Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

പത്ത് കോടി രൂപയുടെ എ ഡി ബി വായ്പാ തട്ടിപ്പ് കേസ്: വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാല് ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ സരിതാ നായർക്കെതിരെ വിചാരണ തുടങ്ങി...

19 FEBRUARY 2023 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പത്തു കോടി രൂപയുടെ എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാലു ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ പ്രതിയായ സരിതാ നായർക്കെതിരെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ തുടങ്ങി. പരാതിക്കാരടക്കം 3 സാക്ഷികൾ ഏപ്രിൽ 26 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. 2021 ൽ കോഴിക്കോട് മജിസ്ട്രേട്ട് കോടതിയുടെ 6 വർഷം കഠിന തടവനുഭവിക്കാൻ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ള സരിത അപ്പീൽ ജാമ്യത്തിൽ പുറത്ത് കഴിയുകയാണ്.

തലസ്ഥാനത്തെ കോടതികൾ മൂന്നു സോളാർ കേസുകളിൽ 2 വർഷമായി സരിതയെ അറസ്റ്റ് ചെയ്യാനുത്തരവിട്ടിട്ടും തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പോലീസും വലിയതുറ പോലീസും സരിതയ്ക്ക് ഉന്നതങ്ങളിലുള്ള സ്വാധീനത്താൽ സരിത തിരുവനന്തപുരം ജില്ലയിലുണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല. കോടതിയുടെ വാറണ്ടുത്തരവുകൾ നടപ്പിലാക്കാതെ പല കാരണങ്ങൾ പറഞ്ഞ് കോടതിക്ക് മടക്കി അയച്ചു.

എന്നാൽ മറ്റൊരു സോളാർ തട്ടിപ്പുകേസിൽ കോഴിക്കോട് മൂന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വാറണ്ട് പ്രകാരം കോഴിക്കോട് കസബ പോലീസ് തലസ്ഥാനത്തെത്തി 2021 ഏപ്രിൽ 22 ന് തിരുവനന്തപുരം സിറ്റി പോലീസിൻ്റെ മൂക്കിന് താഴെയുണ്ടായിരുന്ന സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2021 ഏപ്രിൽ 27 ന് കോഴിക്കോട് കോടതി സരിതയെ 6 വർഷം കഠിന തടവനുഭവിക്കാനും 40,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് ശിക്ഷയനുഭവിക്കാൻ സരിതയെ സെൻട്രൽ ജയിലിലടക്കുകയായിരുന്നു.

2019-20 മുതൽ തലസ്ഥാനത്തെ കോടതികൾ സരിതയെ അറസ്റ്റു ചെയ്യാൻ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിചാരണക്കിടെ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതയുടെ ജാമ്യ ബോണ്ട് റദ്ദാക്കിയ കോടതി ജാമ്യത്തുക ജാമ്യക്കാരുടെ ജാമ്യ വസ്തു കണ്ടു കെട്ടി ഈടാക്കിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ജാമ്യക്കാർക്ക് നോട്ടീസയച്ചു.

സരിതയെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പോലീസ് സർക്കിൾ ഇൻസ്പെക്ടറോടും വലിയതുറ പോലീസിനോടുമാണ് മജിസ്ട്രേട്ട് കോടതികൾ ഉത്തരവിട്ടത്. തുടർന്ന് സരിത കോടതിയിൽ നിന്നും ജാമ്യം എടുക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 419 ( ചതിക്കുന്നതിന് വേണ്ടിയുള്ള ആൾമാറാട്ടം ) , 420 ( ചതിക്കുകയും അതുവഴി കബളിപ്പിക്കപ്പെട്ടയാളെ പണം നൽകുവാൻ നേരുകേടായി പ്രചോദിപ്പിച്ച് അതിനിടയാക്കുകയും ചെയ്യുക ) എന്നീ കുറ്റങ്ങൾ സരിതക്ക് മേൽ ചുമത്തി വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കവേയാണ് സരിത കോടതിയിൽ ഹാജരാകാതെ മുങ്ങിയത്.

