കാണ്ടാമൃഗവും തോറ്റുപോകും വി.എസിന്റെ മാപ്പ് പിണറായി കാല്ക്കല്‍ വീണു ആരേയും ഇത്രയും ക്രൂശിക്കല്ലേ..

എന്തിന് വേണ്ടിയായിരുന്നു ഇടതുപക്ഷം കേരളത്തില്‍ ഇത്രയും കോലാഹലങ്ങള്‍ കേരളത്തില്‍ നടത്തിയതെന്ന് സ്വന്തം അണികള്‍ പോലും ചോദിക്കുന്ന സാഹചര്യത്തിലേയ്ക്കാണ് സോളാര്‍ കേസിന്റെ അന്വേഷണം എത്തി നില്ക്കുന്നത്. സോളാര്‍ കേസിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലേയും യുഡിഎഫിലേയും നേതാക്കള്‍ക്കെതിരെ എടുത്ത കേസുകളില്‍ ഒന്നില്‍ പോലും സത്യമില്ലെന്ന കണ്ടെത്തലില്‍ അവസാനിച്ചിരിക്കുകയാണ്.
പരാതിക്കാരിയെ കയ്യിലെടുത്ത് ഇടതു പക്ഷം നടത്തിയ ഹീനമായ രാഷ്ട്രീയ കെയത്തായിരുന്നു സോളാര്‍ കേസെന്ന് തെളിഞ്ഞിരിക്കുന്നു.
കേരളത്തിലെ മുഖ്യമന്ത്രി പദം വഹിച്ച മൂന്ന വ്യക്തികള്‍ നേരിട്ട് ബന്ധപ്പെട്ട കേസായിരുന്നു സോളാര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതി.
വി.എസ്. ആരോപണത്തിന്റെ പേരില്‍ മാനനഷ്ടം കൊടുക്കേണ്ടി വന്നപ്പോള്‍ മുഖ്യസൂത്രധാരനായ പിണറായി ആകട്ടെ ഒറ്റകേസിലും തുമ്പു പോലും കണ്ടെത്താതെ നാണക്കേടിലുമായി.
ഉമ്മന്‍ചാണ്ടി തന്നെ ബലാല്‍സംഗം ചെയ്‌തെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ അതിനെ ഏറ്റുപിടിച്ച് കേരളക്കരയാകെ സമരത്തിന്റെ തീപടര്‍ത്തിയ ഇടതുപക്ഷത്തിന് ഇത് നാണക്കേടിന്റെ കാലമാണ്. ഒന്നല്ല രണ്ട് ഇടത് മുഖ്യമന്ത്രിമാരാണ് ഉമ്മന്‍ചാണ്ടിയോടും കോണ്‍ഗ്രസിനോടും അതി ദയനീയമായി തോറ്റിരിക്കുന്നത്. അതായത് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഒന്നു പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. വി.എസിന്റെ ആരോപണത്തിനെതിരെ ഉമ്മന്‍ചാണ്ടി നല്കിയ മാനനഷ്ടക്കേസില്‍ നിന്നും വി എസ് തലയൂരിയിട്ട് അല്പ നാളുകളേയായിട്ടുള്ളൂ. ഇപ്പോഴിതാ വാശിയോടെ കേസ് സിബി ഐയ്ക്ക് വിട്ട് രാഷ്ട്രീയ നേട്ടം കൊയ്ത് പിണറായി വിജയനും ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തിരിക്കുന്നു.
എല്‍ഡിഎഫ് പ്രതിപക്ഷത്തായിരിക്കെ വലിയ രാഷ്ട്രീയ ആയുധമായി ഉയര്‍ത്തിക്കൊണ്ടുവരികയും ഭരണകാലത്ത് സര്‍വശക്തിയും ഉപയോഗിച്ച് അന്വേഷിക്കുകയും ചെയ്ത സോളര്‍ കേസിലെ പീഡന ആരോപണമാണ് സിബിഐ റിപ്പോര്‍ട്ടോടെ നനഞ്ഞ പടക്കമായി മാറുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും റിപ്പോര്‍ട്ട് സിബിഐയും ആവര്‍ത്തിച്ചു.
രാഷ്ട്രീയ ആയുധമാകുമെന്ന് പ്രതീക്ഷിച്ച സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരു ഘട്ടത്തിലും എല്‍ഡിഎഫിന്റെ സഹായത്തിനെത്തിയില്ല. പൊതുപ്രവര്‍ത്തന രംഗത്ത് ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ആരോപണങ്ങള്‍ നേരിട്ട ഉമ്മന്‍ ചാണ്ടിക്ക് വര്‍ഷങ്ങള്‍ക്കുശേഷം ആരോപണങ്ങളുടെ മറനീക്കി പുറത്തു വരാനായി. ഇത് അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും കുടുംബത്തിന് വലിയ ആശ്വാസവുമായി.
സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് വി.എസ് ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി സോളാര്‍ വിവാദ നായികയുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
വിഎസിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ നഷ്ടപരിഹാരമായി പത്ത് ലക്ഷത്തി പതിനായിരം രൂപയും അതിന്റെ ആറ് ശതമാനം പലിശയും നല്കണമെന്ന് കോടതി വിധിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധി അടുത്തിടെയാണ് തിരുവനന്തപുരം ജില്ലാ കോടതി അസ്ഥിരപ്പെടുത്തിയത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ എല്‍ഡിഎഫിനു വീണു കിട്ടിയ രാഷ്ട്രീയ ആയുധമായിരുന്നു സോളര്‍ കേസ്. പ്രതിയുടെ വെളിപ്പെടുത്തലുകളിലൂടെ കേസ് ഓരോ ദിവസവും സജീവമായി. മുഖ്യമന്ത്രിക്കും മന്ത്രിമാരും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും യുഡിഎഫ് നേതാക്കളുമെല്ലാം ആരോപണ വിധേയരായി.
മന്ത്രിസഭയുടെ രാജിക്കായി എല്‍ഡിഎഫ് നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് നടത്തിയ സമരത്തിനിടയിലാണ് അന്വേഷണത്തിനായി ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷനെ നിയമിക്കാമെന്ന ധാരണയിലെത്തുന്നത്. സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുള്ള സമരം അവസാനിപ്പിച്ച് ഇടതു പക്ഷത്തിന് ഓടേണ്ടി വന്നു. അത്രത്തോളം ശക്തമായിരുന്നു ഉമ്മന്‍ചാണ്ടി സമരത്തെ ചെറുക്കാന്‍ എടുത്ത നടപടികള്‍.
കമ്മിഷന്‍ റിപ്പോര്‍ട്ടിനെ ആയുധമാക്കി മുന്നോട്ടു പോകാമെന്നായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2017ലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും സരിത എസ്.നായരുടെയും കമ്പനിയുടെയും തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നായിരുന്നു ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്റെ കണ്ടെത്തല്‍.
എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് അരിജിത് പസായത്തും നിയമോപദേശം നല്‍കിയതോടെ പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി തെളിവു ലഭിക്കുന്നവര്‍ക്കെതിരെ മാത്രം കേസെടുത്ത് അന്വേഷിച്ചാല്‍ മതിയെന്ന് തീരുമാനത്തിലെത്തിയിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍.
ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ച പീഡന ആരോപണങ്ങളുടെ വിശദാംശങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുളളതാണ്. പരാതിക്കാരി എഴുതി 21 പേജുള്ള കത്തില്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചവരുടെ പേര് വിവരങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു. ഈ കത്ത് ജയിലില്‍ വെച്ച് സിപിഎം ഒത്താശയോടെ തയ്യാറാക്കിയതെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു.
ഉമ്മന്‍ചാണ്ടി , അടൂര്‍ പ്രകാശ്, എ.പി .അനില്‍കുമാര്‍, അബ്ദുള്ളക്കുട്ടി, ഹൈബി ഈഡന്‍, കെ.സി..വേണുഗോപാല്‍, ജോസ്.കെ.മാണി, തുടങ്ങി ഒരു ഡസനോളം നേതാക്കള്‍ക്കെതിരെയാണ് സര്‍്ക്കാര്‍ കേസെടുത്തത്. എന്നാല്‍ മുസ്ലീംലീഗിലെ പല നേതാക്കളുടെ പേരുകളും പറഞ്ഞെങ്കിലും അതൊഴിവാക്കി. പരാതിക്കാരിയുമായി ഏറെ വിവാദമുണ്ടായ കെ.ബി.ഗണേഷ് കുമാറിനെ എല്‍ഡിഎഫിലെത്തിയ ഘട്ടത്തിലും തുടര്‍ന്ന് ജോസ് കെ മാണിയുടെ പേരും ഒഴിവാക്കി. ഏറ്റവുമൊടുവില്‍ പി.സി.ജോര്‍ജ്ജിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല.
ഇടതു പക്ഷത്തിന്റെ ശത്രുനിരയിലുള്ള മുഴുവന്‍ പേരെയും ബലാല്‍സംഗ കേസില്‍ കുടുക്കിയിടാന്‍ സിപിഎം ശ്ക്തമായ ഗൂഡാലോചന നടത്തിയിരുന്നു എന്നു തന്നെ തെളിയിക്കുന്നതാണ് എല്ലാ കേസുകളും തള്ളി പോയതിന്റെ കാരണം. ഇടതു പക്ഷത്തെ ഘടക കക്ഷികളും അധികാരം കിട്ടുന്നതിന് വേണ്ടി പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും പ്രസംഗിച്ചത് ഏറ്റുപിടിക്കുകയാണ് ചെയ്തത്. പരാതിക്കാരിയുടെ വിശ്വാസ്യതയോ സ്വഭാവമോ മാധ്യമങ്ങള്‍ പോലും വിലയിരുത്തിയില്ല. ശ്കതമായ മാധ്യമ സിന്‍ഡിക്കേറ്റും പ്രവര്‍ത്തിച്ചിരുന്നു.
സോളാര്‍ കേസിന്റെ മൊഴിയെടുപ്പ് ഘട്ടത്തില്‍ ഡി വൈ എഫ് ഐ നേതാക്കള്‍ പോലും മൊഴി നല്കാന്‍ പോകാത്ത സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി 48 മണിക്കൂര്‍ നേരിട്ട് ഹാജരായി മൊഴി നല്കയിരുന്നു. സിപിഎം അധികാരം കിട്ടിയപ്പോള്‍ സോളാര്‍ കേസ് പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha