ലാവ്‌ലിന്‍ മുതല്‍ മകള്‍ വീണ വിജയന്റെ ഐടികച്ചവടവും യുഎഇ കോണ്‍സുലേറ്റിലെ കള്ളക്കടത്ത് വരെയായി അഴിമതിയുടെ അനേകം ശരങ്ങള്‍ നെഞ്ചില്‍ തെറിച്ച് പിണറായി വിജയന്‍ എന്ന വടവൃക്ഷം സ്വയം നിലംപൊത്താന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി? പുതുവര്‍ഷം പിണറായി വിജയന് കഷ്ടകാലമോ നഷ്ടകാലമോ? പിണറായി തെറിച്ചാല്‍ കെകെ ശൈലജ മുഖ്യമന്ത്രിയാകും

പിണറായിയുടെ മുഖ്യമന്ത്രി കസേര തെറിക്കുന്നതിലേക്കുവരെ നീങ്ങുമോ കാര്യങ്ങള്‍. പിണറായി വിജയന്‍ രാജിവെച്ച് കെ.കെ. ശൈലജ കേരള മുഖ്യമന്ത്രിയാകുന്ന നിലയിലേക്കു പോകുമോ കാര്യങ്ങള്‍. ലാവ്‌ലിന്‍ മുതല്‍ മകള്‍ വീണ വിജയന്റെ ഐടി കച്ചവടവും യുഎഇ കോണ്‍സുലേറ്റിലെ കള്ളക്കടത്ത് വരെയായി അഴിമതിയുടെ അനേകം ശരങ്ങള്‍ നെഞ്ചില്‍ തെറിച്ച് പിണറായി വിജയന്‍ എന്ന വടവൃക്ഷം സ്വയം നിലംപൊത്താന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി.
രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണരംഗത്ത് ശാരാശരിക്കും താഴെ പാസ് മാര്‍ക്കിനും പിന്നിലാണെന്ന് കാലം തെളിയിയിച്ച സാഹചര്യത്തില്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അനുവദിക്കില്ല. ഇന്നാരംഭിക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍തന്നെ പിണറായി വിജയന് പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും ഉള്‍പ്പെടുന്ന സിപിഎം മുന്‍നിര ഒന്നാം വാണിംഗ് നല്‍കുമെന്ന് ഉറപ്പായി കഴിഞ്ഞു.
അധികാരത്തിന്റെ സുവര്‍ണസിംഹാസനം അലങ്കരിക്കുന്ന പിണറായി വിജയന് എന്നു കിട്ടും മഞ്ഞക്കാര്‍ഡ് എന്നു മാത്രമേ ഇനി അറിയാനുള്ളു. ഒട്ടുവൈകില്ല പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറിനില്‍ക്കട്ടെയെന്ന് പോളിറ്റ് ബ്യൂറോ വിധിക്കാന്‍ ഏറെ താമസമുണ്ടാവില്ല.
പിണറായി മാറിനില്‍ക്കേണ്ടിവന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കെകെ ശൈലജയ്ക്കു തന്നെയാവും ഒന്നാം സാധ്യതയുണ്ടാവുക. രണ്ടാം പിണറായി സര്‍ക്കാരില്‍ ശൈലജയെ പിണറായി വിജയന്‍ മന്ത്രിസഭയില്‍നിന്ന് പകപോക്കല്‍പോലെ ഒഴിവാക്കുകയായിരുന്നു.
തന്നെക്കാള്‍ കേമിയൊരാള്‍ ഒപ്പം വേണ്ടെന്ന പിണറായിയുടെ ധാര്‍ഷ്ട്യമായിരുന്നു ആ ഒതുക്കലിനു പിന്നിലുണ്ടായിരുന്നത്. ജയരാജന്‍മാര്‍ തമ്മിലെ പോരാട്ടം സിപിഎമ്മില്‍ ഉണ്ടാക്കാന്‍ പോകുന്ന കോളിളക്കം ചില്ലറയല്ല. അടിമകളായ ന്യായീകരണത്തൊഴിലാളികളെ വരെ നാറ്റിക്കാന്‍ പോകുന്ന അഴിമതിയുടെ നാറുന്ന കഥകളാണ് പി ജയരാജന്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാന്‍ പോകുന്നത്. ഇ.പി ജയരാജന്റെ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ നിന്ന് പിണറായി വിജയന്റെ മകള്‍ വീണയിലേക്കും സിപിഎമ്മിലെ മറ്റ് പ്രധാന നേതാക്കളിലേക്കും അഴിമതിയുടെ ആരോപണശരങ്ങള്‍ തൊടുക്കാന്‍ കച്ചകെട്ടിയിറങ്ങുകയാണ് പി ജയരാജന്‍. ഒന്നുകില്‍ സിപിഎം പി ജയരാജനെ തീര്‍ക്കും അതല്ലെങ്കില്‍ ജയരാജന്‍ സിപിഎമ്മിനെ തീര്‍ക്കും.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കൊള്ളയ്ക്കും കള്ളക്കടത്തിനും കൊലയ്ക്കുമായി എത്രകാലം ഉപയോഗിക്കാന്‍ പറ്റും. ഇതിനൊക്കെ ചൂട്ടുപിടിക്കുന്ന നേതാക്കളെ എത്രകാലം ജനം അംഗീകരിക്കും. സിപിഎം നേതാക്കളുടെ ഇന്നേവരെയുള്ള കൊള്ളയടി ഓരോ കാലത്തും ഒതുക്കിയ ചരിത്രമാണ് പിണറായി വിജയനുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയി കോടിയേരിയും ബിനീഷ് കോടിയേരിയും ഉള്‍പ്പെട്ട മയക്കുമരുന്നു മുതല്‍ പെണ്ണുകേസ് വരെ ഒതുക്കിയതില്‍ പിണറായി വിജയന് പങ്കാളിത്തമുണ്ടെന്നാണ് അരോപണം.
