പിണറായി വിജയനും സി.എം. രവീന്ദ്രനും ഒരാത്മാവുംപോലെ പ്രവർത്തിക്കുന്നവരാണ്; മുഖ്യമന്ത്രിക്കുവേണ്ടി എല്ലാം ചെയ്യുന്ന വ്യക്തിയാണ് രവീന്ദ്രൻ; രവീന്ദ്രന്റെ ചാറ്റുകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്കും പാർട്ടിക്കാർക്കും സ്വപ്നയുമായുള്ള ബന്ധം വെളിവായി; തുറന്നടിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ

ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്ന സുരേഷ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹത്തിന് പല കാര്യങ്ങളും അറിയാം എന്നൊരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇതാ പിണറായി വിജയനും സി.എം. രവീന്ദ്രനും ഒരാത്മാവുംപോലെ പ്രവർത്തിക്കുന്നവരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. രണ്ട് ശരീരവും ഒരാത്മാവുംപോലെ പ്രവർത്തിക്കുന്നവരാണ് ഇരുവരുമെന്ന് അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിക്കുവേണ്ടി എല്ലാം ചെയ്യുന്ന വ്യക്തിയാണ് രവീന്ദ്രൻ. രവീന്ദ്രന്റെ ചാറ്റുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കും പാർട്ടിക്കാർക്കും സ്വപ്നയുമായുള്ള ബന്ധം വെളിവായി എന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു . അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതുവരെയും പ്രതികരിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു .
മുസ്ലീം സംഘടനകളുമായി ആർ.എസ്.എസ് നടത്തുന്ന ചർച്ചകളെയും സുരേന്ദ്രൻ ന്യായീകരിക്കുകയുണ്ടായി . മുസ്ലീംലീഗിനല്ല സമുദായത്തിന്റെ അവകാശമെന്നും വേവലാതി സി.പി.എമ്മിനാണെന്നും സുരേന്ദ്രൻ തുറന്നടിച്ചു. ആലുവ ശിവരാത്രി മണപ്പുറത്ത് മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha