Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

വി.ജോയിക്കായി മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പിണറായി വിജയനുമായി സംസാരിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്ം. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ജോയിയെ കൂടെ നിറുത്തേണ്ടതാണെന്ന ബോധ്യം പിണറായിക്കും ഉണ്ടായതുകൊണ്ടാണ് സമവായമെന്ന നിലയില്‍ ജോയിയെ നിശ്ചയിച്ചത്. ഉച്ചയ്ക്ക് ക്ലിഫി ഹൗസിലെ ഊണ് നേരത്തെ അമ്മാവന്റെയും മരുമോന്‍ മന്ത്രിയുടെയും ചര്‍ച്ചകളാണ് സിപിഎംലും ഭരണത്തിലും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെന്ന് പാര്‍ട്ടിക്കാരുടെ അടക്കം പറച്ചിലും പുറത്തായിട്ടുണ്ട്.

05 JANUARY 2023 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു; മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്; റോമാ പട്ടണം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചു മതിമറന്നുല്ലസിച്ച നീറോ ചക്രവര്‍ത്തിയെക്കാള്‍ ക്രൂരനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് കാലം വിധിയെഴുതുന്നു

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു

ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ല; 14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ ഒട്ടിച്ചത്; ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടുവെന്ന് ശോഭ സുരേന്ദ്രൻ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?

വിവാദങ്ങള്‍ പാര്‍ട്ടിയുടെ നിലനില്പിനെ തന്നെ ബാധിക്കുന്നുവെന്ന് മനസിലാക്കിയ സിപിഎം നേതൃത്വത്തിന് ഒടുവില്‍ തിരുവന്തപുരത്ത് പുതിയ ജില്ല സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നു. മാസങ്ങളായി ജില്ല സെക്രട്ടറിയെ മാറ്റി നിയമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആനാവൂരിനെ വെച്ചു കൊണ്ട് തലസ്ഥാന നഗരം ഭരിക്കാമെന്ന് പിണറായി വിജയനും സംഘവും കണക്ക് കൂട്ടിയിരുന്നു. അതിന്റൈ പകരം വീട്ടലായി കത്ത് വിവാദവും മാഫിയ ഇടപാടുകളും പുറത്തു വന്നു കൊണ്ടിരുന്നു. ഇനിയും ആനാവൂരിനെ മാറ്റിയില്ലെങ്കില്‍ പൊതുജനമധ്യത്ത് പാര്‍ട്ടിയ്ക്ക് നാണം കെടാന്‍ മറ്റൊന്നുമുണ്ടാകില്ലെന്ന് ബോധം വൈകിയെങ്കിലും സംസ്ഥാന നേതൃത്വത്തിന് വന്നതാണ് വി. ജോയി എംഎല്‍എയ്ക്ക് സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള വഴി തുറന്നത്.

സിപിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ നിശ്ചയിക്കാന്‍ ഇന്ന ചോര്‍ന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.. നിലവില്‍ വര്‍ക്കല എംഎല്‍എയാണ് ജോയി. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആനാവൂര്‍ നാഗപ്പന്‍ നിയോഗിക്കപ്പെടുകയും ചെയ്തതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയമിക്കുന്നത്. വി ജോയിക്ക് വേണ്ടി കടകംപള്ളിയു എം വിജയകുമാറും ഒരുമിച്ചു ആവശ്യപ്പെടുകയായിരുന്നു.

സി.ജയന്‍ബാബുവിന് വേണ്ടി മന്ത്രി വി.ശിവന്‍കുട്ടിയും, കെ എസ് സുനില്‍ കുമാറിന് വേണ്ടി ആനാവൂര്‍ നാഗപ്പനും രംഗത്തെത്തിയെങ്കിലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി.ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്,.. പല മുതിര്‍ന്ന നേതാക്കളുടേയും പേരുകള്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ സമവായം എന്ന നിലയിലാണ് വി.ജോയിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വഴി തുറന്നത്. നിര്‍ണായക യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.

വി.ജോയിക്കായി മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പിണറായി വിജയനുമായി സംസാരിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്ം. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ജോയിയെ കൂടെ നിറുത്തേണ്ടതാണെന്ന ബോധ്യം പിണറായിക്കും ഉണ്ടായതുകൊണ്ടാണ് സമവായമെന്ന നിലയില്‍ ജോയിയെ നിശ്ചയിച്ചത്. ഉച്ചയ്ക്ക് ക്ലിഫി ഹൗസിലെ ഊണ് നേരത്തെ അമ്മാവന്റെയും മരുമോന്‍ മന്ത്രിയുടെയും ചര്‍ച്ചകളാണ് സിപിഎംലും ഭരണത്തിലും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെന്ന് പാര്‍ട്ടിക്കാരുടെ അടക്കം പറച്ചിലും പുറത്തായിട്ടുണ്ട്.


ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിന് പിന്നാലെ ജില്ലയില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ നീറിപ്പുകയുകയായിരുന്നു. ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും ആനാവൂര്‍ ഒഴിഞ്ഞാലെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളുവെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറിയേറ്റും ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്. കടകംപള്ളി സുരേന്ദ്രനും എം.വിജയകുമാറും വി. ജോയ് എം.എല്‍ എ ജില്ലാ സെക്രട്ടറിയാവണമെന്നാണ് വാദിച്ചത്. ഒഴിയാന്‍ സന്നദ്ധനായി നില്‍ക്കുന്ന ആനാവൂര്‍ കെ.എസ് സുനില്‍കുമാറിന്റെ പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് മുഖവിലക്കെടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ല.

അടുത്തിടെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ പലയിടത്തും അതൃപ്തി ശക്തമായിരുന്നു. ജില്ലയിലെ പാര്‍ട്ടി കണ്ണ് കെട്ടിയ കുതിരയെ പോലെ പായുകയാണെന്നും നേതൃത്വം ശരിയായ ദിശയിലല്ല മുന്നോട്ടു പോകുന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ ആഞ്ഞടിച്ചപ്പോള്‍  ആനാവൂര്‍ പോലും ഞെട്ടിപ്പായി. േ

നരത്തെയുണ്ടായിരുന്ന ധാരണ അനുസരിച്ച് ഇ കെ നായനാര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞാല്‍ ജില്ലാ ചുമതലയില്‍ നിന്നും ആനാവൂര്‍ നാഗപ്പന്‍ ഒഴിയുമെന്നാണ് പറഞ്ഞിരുന്നത്. പാലിയേറ്റീവ് കെയ്റിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച ആളെന്ന നിലയില്‍ ആനാവൂര്‍ തന്നെ ഈ ഉദ്യമത്തിന്റെ ഉദ്ഘാടന നടത്തിപ്പ് ചുമതലയുടെ ചുക്കാനും പിടിക്കട്ടെ എന്നാണ് അന്ന് പാര്‍ട്ടി പറഞ്ഞത്. എന്നാല്‍ പിന്നീട് പുതിയ സെക്രട്ടറിയെ തീരുമാനിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെങ്കിലും അത് വൈകുകയായിരുന്നു.


ജില്ലയിലെ പാര്‍ട്ടിയെ നയിക്കേണ്ടത് യുവ നേതൃത്വമാവണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും എത്തിയ വി. ജോയ് എം എല്‍ എ യ്ക്ക് വേണ്ടിയായിരുന്നു അന്നും സമ്മര്‍ദ്ദം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസു പോലും ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുള്ള വിവരം മറുപക്ഷത്തിന് കനത്ത ആഘാതമായി. ആനത്തലവട്ടത്തിന്റെ അകമഴിഞ്ഞ പിന്തുണയും ജോയിയുടെ സാധ്യത ഇരട്ടിപ്പിച്ചു. ഇതെല്ലാം ജോയിക്ക് ഗുണകരമായി വരികയാണ് ഉണ്ടായത്.

എന്നാല്‍ എം.എല്‍ എ സ്ഥാനം വഹിക്കുന്നതിനാല്‍ ഇരട്ടപദവി വിഷയം ഉയര്‍ത്തി ജോയിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ ജില്ലയിലെ തന്നെ പ്രമുഖ നേതാവ് വാദം ഉന്നയിച്ച് രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജോയി മതിയെന്ന ഒറ്റവാക്കില്‍ എല്ലാം അസ്തമിച്ചു. ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കു മുന്‍ മേയര്‍ സി.ജയന്‍ ബാബുവിനെ ജില്ലാ സെക്രട്ടറിയാക്കാനായിരുന്നു താല്‍പര്യം. ജില്ലാ നേതൃ രംഗത്ത് തലമുറ മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലന്നും തഴക്കവും പഴക്കവുമാണ് പുതിയ ജില്ലാ സെക്രട്ടറിക്ക് ആവശ്യമെന്നും ഇവര്‍ വാദിച്ചത്.

എന്നാല്‍ ജില്ലയില്‍ എസ് എഫ് ഐ കുത്തഴിഞ്ഞതിന്റെ ഉത്തരവാദിത്വം ചുമതലക്കാരനായ ജയന്‍ ബാബുവിനായതിനാല്‍ അദ്ദേഹത്തിന്റെ സാധ്യതയ്ക്ക് മങ്ങലേറ്റു. സംസ്ഥാന ഭരണം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട 18 അംഗ സെക്രട്ടറിയേറ്റില്‍ അംഗമായിട്ടും ആനാവൂര്‍ നാഗപ്പനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാത്തത് പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

കൂടാതെ ജില്ലയിലെ പാര്‍ട്ടി സംവിധാനങ്ങളിലെ പാളിച്ചകള്‍ വിവാദത്തിനും പരാതികള്‍ക്കും ഇടവെച്ചിരുന്നു. അതുകൊണ്ട് തന്നെ മാറ്റം അല്ലാതെ മറ്റൊരു കാര്യം പാര്‍ട്ടിക്ക് മുന്നിലില്ലായെന്നാണ് അറിയുന്നത്. അണികളെ ബോധ്യപ്പെടുത്താന്‍ സി പി എം പറഞ്ഞ ആദ്യ ന്യായം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാലുടന്‍ തിരുവനന്തപുരത്തെ സി പി എമ്മില്‍ പുതിയ സെക്രട്ടറി ഉണ്ടാവുമെന്നാണ്.

പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മാറ്റം ഉണ്ടാകുമെന്നാണ്. ഇരുവരും അമേരിക്കയില്‍ നിന്നും എത്തിയെങ്കിലും തിരുവനന്തപുരത്ത് സെക്രട്ടറിയായി ആനാവൂര്‍ തന്നെ തുടരട്ടെ എന്ന് നിശ്ചയിക്കുകയായിരുന്നു.

ഇതിനിടെ കോടിയേരിയുടെ അപ്രതീക്ഷിത വിയോഗം കഴിഞ്ഞും ചര്‍ച്ചകള്‍ സജീവമായി. ഇതിനിടെ ജില്ലാ സെക്രട്ടറി പദത്തില്‍ താല്പര്യമുള്ള ചില നേതാക്കള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകളും വരുത്തി. ഇത് സംസ്ഥാന നേതൃത്വത്തിന്റെ നീരസത്തിനും ഇടവെച്ചു. ആനാവൂര്‍ നാഗപ്പന് അപ്രതീക്ഷിതമായി ലഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം തലസ്ഥാനത്തെ ജില്ലാ സെക്രട്ടറി മോഹികളുടെ എണ്ണം കൂട്ടിയിരുന്നു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് വി ജോയി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂര്‍ പഞ്ചായത്ത് അംഗം, ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സര്‍വകലാശാല സെനറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വര്‍ക്കലയില്‍ നിന്നും രണ്ടാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്.

സിപഎം ജില്ല ഘടകത്തില്‍ ആനാവൂരും അദ്ദേഹത്തിന്റെ സില്‍ബന്ധികളും നടത്തിയിരുന്ന സമാന്തര സര്‍ക്കാര്‍, പാര്‍ട്ടി സംവിധാനങ്ങള്‍ എല്ലാം ഇതോടെ മാളത്തിലേറാനാണ് സാധ്യത. കാരണം മാഫിയ ബന്ധങ്ങളുടെ ആരോപണങ്ങളില്‍ തളരാതിരുന്നപ്പോളാണ് ,  ജോലിയുണ്ട് സഖാവേ ആളുണ്ടോയെന്ന കത്ത് പുറത്ത് വിട്ടത്. കെ.എസ്.സുനില്‍കുമാറിന് ജില്ല സെക്രട്ടറിയാകാനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം എന്നറിയുന്നു. ആനാവൂരിനെ പരമാവധി നാണം കെടുത്തി കസേരയില്‍ നിന്നിറക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിച്ചത്.

കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ സമരം അവസാനിപ്പിക്കാന്‍ ഒടുവില്‍ ആനാവൂര്‍ ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കളുടെ കാല് പിടിക്കേണ്ടി വന്നതും കേരളം കണ്ടതാണ്. വിഴിഞ്ഞം സമരത്തെ ആളിക്കത്തിക്കാന്‍ ആനാവൂരും സംഘവും നടത്തിയ പൊറാട്ട് നാടകങ്ങള്‍ ഒടുവില്‍ സര്‍ക്കാരിന് വലിയ തലവേദനായണുണ്ടാക്കിയത്. അതു പോലെ ജില്ല കമ്മിറ്റി ഓഫീസ് മിനി സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. താല്കാലിക സ്ഥിര നിയമനങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് അല്ലെങ്കില്‍ പണം കൊടുക്കുന്നവരെ നിയമിക്കാന്‍ ശുപാര്‍ശ നല്കുന്ന വിഷയത്തിലാണ് ആനാവൂരിന് ഏറ്റ അടി കിട്ടിയത്. തലസ്ഥാനത്ത് സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളുടെയും അറിയപ്പെടുന്ന പിരിവുകാരനായ ആനാവൂരിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാതെ ഇത്രയും നാള്‍ സംരക്ഷിച്ചതിന് പിന്നിലെ ഗൂഡ ഉദ്ദേശം വ്യക്തമായിരിക്കുകയാണ്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം;ആ മണലാരണ്യത്തില്‍ ഒളിപ്പിച്ചിരിയ്ക്കുന്നത് സ്വര്‍ണഖനിയോ,മുഖ്യന്റെ വിദേശ യാത്രയ്ക്ക് തീര്‍ച്ചയായും ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ  (12 minutes ago)

വീട് പണി തടസപ്പെടുത്തി ചെങ്കൊടി കുത്തി വലിച്ച് പിഴുതെറിഞ്ഞ് പെണ്ണുങ്ങള്‍;കൊടിമരത്തില്‍ അള്ളിപ്പിടിച്ച് കിടന്ന സിപിഎമ്മുകാരനെ ചേച്ചിമാര്‍ എടുത്ത് പഞ്ഞിക്കിട്ടു,പാര്‍ട്ടിക്കാരായിരുന്ന കുടുംബം കൂട്ടത്തോട  (23 minutes ago)

തിരക്കുപിടിച്ചുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആരാണ് സമാധാനം ആഗ്രഹിക്കാത്തത്;കിട്ടിയ അവസരത്തില്‍ മുഖ്യമന്ത്രിയെ ട്രോളി എംവി ഗോവിന്ദന്‍,വീണയെ തൂക്കുമെന്ന പേടിയില്‍ പിണറായി മുങ്ങിയെന്ന് കരക്കമ്പി,വിദേശ യാ  (35 minutes ago)

പൂഞ്ച് ഭീകരാക്രണത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു;പാകിസ്ഥാന്റെ മടയില്‍ കയറി തീര്‍ക്കുമെന്ന് ഇന്ത്യ, ലഷ്‌കര്‍ ഭീകരരുടെ വിവരങ്ങള്‍ ചൂഴ്‌ന്നെടുത്ത് അജിത് ഡോവലിന്റെ ചു  (52 minutes ago)

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്  (1 hour ago)

പുതുതായി വാങ്ങിയ കാര്‍ ക്ഷേത്രത്തില്‍ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണില്‍ ഇടിച്ച് തകര്‍ന്നു  (1 hour ago)

സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാദ്ധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

പ്ലസ് വണ്‍ പ്രവേശനത്തിനായി മേയ് 16 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്  (1 hour ago)

ഒമാനില്‍ വാഹനപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു  (1 hour ago)

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു  (2 hours ago)

ആഫ്രിക്കയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (3 hours ago)

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (4 hours ago)

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ  (4 hours ago)

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍...  (4 hours ago)

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പ  (4 hours ago)

Malayali Vartha Recommends