Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

ചിലവ് 2 കോടി, കൃഷി പഠിക്കാൻ പെട്ടിയും തൂക്കി കൃഷിമന്ത്രി പി പ്രസാദ് ഇസ്രായേലിലേക്ക്, അകത്തു കേറി പോടാ കലിപ്പിൽ മുഖ്യൻ...യാത്ര രണ്ട് മാസം കഴിഞ്ഞ് മതി...

30 JANUARY 2023 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി

ഇവിടെ എല്ലാം കൂടിയതിന്റെ കുഴപ്പമാണ്, ആവശ്യത്തിന് സ്ഥലം , എല്ലാത്തിനും അനുസരിച്ച് ഒത്തിണങ്ങിയ പ്രകൃതിയും കാലാവസ്ഥയും, സൗകര്യങ്ങളും എല്ലാം ഉണ്ടായിട്ടും , നമ്മുടെ മന്ത്രിമാർക്കും സർക്കാരിനും ഇവിടുത്തെ കാര്യങ്ങൾ മെച്ചപ്പെടുത്താൻ വിദേശ രാജ്യങ്ങളിൽ കോടികൾ മുടക്കി യാത്ര പോയി , അവിടുത്തെ കാര്യങ്ങൾ എങ്ങനെയാണെന്ന് പഠിക്കാൻ മാത്രേ നേരുള്ളൂ, എന്നാൽ പഠിച്ചു വന്നിട്ട് എന്തേലും ഉപകാരം ഉണ്ടോ അതും ഇല്ല, പ്രാവർത്തികമാക്കുകയും ഇല്ല, വെറുതെ ജനങ്ങളുടെ നികുതി പണം പോയിന്നു സാരം, ഏതായാലും ഇങ്ങനെ ഓരോ യാത്രയുടെ പേരിൽ കോടികൾ മുടക്കി വിദേശത്തേക്ക് പറക്കുന്നതിൽ നമ്മുടെ മുഖ്യനും ഒട്ടും മോശമല്ല,. പക്ഷെ ഇത്തവണ ഇതുപോലെ യാത്ര പോകാൻ പെട്ടിയും റെഡി ആക്കി ഒരുങ്ങിയതായിരുന്നു നമ്മുടെ കൃഷി മന്ത്രി ആയിട്ടുള്ള പി പ്രസാദ്, അതും ഇസ്രയേലിക്ക് , പക്ഷെ പുറത്തേക്കിറങ്ങായില് മുട്ട് കാൽ തല്ലിയൊടിക്കുമെന്ന് മുഖ്യനും , 2 മാസം കഴിഞ്ഞിട്ട് മതി നമ്മുക് വിദേശത്തേക്ക് പോകുന്ന കാര്യം ആലോചിക്കുന്നത് എന്ന് മുഖ്യനും , മുഖ്യൻ പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ലല്ലോ , പെട്ടിയും തൂക്കി ഇറങ്ങിയ നമ്മുടെ പി പ്രസാദ് , വീട്ടിൽ തന്നെ കേറിയിരുന്നു, സംഭവം എന്താണ് വച്ചാൽ ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ കൃഷി മന്ത്രിയെ കൂടാതെ ഉദ്യോഗസ്ഥരും കര്‍ഷകരും ആയിരുന്നു ഇസ്രായേലിലേക്ക് പോകാനിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ട് കോടി ചെലവാക്കിയുള്ള യാത്ര വിവാദമായിരുന്നു.

 


ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസിലാക്കാനായിരുന്നു യാത്ര.ഇസ്രായേലില്‍ ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടി ആയിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഫെബ്രുവരി 12 മുതല്‍ 19 വരെ നീണ്ട് നില്‍ക്കുന്നതായിരുന്നു ഇസ്രായേല്‍ പര്യടനം. മന്ത്രിയേയും ഉദ്യോഗസ്ഥരേയും കൂടാതെ തെരഞ്ഞൈടുത്ത 20 കര്‍ഷകരും സംഘത്തിലുണ്ടായിരുന്നു.ഇതോടൊപ്പം കാര്‍ഷിക മേഖലയിലെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ലഭിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരേയും സംഘത്തില്‍ ഉള്‍പ്പെടുത്തും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്ധ്രപ്രദേശിലെ കൃഷിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പഠിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആന്ധ്ര സന്ദര്‍ശിച്ചിരുന്നു.ഇസ്രായേലില്‍ കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളുണ്ട്. കൂടാതെ ഇസ്രായേലിലെ വാട്ടര്‍ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍, ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ സാങ്കേതികവിദ്യകളും ലോകപ്രശസ്തമാണ്.
ഇതെല്ലാം കണ്ട് മനസിലാക്കുന്നതിനും കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ച് പരീക്ഷിക്കാനുമായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ വലിയ വിവാദം വരുത്തി വെച്ച സാഹചര്യത്തില്‍ ആണ് പുതിയ തീരുമാനം എന്നാണ് അറിയുന്നത്. മാത്രമല്ല സംസ്ഥാന ബജറ്റിന് മുന്‍പ് യു ഡി എഫ് ധവള പത്രം പുറത്തിറക്കി സംസ്ഥാനം കടക്കെണിയില്‍ ആണ് എന്ന് ആരോപിക്കുകയും ചെയ്തിരുന്നു.ഇസ്രായേൽ യാത്രയിൽ കൃഷിമന്ത്രിയുടെ സംഘത്തിനൊപ്പം ചേരാൻ കൃഷി ഡയറക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചരടുവലിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സാധാരണയായി വകുപ്പുസെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് മന്ത്രിമാരുടെ ഇത്തരം വിദേശയാത്രകൾ നടക്കാറുള്ളത്.എന്നാൽ കൃഷിവകുപ്പിലെ മൂന്ന് അഡീഷണൽ ഡയറക്ടർമാരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. പാർട്ടി അനുഭാവമുള്ളവർ മാത്രമാണ് സംഘത്തിലുള്ളതെന്ന് ആരോപണമുയർന്നിരുന്നു. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് യാത്രയെക്കുറിച്ച് രണ്ടുമാസം കഴിഞ്ഞ് തീരുമാനിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്.ഇതിപ്പോൾ എന്താണ് ഈ ഒരു യാത്രയ്ക്കുള്ള കാരണമെന്ന് തിരക്കിയിട്ടുണ്ടോ ? എന്തുകൊണ്ടാണ് കാർഷിക രീതികൾ പഠിക്കാൻ ഇസ്രായേൽ തെരഞ്ഞെടുത്തതെന്ന് കൗതുകകരമാണ്. കേരളത്തിന്റെ പകുതി മാത്രമാണ് ഇസ്രായേലിന്റെ ഭൂവിസ്തൃതി.

ഇവിടെ കാലവർഷവും തുലാവർഷവും വേനൽമഴയുമായി വർഷത്തിൽ ആറുമാസത്തോളം മഴ തകർത്തുപെയ്യുമ്പോൾ ഇസ്രായേലിൽ മഴ അപൂർവമാണ്. 44 നദികളെന്ന് മേനി പറയുന്നവരാണ് നമ്മൾ. എന്നാൽ, ഇസ്രായേലിലാകട്ടെ സജീവമായി ഒഴുകുന്നത് നാലോ അഞ്ചോ നദികൾ മാത്രം. ഭൂ​ഗർഭജലമടക്കം ജലസ്രോതസ്സുകളാകട്ടെ വളരെ ശുഷ്കവും. ഇസ്രായേലിന്റെ മൊത്തം ഭൂമിയുടെ പകുതിയിലധികവും മരുഭൂമിയാണ്. 20% ഭൂമി മാത്രമാണ് സ്വാഭാവികമായി കൃഷിയോഗ്യമായത്. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാ​ഗവും ​ഗുണനിലവാരം കുറഞ്ഞതും കൃഷിക്ക് തീരെ അനുയോജ്യമല്ലാത്തതുമായ മണ്ണാണ്. എന്നിട്ടും ഇസ്രായേൽ ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കുന്നു. 2.4 ശതമാനമാണ് ജിഡിപിയിൽ കാർഷിക രം​ഗത്തിന്റെ സംഭാവന. 2021ൽ അമേരിക്കയിലേക്ക് മാത്രം 700 മില്ല്യൺ ഡോളറിന്റെ കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഭക്ഷ്യലഭ്യതയിൽ സ്വയംപര്യാപ്തമാകണമെന്ന ഇസ്രായേൽ അധികൃതരുടെ ഉറച്ച തീരുമാനമാണ് പ്രതിബദ്ധങ്ങളെയെല്ലാം അതിജീവിച്ച് ഇസ്രായേലിനെ കൃഷി രാഷ്ട്രമാക്കി മാറ്റിയത്. രൂപീകരണ സമയത്തെ പ്രതിസന്ധിയും അതിർത്തി പങ്കിടുന്ന മിക്ക രാജ്യങ്ങളുടെ നിസഹകരണവും ഇസ്രായേലിൽ കൃഷി അനിവാര്യമാക്കി. ഇപ്പോൾ കൃഷിരീതിയിലും ജലസേചനത്തിനും ലോകത്തിന് തന്നെ മാതൃകയാണ് ഇസ്രായേൽ. യൂറോപ്യൻ രാജ്യങ്ങളടക്കം ഇക്കാര്യത്തിൽ ഇസ്രായേലിനെയാണ് അനുകരിക്കുന്നത്. കടൽവെള്ളവെള്ളവും മലിനജലവും ശുദ്ധീകരിച്ചാണ് പ്രധാനമായി കൃഷിക്ക് ജലസേചനം നടത്തുന്നത്.
ഏഴുശതമാനമാണ് ഇസ്രായേലിൽ കാട്. മരുഭൂമിസമാനമാണ് മൂന്നിലൊന്ന് ഭൂമിയും. പലയിടത്തും ഒരുകിലോമീറ്റർ കുഴിച്ചാലും വെള്ളം കിട്ടില്ല. ഇവിടെയാണ് ഇവർ മണ്ണിൽ പൊന്ന് വിളയിക്കുന്നത്. ഭക്ഷ്യവിളകളാണ് ഇസ്രായേലിന്റെ പ്രത്യേകത. ​ഗുണനിലവാരം കൂടിയ ​ഗോതമ്പും പച്ചക്കറിയും പഴങ്ങളും പൂക്കളും ധാരാളമായി വിളയുന്നു. കൃഷിയിൽ ശാസ്ത്രീയമായാണ് സർക്കാർ ഇടപെടൽ. ഏതൊക്കെ ഭൂമിയിൽ എന്തൊക്കെ വിളകൾ കൃഷി ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കും. ഓരേ വിളകളുടെ അമിതമായ ഉൽപാദനം തടഞ്ഞ് വിലയിടിവ് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 90 ക്യുബിക് മീറ്റർ മാത്രമാണ് ഇസ്രായേലിൽ ഓരോ വ്യക്തിക്കും ലഭ്യമാകുന്ന ജലത്തിന്റെ അളവ്. ബ്രിട്ടന്റേത് 2200 ക്യുബിക് മീറ്ററും അമേരിക്കയുടേത് 8700 ക്യുബിക് മീറ്ററുമാണെന്നോർക്കുക. ​ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കുള്ള ജലത്തിന്റെ 60-80 ശതമാനവും കടൽവെള്ളം ശുദ്ധീകരിച്ചാണ് ഉപയോ​ഗിക്കുന്നത്. കുടിവെള്ളത്തിന്റെ 40 ശതമാനവും കടൽജലം ശുദ്ധീകരിച്ച് ഉപയോ​ഗിക്കുന്നു. മൂന്ന് ശതമാനം മാത്രമാണ് ജലനഷ്ടം. വികസിത രാജ്യങ്ങളിൽ 15ശതമാനവും വികസ്വര രാജ്യങ്ങളിൽ 35 ശതമാനവുമാണ് ജലനഷ്ടം. ഒരുതുള്ളി വെള്ളം പോലും കളയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ​ഗാർഹിക-വാണിജ്യ ആവശ്യം കഴിഞ്ഞ വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോ​ഗിക്കും. ഇതിനായി വൻ ശുദ്ധീകരണ പ്ലാന്റുകളും വിതരണ പൈപ്പ് ശൃംഖലകളും എങ്ങും കാണാം.

93 ശതമാനം മലിന ജലവും ശുദ്ധീകരിച്ച് ഉപയോ​ഗിക്കുന്നു. 86 ശതമാനം സീവേജ് വാട്ടർ ശുദ്ധീകരിച്ച് കൃഷിക്കുപയോ​ഗിക്കുന്നു. 1986ൽ ഉപയോ​ഗിച്ച അതേ അളവ് വെള്ളം മാത്രമാണ് 2008ലും ഇസ്രായേൽ കൃഷിക്ക് ഉപയോ​ഗിച്ചത്. എന്നാൽ ഉൽപാദനത്തിൽ 40 ശതമാനം വർധനവുണ്ടായി. രാജ്യത്തെ മൊത്തം ജലത്തിന്റെ 52 ശതമാനവും ഉപയോ​ഗിക്കുന്നത് കൃഷിക്കായാണ്. രണ്ട് ലക്ഷം ഹെക്ടറാണ് ഇസ്രായേലിലെ കൃഷി ഭൂമി. അതിലേറെയും മരുഭൂമി. കാർഷിക രം​ഗത്ത് ഏറ്റവും നൂതനമായ ശാസ്ത്രീയ രീതികൾ അവംലബിക്കാനും പുതിയ രീതികൾ കണ്ടെത്താനും വലിയ പ്രാധാന്യമാണ് ഇസ്രായേൽ സർക്കാർ നൽകുന്നത്. ജലസേചനം, കീടനിയന്ത്രണം, വളപ്രയോ​ഗം തുടങ്ങിയവയിലെല്ലാം നൂറ് ശതമാനം ശാസ്ത്രീയ മാർ​ഗങ്ങൾ മാത്രം. സംഭരണത്തിനും വിതരണത്തിനും മികച്ച വില കർഷകർക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും സംവിധാനം. ഹൈഡ്രോപോണിക്‌സ്, ഡ്രോപ് ഇറി​ഗേഷൻ തുടങ്ങിയ പുത്തൻ സാങ്കേതിക വിദ്യകൾ അവലംബിച്ചാണ് കൃഷിയിൽ ഭൂരിഭാ​ഗവും. നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം കാർഷിക മേഖലയെ മികച്ച വ്യവസായങ്ങളിലൊന്നാക്കി മാറ്റി. ഡ്രിപ്പ് ഇറിഗേഷൻ, വിത്തില്ലാത്ത പഴങ്ങൾ, ഹൈബ്രിഡ് ഉൽപന്നങ്ങൾ, അക്വാകൾച്ചർ, ഹൈഡ്രോപോണിക് ഹരിതഗൃഹങ്ങൾ, വിത്തുൽപാദനം, ഡയറി, കോഴി വളർത്തൽ, രാസവളങ്ങൾ, കീടനാശിനികൾ, പാലുൽപാദനം എന്നിവയെല്ലാം സാങ്കേതിക വിദ്യകയുടെ സഹായത്തോടെ വലിയ രീതിയിൽ വികസിപ്പിച്ചു.

ഇസ്രായേലിലെ മൊത്തം 90 ലക്ഷമാണ് ഇസ്രായേലിലെ ജനസംഖ്യ. ഇതിൽ 1.7% മാത്രമേ കാർഷിക രം​ഗത്തുള്ളൂവെന്നതും ശ്രദ്ധേയം. ഇത്രയും കുറഞ്ഞ മനുഷ്യവിഭവം ഉപയോ​ഗിച്ചാണ് വലിയ രീതിയിൽ കാർഷികോൽപാദനം സാധ്യമാകുന്നത്. കാർഷിക മേഖലയിലെ സാങ്കേതികവത്കരണം കാരണം ​ഗ്രാമീണമേഖലയിലെ വളർച്ചയും എടുത്തുപറയേണ്ടതാണ്. പശുവളർത്തലും പാലുൽപാദനവും വലിയ രീതിയിൽ വികസിച്ചു. ഇസ്രായേലിലെ പശു പ്രതിവർഷം ശരാശരി 12,000 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു. ഒരു മരുഭൂമിയിൽ മാത്രം 150,000 ടൺ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നു. ഓരോ സീസണിലും ഹെക്ടറിൽ മൂന്ന് ദശലക്ഷം റോസാപ്പൂക്കൾ വിളയിച്ച് കയറ്റുമതി ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ ഉപയോ​ഗവും കൃത്യമായ വളപ്രയോ​ഗവുമാണ് വലിയ ഉൽപാദനത്തിന് കാരണം. ഉയർന്ന നിലവാരമുള്ള ചെടികളും വിത്തുകളും സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ഇസ്രയേലി കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഹൈബ്രിഡ് വിത്തുകളാണ് മറ്റൊരു പ്രത്യേകത. ഇത് വിളകളെ കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. കോഴികൾ പെൺമുട്ടകൾ മാത്രം ഇടുന്ന സവിശേഷമായ ഇനത്തെ എൻആർഎസ് പൗൾട്രി ഫാമിൽ വികസിപ്പിച്ചെടുത്തത് കോഴികൃഷിയിൽ വലിയ നേട്ടമായി. ഈ സാങ്കേതികതയിലൂടെ 700 കോടി ആൺകോഴി കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ നിന്ന് വിട്ടുനിൽക്കാനായി. മൃ​ഗസംരക്ഷണത്തിനും സാങ്കേതിക മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നു. 2021ൽ അമേരിക്കയുമായി മാത്രം 700 മില്ല്യൺ ഡോളറിന്റെ കാർഷിക കയറ്റുമതിയാണ് ഈ ചെറിയ രാജ്യത്തിനുണ്ടായത്.

ഇസ്രായേലിന്റെ ഭൂരിഭാഗം കൃഷിയും സഹകരണ രീതിയിലാണ്. കർഷക കൂട്ടായ്മയായ കിബ്ബട്ട്സ്, മോഷവിമിൻ എന്നിവരാണ് പ്രധാന സംഘം. ഉൽപ്പാദന ഉപാധികൾ സംഘങ്ങളുടെ ഉടമസ്ഥതയിലാണ്. കൃഷിയും വിപണനവുമെല്ലാം സഹകരണ മേഖലയിൽതന്നെ. ഉൽപന്നങ്ങളുടെ 76% ഇവരിൽനിന്നാണ്. 2.4 ശതമാനമാണ് ജിഡിപിയിൽ കാർഷിക രം​ഗത്തെ സംഭാവന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്... ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം...  (1 hour ago)

എക്സാലോജിക് വിഷയം... കേസെടുക്കണമെന്ന ശുപാർശയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇഡി... കേസ് ഈ മാസം 29-ലേക്ക് മാറ്റി  (1 hour ago)

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (1 hour ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (2 hours ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (3 hours ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (3 hours ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (4 hours ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (4 hours ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (4 hours ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (5 hours ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (5 hours ago)

Malayali Vartha Recommends