Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഗണേഷ്‌കുമാറിന്റെ ലക്ഷ്യം റിയാസിന്റെ ഇമേജ് തകർക്കൽ...ഇടതു മുന്നണി യോഗത്തിൽ ഇക്കാര്യം സിപിഎം അറിയിക്കും...താക്കീതും നൽകും.. വീണ്ടും വിമർശനം തുടർന്നാൽ ഗണേശിനെ മുന്നണിയിൽ നിന്നും പുറത്താക്കും...

29 JANUARY 2023 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

തന്നെ മുഖ്യമന്ത്രിയാക്കാത്തതിലുള്ള രോഷമാണോ ഗണേഷ് കുമാർ എം എൽ എ ഇങ്ങനെ കരഞ്ഞു കൊണ്ട് തീർക്കുന്നത് , എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് എനിക്ക് വിഷമൊന്നുമില്ല എന്ന ചിരിച്ച മുഖത്തോടു കൂടി പറയുന്നുണ്ടെകിലും , ഉള്ളിൽ നല്ല വിഷമം ഉണ്ടെന്ന് കണ്ടാൽ തന്നെ മനസിലാകും, പോവട്ടെ സാരമില്ല, പക്ഷെ ഗണേഷ് കുമാർ എം എൽ എ കുറച്ചു കാലങ്ങളായി ഇങ്ങനെ ഇടത് പക്ഷ സർക്കാരിന് നേരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചു കൊണ്ട് ഇരിക്കുന്നത്, മുഖത്ത് നോക്കി തന്നെ തന്റെ നിലപട് വിളിച്ചു പറയുന്നുണ്ട്, ആരൊക്കെ എതിർത്താലും പറയാൻ ഉള്ളത് തൻ എവിടേം പറയും എന്ന് തന്നെയാണ് ഗണേഷിന്റെ വാദം, ഇടതുമുന്നണിയെ പരസ്യമായി വിമർശിച്ച് കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി. ഗണേശ്‌കുമാർ എംഎ‍ൽഎ. ചർച്ചകളിൽ നിറയുന്നതിൽ സിപിഎമ്മിന് കടുത്ത അതൃപ്തി ഉണ്ടെന്നുള്ളത് ഒരു കാര്യമാണ്, അടുത്ത ഇടതു മുന്നണി യോഗത്തിൽ ഇക്കാര്യം സിപിഎം അറിയിക്കും. താക്കീതും നൽകും. വീണ്ടും വിമർശനം തുടർന്നാൽ ഗണേശിനെ മുന്നണിയിൽ നിന്നും പുറത്താക്കും. ഗണേശിന്റെ പ്രസ്താവനകളെ എല്ലാം സിപിഎം കർശന നിരീക്ഷണത്തിലാക്കും. ദിവസങ്ങൾക്കുമുമ്പ് ഇടത് എംഎ‍ൽഎ.മാരുടെ യോഗത്തിൽ അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു. പാർട്ടി സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ഗണേശ് വീണ്ടും ഇടതുമുന്നണിക്കെതിരേ തിരിഞ്ഞത്. ഇതോടെ ഗണേശിന്റെ നിലപാട് പരസ്യമാകുകയും ചെയ്തു.

പാർട്ടിയിലെ നേതാക്കന്മാരെയും ജനങ്ങളെയും വഞ്ചിച്ച് പ്രവർത്തിക്കില്ല. സ്ഥാനമാനങ്ങൾക്കുവേണ്ടി പറയാനുള്ളത് പറയാതിരിക്കുകയുമില്ല. മുന്നണിയിൽ കൂടിയാലോചനകളോ വികസനമേഖലയിൽ ഉൾപ്പെടെ ആരോഗ്യകരമായ ചർച്ചകളോ ഇല്ല. അജൻഡയ്ക്കുപുറത്തുള്ള കാര്യങ്ങളിലും ചർച്ചയുണ്ടാകണമെന്നും ഗണേശ് പറഞ്ഞു. എന്നാൽ, സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചമാണെന്നുപറയാൻ അദ്ദേഹം മടിച്ചില്ല. റബ്ബർക്കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലംതലത്തിൽ പ്രതിഷേധപരിപാടികളാരംഭിക്കാൻ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. നേരത്തേയും എൽഡിഎഫുമായി ഗണേശ് കുമാറിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. വിമർശനം തുടർന്നാൽ പിണറായിയുടെ രണ്ടാം സർക്കാർ രണ്ടരക്കൊല്ലം പൂർത്തിയാകുമ്പോൾ മന്ത്രിസ്ഥാനം നൽകില്ലെന്ന് ഗണേശിനെ സിപിഎം അറിയിക്കും. ഗണേശിനെതിരെ സഹോദരി നൽകിയ സ്വത്ത് തർക്ക കേസ് കോടതിക്ക് മുമ്പിലുണ്ട്. ഗണേശിനെ മന്ത്രിയാക്കരുതെന്ന് സഹോദരി നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.സർക്കാരിനും കിഫ്ബിക്കുമെതിരേ കഴിഞ്ഞദിവസം നിയമസഭാകക്ഷിയോഗത്തിൽ ഉന്നയിച്ച വിമർശനങ്ങൾ ഇന്നലെ പരസ്യമായി തുറന്നടിച്ചതോടെ ഗണേശ്‌കുമാറും ഇടതുമുന്നണിയുമായുള്ള ബന്ധം കൂടുതൽ ഉലയുന്നുവെന്നതാണ് യാഥാർത്ഥ്യം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന മരാമത്തുവകുപ്പിനെ രൂക്ഷമായി വിമർശിച്ച ഗണേശ്, മന്ത്രി കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്ന

 

പട്ടികജാതി/വർഗവകുപ്പിനെ പ്രശംസിച്ചു.സർക്കാരിന്റെ വികസനരേഖ മുന്നണിയിൽ ചർച്ചചെയ്തില്ലെന്നും പങ്കെടുക്കുന്നവരുടെ തിരക്കുമൂലമാകാമെന്നും ഗണേശ് പരിഹസിച്ചു.സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ജനങ്ങളെ അറിയിക്കാൻ ധവളപത്രം പുറപ്പെടുവിക്കണം. സാമ്പത്തികപ്രതിസന്ധി വികസനത്തെ സാരമായി ബാധിച്ചു. ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകൾക്കു പ്രവർത്തിക്കാൻ മതിയായ ഫണ്ടില്ല. റോഡ് പണികൾ തീർത്തും കുറവാണ്. അതേക്കുറിച്ചു പരാതിപ്പെടുന്നതിൽ രാഷ്ട്രീയമില്ല. താഴേത്തട്ടിൽ കൂടുതൽ വികസനമാണ് ആഗ്രഹിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നില്ല. പട്ടികജാതി/വർഗവകുപ്പിന്റെ പ്രവർത്തനം പ്രശംസനീയമാണ്. ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്നു കരുതി അഭിപ്രായം പറയാതിരിക്കുന്നയാളല്ല താൻ. ഒന്നും ലഭിച്ചില്ലെങ്കിലും പൊതുജനവികാരം തുറന്നുപറയും.റോഡുകളുടെ അറ്റകുറ്റപ്പണി തീരാത്തതിനാൽ എംഎ‍ൽഎമാർക്കു മണ്ഡലങ്ങളിൽ പോകാനാവാത്ത സാഹചര്യമാണ്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ മടിയില്ല. പത്തനാപുരത്തെ ജനം വോട്ട് ചെയ്യുന്നതുകൊണ്ടാണു താൻ നിയമസഭയിലെത്തുന്നത്. പത്തനാപുരത്ത് ഇടതുമുന്നണിക്കും യു.ഡി.എഫിനും വേണ്ടി മത്സരിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്നു കരുതി ഒപ്പമുള്ളവരെയോ ജനങ്ങളെയോ വഞ്ചിക്കില്ല. ഒരു സ്ഥാനവും വേണ്ട. ഇടതുമുന്നണിയിൽ വികസനരേഖ സംബന്ധിച്ചുപോലും ചർച്ചകൾ നടന്നില്ല. അഭിപ്രായം ചോദിക്കുക മാത്രമാണു ചെയ്തതെന്നും

ഗണേശ് പറഞ്ഞു.നേരത്തെ, മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തിൽ തുറന്നടിച്ച് കെ.ബി. ഗണേശ് കുമാർ എംഎൽഎ ചർച്ചകൾക്ക് പുതിയ മാനം നൽകിയിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎൽഎമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് യോഗത്തിൽ കെ.ബി. ഗണേശ് കുമാർ കുറ്റപ്പെടുത്തി. എംഎൽഎമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. റോഡ് നിർമ്മാണമാണെങ്കിൽ ഇഴഞ്ഞുനീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഗണേശ് കുമാർ വിമര്ശിച്ചിട്ടുണ്ടായിരുന്നു, എംഎൽഎമാർക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും ഭരണ പക്ഷ എംഎൽഎ രൂക്ഷ വിമർശനം ഉയർത്തി. ഗണേശ് കുമാറിന്റെ വിമർശനത്തിനെ എതിർത്ത് സിപിഎം എംഎൽഎമാർ രംഗത്തെത്തി. വിമർശനം നീണ്ട് ജലവിഭവ വകുപ്പിലേക്ക് എത്തിയപ്പോൾ സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണൻ ഇടപെട്ടു. എന്നാൽ ഇവിടെ അല്ലാതെ മറ്റെവിടാണ് താൻ ഇക്കാര്യങ്ങൾ പറയേണ്ടത്, ഇത് പറയാൻ മറ്റേതാണ് വേദി എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം. ഗണേശ് കുമാറിനെ പിന്തുണച്ച് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനും രംഗത്തെത്തി.
ചില സിപിഐ എംഎൽഎമാർ ഗണേശ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ചാണ് സ്വീകരിച്ചത്. പിന്നീട് ചേർന്ന സിപിഎം എംഎൽഎമാരുടെ യോഗത്തിലും ഗണേശിന്റെ പ്രസ്താവനയെ അനുകൂലിച്ച് ചിലർ രംഗത്തെത്തിയതായും സൂചനയുണ്ട്.എന്നാൽ മുന്നണിയിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുന്മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആർ ബാലകൃഷ്ണപിള്ളയുടെ കാലത്ത് കഴിഞ്ഞ 15 വർഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോൺ.ബി. എന്നാൽ മുന്നണിയിൽ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോൺഗ്രസ്. ഇനിയും ഇത് അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കിൽ പിന്നെ എവിടെയാണ് താൻ കാര്യങ്ങൾ പറയുന്നതെന്നും പറയാൻ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാൽ സിപിഎം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല.മുന്നണി യോഗത്തിൽ ഇക്കാര്യം ഗണേശ് തുറന്നടിച്ചപ്പോൾ സിപിഎം നേതാക്കൾ മിണ്ടിയില്ലെന്നാണ് അറിയുന്നത്. നടൻദിലീപിനെതിരായ കേസിലും ഗണേശ് നിരാശയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഗണേശിനോട് താൽപര്യമില്ലെന്നും റിപ്പോർട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (52 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends