Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

ആർ.എസ്.എസിൻ്റെ നിലനിൽപ്പ് അവതാളത്തിലാക്കി ഒരു ചർച്ചയും ആരുമായും അവരുടെ നേതാക്കൾ നടത്തില്ല; ആർ.എസ്.എസിന് മുസ്ലിങ്ങളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനോ പരിഹരിക്കാനോ താൽപര്യമില്ലെന്നതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള കടലാസ് സംഘടനകളുമായുള്ള അവരുടെ ചർച്ചകൾ; ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തമെന്ന് കെ ടി ജലീൽ എംഎൽഎ

19 FEBRUARY 2023 06:20 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം.ആർ.എസ്.എസ്സും സി.പി.എമ്മും തമ്മിൽ നിരന്തര സംഘട്ടനം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നിരവധി പേർ ഇരുഭാഗത്തും മരണപ്പെട്ട കാര്യം ഏവർക്കുമറിയാം. അതു പരിഹരിക്കാൻ ഇരുകൂട്ടരും ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്? നിർണായകമായ ഫേസ്ബുക്ക് പങ്കു വച്ച് കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ;

ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം. ആർ.എസ്.എസ്സും സി.പി.എമ്മും തമ്മിൽ നിരന്തര സംഘട്ടനം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നിരവധി പേർ ഇരുഭാഗത്തും മരണപ്പെട്ട കാര്യം ഏവർക്കുമറിയാം. അതു പരിഹരിക്കാൻ ഇരുകൂട്ടരും ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്? രണ്ട് വിഭാഗവും അവരവരുടെ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. അത്രമാത്രം. അതുമായി ബന്ധപ്പെട്ട മാധ്യമം വാർത്ത പൊക്കിക്കൊണ്ടു വന്ന് ജമാഅത്തെ ഇസ്ലാമി - അർഎസ്.എസ് ചർച്ചകളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന '''ഇസ്ലാമിസ്റ്റ് സൈബർ പോരാളികളെ" കാണുമ്പോൾ "ഹാ കഷ്ടം" എന്നല്ലാതെ എന്തു പറയാൻ?

ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസ്സും തമ്മിൽ എവിടെയെങ്കിലും പ്രത്യേക പ്രശ്നങ്ങൾ നിലനിൽക്കുന്നതായി അറിവില്ല. ഉണ്ടായിരുന്നെങ്കിൽ സംഘടനാപരമായ ആ ന്യായമെങ്കിലും അവർക്ക് പറയാമായിരുന്നു. ഇന്ത്യൻ മുസ്ലിങ്ങളും ആർ.എസ്.എസ്സും തമ്മിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജമാഅത്ത് നേതാക്കൾ, സംഘ് ചാലകുമാരുമായി സംസാരിച്ചതെങ്കിൽ അതിനവരെ ചുമതലപ്പെടുത്തിയത് ആരാണ്? ജമാഅത്തെ ഇസ്ലാമിയുടെ പേരിനു മുന്നിൽ "ഇന്ത്യൻ" ഉള്ളത് കൊണ്ട് ഇന്ത്യൻ മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം തങ്ങൾക്കാണെന്ന് അവർ തെറ്റിദ്ധരിച്ചതായി തോന്നുന്നു.
ഏതായാലും ജമാഅത്തെ ഇസ്ലാമിയുടെ "മുസ്ലിം" പട്ടികയിൽ നിന്ന് ഇരു സുന്നികളെയും മുജാഹിദുകളെയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയേയും തബ്ലീഗ് ജമാഅത്തിനെയും ഒഴിവാക്കിയാൽ പിന്നെ ലിസ്റ്റിൽ അവശേഷിക്കുന്നത് ഒരു ന്യൂനാൽ ന്യൂനപക്ഷമാകും.

ശാന്തപുരത്തും ചേന്ദമംഗല്ലൂരും കുറ്റ്യാടിയിലും എടയൂരിലും ചേന്നരയിലും തിരൂർക്കാട്ടും വാടാനപ്പള്ളിയിലും മാത്രം കാണുന്ന "അപൂർവ്വ മതരാഷ്ട്ര ജീവികൾ"ഇന്ത്യൻ മുസ്ലിങ്ങളുടെ പ്രശ്നങ്ങൾ ആരുടെയെങ്കിലും മുന്നിൽ അവതരിപ്പിക്കാൻ തുനിഞ്ഞെങ്കിൽ "കലികാലം" എന്നല്ലാതെ എന്തുപറയാൻ? രാജ്യത്തെ മുസ്ലിങ്ങളുടെ അരശതമാനം പോലും പ്രാതിനിധ്യമില്ലാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന സ്വബോധമാണ് അവരുടെ നേതാക്കൾക്ക് ആദ്യം ഉണ്ടാവേണ്ടത്.

ഖലീഫമാരുടെ കാലത്ത് ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണത്തലവൻമാരെ വിളിച്ചിരുന്ന പേരാണ് "അമീർ"അഥവാ വിശ്വാസികളുടെ നേതാവ്. ജമാഅത്തെ ഇസ്ലാമി അവരുടെ അഖിലേന്ത്യാ പ്രസിഡണ്ടിനും സംസ്ഥാന പ്രസിഡണ്ടിനും നൽകിയിരിക്കുന്ന സ്ഥാനപ്പേര് "അമീർ" എന്നാണ്. ഇന്ത്യയിൽ മറ്റൊരു മുസ്ലിം സംഘടനയും അത്തരമൊരു നാമം അതിൻ്റെ അദ്ധ്യക്ഷൻമാർക്ക് നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ആകാശത്തിനും ഭൂമിക്കുമിടയിലുള്ള ഏതുവിഷയവും കൈകാര്യം ചെയ്യാൻ ദൈവം നിയോഗിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നാണ് "സാധുക്കൾ" കരുതി വശായിരിക്കുന്നത്.

ജമാഅത്തെ ഇസ്ലാമി സംഘ് പരിവാർ നേതാക്കളുമായി ചർച്ച ചെയ്താൽ തീരുന്നതാണോ ആർ.എസ്.എസിൻ്റെ മുസ്ലിം വിരോധം? ആർ.എസ്.എസ്സിൻ്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന "വിചാരധാരയിൽ" പരമത വിദ്വേഷത്തിൻ്റെ കാരണങ്ങൾ വ്യക്തമായും പറഞ്ഞിട്ടുണ്ട്. ആർ.എസ്.എസ്സിൻ്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന മുസ്ലിം-കൃസ്ത്യൻ വിരോധം മാറ്റിവെച്ചാൽ പിന്നെ ആർ.എസ്.എസ് ഇല്ല. അവരുടെ മുസ്ലിം-കൃസ്ത്യൻ വിഭാഗങ്ങളോടുള്ള എതിർപ്പ് അവസാനിക്കണമെങ്കിൽ ബന്ധപ്പെട്ട ന്യൂനപക്ഷങ്ങൾ പൂർവ്വ മതത്തിൽ തിരിച്ചെത്തണം (ഘർ വാപ്പസി). എന്നുവെച്ചാൽ ഒരു മുസ്ലിം മുസ്ലിമല്ലാതാകണം. ഒരു ക്രൈസ്തവൻ ക്രൈസ്തവനല്ലാതാകണം. അല്ലാത്തെടത്തോളം കാലം ഇന്ത്യൻ ഫാഷിസ്റ്റുകളുടെ സഹോദര മതങ്ങളോടുള്ള അസഹിഷ്ണുത തുടരും.
ആർ.എസ്.എസിൻ്റെ നിലനിൽപ്പ് അവതാളത്തിലാക്കി ഒരു ചർച്ചയും

ആരുമായും അവരുടെ നേതാക്കൾ നടത്തില്ല. അങ്ങിനെ കരുതുന്നത് മൗഢ്യമാണ്. ആർ.എസ്.എസിന് മുസ്ലിങ്ങളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനോ പരിഹരിക്കാനോ താൽപര്യമില്ലെന്നതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള കടലാസ് സംഘടനകളുമായുള്ള അവരുടെ ചർച്ചകളും സംവാദങ്ങളും.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ആർ.എസ്.എസ്സും മുസ്ലിങ്ങളും തമ്മിൽ നിലനിൽക്കുന്ന അകൽച്ചയും പ്രശ്നങ്ങളും പരിഹൃതമാകാൻ പോകുന്നു എന്ന പുകമറ സൃഷ്ടിച്ച് കോൺഗ്രസ് ഉൾപ്പടെയുള്ള മതേതര പാർട്ടികൾക്ക് കിട്ടാനിടയുള്ള ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കലാണ് മോഹൻ ഭാഗവതിൻ്റെ ലക്ഷ്യം എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. അതു മനസ്സിലായിട്ടും മനസ്സിലാകാത്തവരെപ്പോലെ അഭിനയിക്കുന്നവരുടെ പേരാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ്!!!

2023 ജനുവരി 14 ന് നടന്ന ജമാഅത്തെ ഇസ്ലാമി-ആർ.എസ്.എസ് ചർച്ചയുടെ വിവരം സമർത്ഥമായി ആദ്യം മൂടിവെച്ചു. എന്നാൽ 2023 ജനുവരി 25 ന് ''ഇൻഡ്യ ടുഡേ" രഹസ്യ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തു വിട്ടു. തൊട്ടടുത്ത ദിവസം ജനുവരി 26 നാണ് ചർച്ച നടന്ന വിവരം മാധ്യമം വാർത്തയായി പ്രസിദ്ധീകരിച്ചത്. ഇൻഡ്യ ടുഡേയുടെയും മാധ്യമത്തിൻ്റെയും വാർത്ത വന്ന തിയ്യതികൾ ഉൾകൊള്ളുന്ന കോപ്പികൾ ഇമേജായി ചേർക്കുന്നു. പുതിയ കാലത്ത് നുണക്കോട്ടകൾ തകരാൻ മണിക്കൂറുകൾ മതി. വിടമാട്ടെ! കള്ളങ്ങൾ ഓരോന്നോരോന്നായി പൊളിച്ചടുക്കും! ജാഗ്രതൈ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തുവച്ച് വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം  (3 hours ago)

താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം ; കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധ തന്നെ  (3 hours ago)

തെരുവുകളില്‍ നിന്നും ജാതിപ്പേരുകള്‍ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സുരേഷ് ഗോപിയുടെ വാദം തള്ളി ദേവന്‍; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ദേവന്‍  (3 hours ago)

സിനിമതാരങ്ങളുടെ വീടുകളിലെ ഇഡി റെയ്ഡ്: ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകുമെന്ന് സുരേഷ് ഗോപി  (4 hours ago)

എല്‍ഡിഎഫ്- യുഡിഎഫ് റാലിക്കിടെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്ക്  (4 hours ago)

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (4 hours ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (4 hours ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (5 hours ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (6 hours ago)

സിഡാക് - ൽ ഒഴിവുകൾ  (6 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (6 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (6 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (6 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (7 hours ago)

Malayali Vartha Recommends