്നു ഞങ്ങടെ പൂർവികർ കണ്‍മുമ്പില്‍ ബംഗാളിനെ വെട്ടിമുറിക്കാൻ മുന്നിൽ നിന്ന രഹസ്യ പോലീസ് തലവൻ കഴ്സൻ വയ്‌ലിയെ ഒറ്റ വെടിക്ക് ശവമാക്കിയിട്ട് മദൻലാൽ ദീൻഗ്ര ജയിലില്‍ കയറുമ്പോള്‍ അഭിനവ് ഭാരത് മണ്ഡലിന് അഞ്ച് വയസ്സ്.
കഴുമരത്തേന്ന് മദൻലാൽ ദീൻഗ്രയുടെ ശവമിറക്കി ദാ ഇങ്ങനെ കൈയിലോട്ട് വാങ്ങിക്കുമ്പോള്‍ സവർക്കർക്ക് കിട്ടിയത് ഇരട്ട ജീവപര്യന്തം . പിന്നെ കുടുംബ പാരമ്പര്യം കേട്ടോ ഖർഗേജി എന്റെ പൂർവികർ സായിപ്പിനെ കൊന്നിട്ട് കഴുകു മരത്തേലും സെല്ലുലാർ ജയിലിലും കയറുന്ന കാലത്ത് ദേ, ഈ നിക്കുന്ന കുടുംബ മഹിമക്കാരന്‍ നെഹ്‌റുവിനും കൂട്ടർക്കും വില്യം സായിപ്പിന്റെ ബംഗ്ലാവിലാ പണി . അന്ന് സായിപ്പാ കോൺഗ്രസ്സ് പ്രസിഡന്റ് .
പണീന്നു വെച്ചാല് സായിപ്പിനെ കുളിപ്പിക്കണം പെടുപ്പിക്കണം കെടക്ക കൊടഞ്ഞു വിരിച്ച് കെടത്തണം പിന്നെ, ഇന്ത്യക്കാരന്റെ വിപ്ലവ നീക്കങ്ങളെ അഹിംസയുടെ പേരിൽ അട്ടിമറിക്കണം . അന്യന്‍ വിയര്‍ക്കുന്ന കാശു കൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെന്‍സേലും കയറി നടക്കുന്ന കോണ്ഗ്രസ്സുകാരുടെ ഖദർ കുപ്പായത്തോട്.
അന്ന് തീര്‍ന്നതാ ഖാർഗേജി ബഹുമാനം പിന്നെ ദേശീയ സ്വാതന്ത്ര്യ സമരം , അതിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് സംഘ സ്ഥാപകനടക്കം . കാശ്മീരിന് വേണ്ടി ജീവത്യാഗം ചെയ്തതും ഞങ്ങടെ ജനസംഘ സ്ഥാപകനായിരുന്നു . പിന്നെ നിങ്ങളുടെ സ്വാതന്ത്ര്യ സമര സർട്ടിഫിക്കറ്റ് . അതിന്റെ കുറവ് ഞങ്ങള് സഹിച്ചോളാം . കേട്ടോ ഖാർഗെ ജി രാഷ്ട്ര സ്നേഹത്തിന്റെ കാര്യത്തിലുമതേ രാഷ്ട്രീയത്തിന്റെ കാര്യത്തിലുമതേ ഞങ്ങൾക്കൊരു സോണിയാ കോൺഗ്രെസ്സുകാരന്റെയും സർട്ടിഫിക്കറ്റ് വേണ്ടാ മനസ്സില്‍ വെച്ചോ ഖാർഗെ ജി ഐ ആം ബിജെപി
https://www.facebook.com/Malayalivartha