വായ്പാ തട്ടിപ്പു കേസിൽ ഒന്നാം പ്രതിയാണ് ലക്ഷ്മി നായരെന്നും നന്ദിനിയെന്നും വിളിയ്ക്കുന്ന സരിത. എസ്. നായർ. ഇതേ കേസിൽ രണ്ടാം പ്രതിയായ ശ്രീകുമാരൻ നായരെന്ന് വിളിയ്ക്കുന്ന ബിജു എന്ന ബിജു രാധാകൃഷ്ണനെ 2018 സെപ്റ്റംബർ 1 ന് ഒരു വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചിരുന്നു. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

പിഴത്തുക ഈടാകുന്ന പക്ഷം പരാതിക്കാരന് നൽകാനും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 357 (1) (ബി) പ്രകാരമാണ് വാദിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. ബിജു 2010 ഫെബ്രുവരി 19 മുതൽ ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടന്ന കാലയളവ് ഈ കേസിന്റെ ശിക്ഷാവിധിയിൽ തട്ടിക്കിഴിക്കാനും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 428 പ്രകാരം 'സെറ്റ് ഓഫ് ' നൽകാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി.


പ്രവാസികളായ ചിറയിൻകീഴ് താലൂക്കിലെ കീഴാറ്റിങ്ങൽ കൊടുമൺ ക്ഷേത്രത്തിന് സമീപം പണ്ടാര വിള വീട്ടിൽ മണിയൻ (49) , സഹോദരനായ രാധാകൃഷ്ണൻ (47) എന്നിവർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പോലീസ് കേസ് എടുത്തത്. മണിയനും സഹോദരനും പാർട്ണർമാരായി യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ അജ്മൽ എന്ന സ്ഥലത്ത് സിൽവർ കിച്ചൺ ഇൻഡസ്ട്രീസ് എൽ.എൽ.സി. ബാങ്ക് കിച്ചൺ എക്യൂപ്പ്മെന്റ് എൽ.എൽ.സി എന്നീ പേരുകളിൽ ബിസിനസ്സ് സ്ഥാപനങ്ങളുണ്ട്.

 

വിമാനയാത്രക്കിടയിൽ എയർപോർട്ടിൽ വെച്ച് ബിജു രാധാകൃഷ്ണനെ പരിചയപ്പെടുകയും താൻ ഫിനാൻഷ്യൽ കൺസൾട്ടന്റാണെന്നും സരിത ചാർട്ടേർഡ് അക്കൗണ്ടന്റാണെന്നും ബിസിനസ് വികസനത്തിനായി ഏഷ്യൻ ഡെവലപ്പ്മെൻറ് ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 10 കോടി രൂപ വായ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ ആധാരങ്ങളും പ്രോസസ്സിംഗ് ചാർജിനത്തിൽ 4 ലക്ഷം രൂപയും കൈറ്റിയ ശേഷം ലോൺ തരപ്പെടുത്തി നൽകുകയോ 4 ലക്ഷം രൂപ തിര്യെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചതായാണ് കേസ്. 4 ലക്ഷം രൂപ മാറിയെടുത്തു കൊള്ളണമെന്ന് നിർദ്ദേശിച്ച് ബിജു നൽകിയ വണ്ടിച്ചെക്ക് അക്കൗണ്ടിൽ പണമില്ലെന്ന് കാണിച്ച് ബാങ്ക് മടക്കി നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.

2009 ഒക്ടോബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജു രാധാകൃഷ്ണൻ ഉടമസ്ഥനായും സരിതാ നായർ ചുമതലക്കാരിയുമായി പട്ടം വൃന്ദാവൻ കോളനിയിൽ സി. ഇ. അർ. ഡി എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2010 ജനുവരി 15ന് രജിസ്റ്റർ ചെയ്ത കേസിൽ 2011 ഒക്ടോബർ 9 നാണ് മെഡിക്കൽ കോളേജ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (11 minutes ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (17 minutes ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (25 minutes ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (27 minutes ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (1 hour ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (2 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (2 hours ago)

ബോട്ടുമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (2 hours ago)

പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...  (2 hours ago)

ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്, ഏതറ്റം വരെയും ഞാൻ പോകും!" ഗൗതമിന്റെ അമ്മയ്ക്ക് ഉറപ്പുനൽകി സുരേഷ് ഗോപി; രക്ഷാദൗത്യത്തിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം...  (2 hours ago)

സിബിഎസ്ഇ തായ്ക്വണ്ടോ മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്  (2 hours ago)

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് എ.ആര്‍ റഹ്മാന്റെ മകന്‍ അമീന് പരിക്ക്  (3 hours ago)

പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...  (3 hours ago)

മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...  (3 hours ago)

മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....  (3 hours ago)

Malayali Vartha Recommends