കോടിയേരി മരിക്കും മുന്‍പ് മുംബൈയിലെ നര്‍ത്തകിക്കും മകനും കോടികളുടെ നഷ്ടപരിഹാരം നല്‍കി പീഢനക്കേസ് ഒതുക്കിയതുള്‍പ്പെടെ ഒരു പാട് കേസുകള്‍. സിപിഎം കണ്ണൂര്‍ ലോബിയിലെ ഒരു നിര നേതാക്കളെക്കുറിച്ച് ഉയര്‍ന്ന് തട്ടിപ്പ് വെട്ടിപ്പ് കോഴക്കേസുകളെല്ലാം പാര്‍ട്ടി ഓരോരോ കാലത്ത് ഒതുക്കിക്കൊണ്ടിരുന്നു. എന്തിനേറെ സ്വപ്‌നാ സുരേഷ് തെളിവുകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ കൊള്ളക്കഥകള്‍ക്ക് പോലും വ്യക്തമായ ഉത്തരം കൊടുക്കാന്‍ പിണറായി വിജയന് സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ചെലവില്‍ കുടുംബസമേതം നടത്തുന്ന വിദേശപര്യടനങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും പിണറായി ഒന്നും രണ്ടും ആഴ്ചവീതം ദുബായില്‍ തങ്ങുന്നതിലെ അതീവരഹസ്യം പാര്‍ട്ടി നേതൃത്വത്തിന് നന്നായി വ്യക്തമാണ്.
ഈ പോക്ക് പോയാല്‍ കേരളത്തിലെ സിപിഎം ബംഗാളിനെക്കാള്‍ വട്ടപ്പൂജ്യത്തിലേക്ക് തരംതാഴുമെന്ന് സിപിഎം ദേശീയ നേതൃത്വം മനസിലാക്കിയിരിക്കുന്നു. ഇന്നത്തെ പിണറായിയുടെ ഇമേജില്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടം സിപിഎമ്മിന് ലഭിക്കാനിടയില്ലെന്ന ബോധ്യത്തില്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ കേരളത്തിലൊരു ഭരണമാറ്റത്തിനുള്ള സാധ്യത തെളിയുകയാണ്. ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളില്‍ വ്യക്തമായ കഴമ്പുള്ളതായി സമൂഹം തിരിച്ചറിയുന്നു.
പാര്‍ട്ടിയിലെ ന്യായീകരണ തൊഴിലാളികള്‍ എന്തൊക്കെ മൂടിവച്ചാലും ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും വരവില്‍ കവിഞ്ഞ് സമ്പത്തുണ്ടെന്നും ഈ പണമൊക്കെ പാര്‍ട്ടിയെ വിറ്റുണ്ടാക്കിയതാണെന്നുമുള്ള തിരിച്ചറിവിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പരിസ്ഥിതി വാദികളെന്ന് അഭിമാനിക്കുന്ന സിപിഎം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായി ഇപി ജയരാജന്റെ വലിയൊരു മലയിടിച്ച് 50 കോടിയിലേറെ രൂപ ചെലവില്‍ ആയുര്‍വേദ റിസോര്‍ട്ട് നിര്‍മിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ് ആര്‍ക്കുമറിയില്ല.
കോടിയേരിക്കു ശേഷം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിപദം പിടിക്കാന്‍ ചിറ്റപ്പന്‍ നടത്തിയെ നീക്കങ്ങളുടെ പരാജയവും അതിനുശേഷം പാര്‍ട്ടിക്കുള്ളില്‍ പുലര്‍ത്തുന്ന മൗന അടവുമൊക്കെ വെറും തന്ത്രങ്ങളുടെ ഭാഗമായാണ്. ഇ.പി. ജയരാജന്‍ മെസിയുമല്ല മേഴ്‌സിയുമല്ല ഒന്നാംതരം കൊള്ളക്കാരനും അഴിമതിക്കാരനുമാണെന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. തന്നെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാന്‍ കരുക്കള്‍ നീക്കിയ ഇപി ജയരാജന്‍ സിപിഎമ്മിന് പുറത്താകുന്നത് വരെ പി ജയരാജന്റെ തുറന്ന പോരാട്ടം തുടരുമെന്ന് തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha