ഗവർണറുടെ പുതിയ യജമാൻ പിണറായി വിജയൻ...കേരളമാകെ മാറി..ഇന്നും സർക്കാരിനെ വാനോളം പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നേട്ടങ്ങൾ എല്ലാം എടുത്തെടുത്തു പറഞ്ഞു..സർക്കാരിനെ പ്രശംസിച്ചായിരുന്നു ഗവർണറുടെ പ്രസംഗം..

പണ്ടത്തെ കേരളമൊന്നുമല്ല ഇപ്പോൾ , ഇത് പറയുമ്പോൾ ആരും തെറ്റിദ്ധരിക്കരുത് , കേരളത്തിലെ അന്തരീക്ഷത്തിന്റെ അവസ്ഥയൊന്നുമല്ല മാറിയത്, പകരം ഗവർമാരും സർക്കാരും തമ്മിലുള്ള ഒരു കൂട്ടുകെട്ടിന്റെ ഗതിയാണ്, എന്തൊരു സ്നേഹമാണ് രണ്ടുപേരുടെയും ഇപ്പോഴത്തെ പോക്ക്, ഇപോഴടുത്ത് നിയമ സഭ സമ്മേളനത്തിൽ ഗവർണറുടെ നയാ പ്രഖ്യാപന പ്രസംഗം തന്നെ തുടങ്ങിയത് സർക്കാരിനെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നു, സർക്കാർ എഴുതി കൊടുത്ത പ്രസംഗത്തിൽ ഒരു വരി പോലും ഒഴിവാകാതെയാണ് ഗവർണർ അത് വായിച്ചത്, എന്റെ സർക്കാർ എന്ന് എത്ര തവണയാണ് ഗവർണർ വായിച്ചതെന്നു പോലും അറിയില്ല, സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെയെല്ലാം വാനോളം പുകഴ്ത്തിയിരുന്നു, ഇന്ന് രാജ്യം റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുകയാണല്ലോ , അന്നും ഗവർണർ ഇവിടെ നടന്ന ചടങ്ങിലും നമ്മുടെ സർക്കാരിനെ പുകഴ്ത്താനും, നേട്ടങ്ങൾ എടുത്തെടുത്ത് പറയാനും മറന്നില്ല, സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മലയാളത്തിൽ പ്രസംഗിച്ചായിരുന്നു ഗവർണറുടെ തുടക്കം . ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നതും മലയാളത്തിൽ ആയിരുന്നു, പിണറായി വിജയൻ സർക്കാരിനെ പ്രശംസിച്ചായിരുന്നു ഗവർണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി .
സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നു.വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി, ലൈഫ് പദ്ധതിയേയും ഗവർണർ പുകഴ്ത്തി. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിൻ്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നു. ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആർദ്രം മിഷൻ കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങിൽ ഈ പുരോഗതി വ്യക്തമാണ്. കേരളത്തിൻ്റെ കാർഷിക പദ്ധതികൾ ഭക്ഷ്യ സുരക്ഷയും കർഷകർക്ക് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ഗവർണർ പറഞ്ഞു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ഇന്ത്യയെ 5ാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. തീവ്രവാദത്തിനെതിരെ നടക്കുന്നത് സന്ധിയില്ലാത്ത നിലപാട് ആണ്. ആഗോള തലത്തിൽ തീവ്രവാദത്തിനും പകർച്ചവ്യാധികൾക്കും എതിരായ പോരാട്ടത്തിൽ ഇന്ത്യ നേതൃസ്ഥാനത്തെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു, ഇതെന്തു പറ്റി, കുറെ കാലമായി സർക്കാരിന്റെ നിലപാടുകളെയും നടപടികളെയും ചോദ്യം ചെയ്തു കൊണ്ടും , അത് പോലെ ഒന്നും അനുസരിക്കാതെയും , ബില്ലുകൾ എല്ലാം തള്ളി കളഞ്ഞു , നടന്നിരുന്ന ഗവർണർ , പിന്നെ നല്ല കുട്ടിയായി എല്ലാം അനുസരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്,
ഇനി അന്തർ ധാര എന്തേലും സജീവമാണോ എന്നുള്ളതും സംശയിക്കേണ്ടി ഇരിക്കുന്നു, എന്തായാലും ഇപ്പോൾ ഗവർണറുടെ മാറ്റത്തിൽ അന്താളിച്ചു നീക്കുകയാണ് കേരളവും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കമാണ് സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിമരുന്നിട്ടത്. മേൽപറഞ്ഞ ഉദ്യോഗാർത്ഥിയേക്കാൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരായിരുന്നു ഇന്റർവ്യൂവിൽ പങ്കെടുത്ത മറ്റെല്ലാവരും. അവരുടെയൊക്കെ എ.പി.ഐ സ്കോർ വളരെ ഉയർന്നതുമായിരുന്നു. എന്നാൽ ഓൺലൈൻ ഇന്റർവ്യൂവിൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയാണ് 'മെച്ചപ്പെട്ട' പ്രകടനം കാഴ്ച വച്ചത്. സ്വാഭാവികമായും അവർക്ക് കൂടുതൽ മാർക്ക് കിട്ടി. അവരെ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. രണ്ടു ദിവസത്തിനകം നിയമന ഉത്തരവു നൽകുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. ഇന്റർവ്യൂവിൽ രണ്ടാം സ്ഥാനത്തെത്തിയ ഉദ്യോഗാർത്ഥിയുടെ എ.പി.ഐ സ്കോർ 651 ഉം ഒന്നാം റാങ്കുകാരിയുടേത് 156 ഉം ആണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കി. രണ്ടാം റാങ്കുകാരൻ നേരത്തെ തന്നെ ചാൻസൻലർക്ക് പരാതി നൽകിയിരുന്നു. ഒന്നും രണ്ടും റാങ്കുകാരുടെ എ.പി.ഐ സ്കോറുകൾ തമ്മിലുള്ള ഭീമമായ അന്തരം സകല പത്രങ്ങളിലും വാർത്തയായി. ടെലിവിഷൻ ചാനലുകൾ എട്ടു മണിക്ക് അതു ചർച്ചാ വിഷയമാക്കി. ചാൻസലർ ഈ അവസരം കൃത്യമായി ഉപയോഗിച്ചു. നിയമനം മരവിപ്പിച്ചു കൊണ്ട് ഉത്തരവു പാസാക്കി.
ചാൻസലറുടെ ഉത്തരവ് സർക്കാരിനെയും സർവകലാശാലയെയും ഒരുപോലെ ഞെട്ടിച്ചു. നിയമന ഉത്തരവു പുറത്തിറങ്ങും മുമ്പ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളാൻ ചാൻസലർക്ക് അധികാരമുണ്ടോയെന്നതു തർക്ക വിഷയമാണ്. ചാൻസലർക്കെതിരെ നിയമ നടപടി കൈക്കൊള്ളാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. പക്ഷേ അതിനു മുമ്പു തന്നെ തർക്ക വിഷയമായ നിയമനം ഹൈക്കോടതിയും സ്റ്റേ ചെയ്തു. കേരള സർവകലാശാല വൈസ് ചാൻസലറെ നിയമിക്കാൻ ഗവർണർ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സിൻഡിക്കേറ്റ് തീരുമാനത്തിനു വേണ്ടി അദ്ദേഹം കാത്തു നിന്നില്ല. സിൻഡിക്കേറ്റ് അവരുടേതായ രീതിയിലും കമ്മിറ്റി രൂപീകരിച്ചു. അങ്ങനെ ഒരു സാഹചര്യത്തിലാണ് സർവകലാശാല നിയമം ഭേദഗതി ചെയ്യാനും ചാൻസലറുടെ അധികാര അവകാശങ്ങൾ പരിമിതപ്പെടുത്താനും സർക്കാർ നിർബന്ധിതമായത്.ഇതപര്യന്തം ഗവർണർക്കെതിരെ കടുത്ത നിലപാടാണ് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ കൈക്കൊണ്ടിരുന്നത്. മാറിയ സാഹചര്യത്തിൽ പ്രതിപക്ഷവും ചുവടു മാറ്റി. കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമന കാര്യത്തിൽ അവർ ചാൻസലർക്കൊപ്പമാണ്. കേരള സർവകലാശാലയിലും കാലടി സംസ്കൃത സർവകലാശാലയിലും കാലിക്കറ്റ് സർവകലാശാലയിലും സമീപകാലത്തു നടന്ന നിയമനങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും ചില പ്രത്യേക നേതാക്കളുടെ സഹധർമ്മിണിമാർക്കാണ് അവിടെയെല്ലാം മുൻഗണന ലഭിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മാദ്ധ്യമങ്ങളും അത് ആവർത്തിക്കുന്നു.
ഇതു വെറുമൊരു ആരോപണമല്ലതാനും. നിയമസഭ എന്തുതന്നെ പാസാക്കിയാലും താൻ ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം ബന്ധു നിയമനം അനുവദിക്കുകയില്ലെന്ന് ഗവർണർ ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു. പൊതു സമൂഹത്തിൽ അദ്ദേഹത്തിന്റെ നിലപാടിന് വലിയ സ്വീകാര്യതയും ലഭിക്കുന്നു. ചാൻസലറുടെ പദവിയോടു യാതൊരു ബഹുമാനക്കുറവുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സഭാതലത്തിൽ ആണയിട്ടു പറയുമ്പോഴും ഗവർണറെ നിശിതമായി വിമർശിക്കുന്ന ലേഖനമാണ് പാർട്ടി സെക്രട്ടറി ദേശാഭിമാനിയിൽ എഴുതിയത്. സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ഏകസ്വരത്തിൽ ആരോപിക്കുന്നു. ആരിഫ് മുഹമ്മദ് ഖാൻ പല പാർട്ടികൾ മാറി ഒടുവിൽ ബി.ജെ.പിയിൽ ചേക്കേറിയ ഭാഗ്യാന്വേഷിയാണെന്ന് സൈബർ സഖാക്കളും പരിഹസിക്കുന്നു സൈദ്ധാന്തികവും ഭരണഘടനാപരവുമായ തർക്കങ്ങൾ മാറ്റി നിറുത്തിയാൽ ഗവർണറുടെ നിലപാടുകൾക്ക് ധാർമ്മികതയുടെ പിൻബലമുണ്ട്. സമീപകാലത്ത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ അപചയം നേരിടുന്നുണ്ട്. സർവകലാശാലകൾ ഈജിയൻ തൊഴുത്തായി അധപതിച്ചിരിക്കുന്നു. മത രാഷ്ട്രീയ ശക്തികളുടെ നിരന്തരമായ ഇടപെടലാണ് ഈ ദുസ്ഥിതിക്ക് കാരണം. വൈസ് ചാൻസലറുടെയും അദ്ധ്യാപകരുടെയും നിയമനങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയെക്കാളും പ്രവൃത്തിപരിചയത്തെക്കാളും രാഷ്ട്രീയക്കൂറാണ് മുഖ്യം എന്നു വരുന്നത് ഒരിക്കലും അഭിലഷണീയമല്ല.
പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കാൻ മറ്റെന്തെങ്കിലും ലാവണങ്ങൾ സൃഷ്ടിച്ചാലും തരക്കേടില്ല. സർവകലാശാലകൾ ഈ രീതിയിൽ അധപതിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.അങ്ങനെ ഒക്കെ ഒരു നിലപട് സ്വീകരിച്ചു കൊണ്ട് പോയിരുന്ന ഗവർണറാണ് ഇപ്പോൾ ഒന്ന് അയഞ്ഞിരിക്കുന്നത്, അതിനു പിന്നിലുള്ള രഹസ്യമെന്താണ് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്, ഏതായാലും ഗവർണർ അല്പം തിരക്കിലാണ് , സർക്കാർ ചെയ്ത നല്ല നല്ല പ്രവർത്തങ്ങൾ ഏതൊക്കെയാണ് എന്നതിനെ കുറിച്ച് പടിചോണ്ട് ഇരിക്കുവാണ്
https://www.facebook.com/Malayalivartha