പി ജയരാജന്റെ അനുയായികളെന്ന അര്‍ത്ഥത്തില്‍ അവര്‍ നിരന്തരം സൈബറിടങ്ങളില്‍ പാര്‍ട്ടിക്കാരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. എല്ലാം അമര്‍ച്ച ചെയ്യുന്നതിനായാണ് തില്ലങ്കേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊതുസമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ ആകാ ശ് തില്ലങ്കേരിയ്ക്കും കൂട്ടുകാര്‍ക്കും പി.ജയരാജന്‍ നല്കിയ പേരാണ് മുഷ്‌ക്കര സംഘം. എന്നാല്‍ സിപിഎം പ്രതിരോധ ജാഥ ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ത്രയസഖ്യത്തെ കുറിച്ച് പറഞ്ഞു.

സിപിഎം നയം എന്താണെന്നറിയാത്ത മാധ്യമങ്ങളാണ് പാര്‍ട്ടിക്ക് നേരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തെളിയിച്ചു കൊണ്ട് അനുയായികളെ കൂടെ നിറുത്താനുള്ള നടപടികളുമായി സിപിഎം മുന്നേറുകയാണ്. സിപിഎം ന്റെ നയപരിപാടികളില്‍ തില്ലങ്കേരി സഖാക്കള്‍ കരടായി തുടങ്ങിയിട്ട് നാളുകളേറേയായി. ആ കരടുകളെ വളര്‍ത്തിയ പി.ജയരാജനെ തന്നെ പൊതുമധ്യത്തിലിറക്കി എല്ലാറ്റിനേയും പടിക്ക് പുറത്താക്കാനുള്ള നടപടികള്‍
എത്രമാത്രം വിജയിച്ചെന്ന് വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയും. ആകാശ് തില്ലങ്കേരിയെന്ന മുന്‍ സിപിഎം നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ്. അന്ന് പാര്‍ട്ടി സംരക്ഷിച്ചെങ്കിലും സ്വര്‍ണ്ണം വെട്ടിക്കല്‍ കേസില്‍ പെട്ടതോടെ ആകാശ് തില്ലങ്കേരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
എന്നാല്‍ പി ജയരാജന്റെ അനുയായികളെന്ന അര്‍ത്ഥത്തില്‍ അവര്‍ നിരന്തരം സൈബറിടങ്ങളില്‍ പാര്‍ട്ടിക്കാരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. എല്ലാം അമര്‍ച്ച ചെയ്യുന്നതിനായാണ് തില്ലങ്കേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊതുസമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ ആകാ ശ് തില്ലങ്കേരിയ്ക്കും കൂട്ടുകാര്‍ക്കും പി.ജയരാജന്‍ നല്കിയ പേരാണ് മുഷ്‌ക്കര സംഘം. എന്നാല്‍ സിപിഎം പ്രതിരോധ ജാഥ ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ത്രയസഖ്യത്തെ കുറിച്ച് പറഞ്ഞു.
അത് തില്ലേങ്കേരി സഖാക്കളെയല്ല. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി എന്ന ത്രയ സഖ്യം ആര്‍ എസു എസുമായി സഖ്യമുണ്ടാക്കാന്‍ ചര്‍ച്ച നടത്തുവെന്നാണ് പിണറായി വിജയന്റെ സഖ്യം അര്‍ത്ഥമാക്കുന്നത്. മുഷ്‌ക്കര സംഘം മുഷ്‌ക്കുള്ളവരുടെ സംഘമെന്ന് സൈദ്ധാന്തിക നിലവാരത്തില്‍ വിലയിരുത്താം. എന്നാലീ ത്രയ സഖ്യത്തില്‍ ആര്‍ എസ് എസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സഖ്യത്തിലേയ്ക്ക് ആര്‍ എസ് എസിനെ കൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നാണ് മുഖ്യന്റെ വിലിയിരുത്തല്‍. അപ്പോള്‍ ത്രയ സംഖ്യത്തിന് പകരം മറ്റൊരു പേര് കണ്ടുപിടിയ്ക്കുമായിരിക്കും മുഖ്യന്‍ അല്ലെങ്കില്‍ സിപിഎം സഖാക്കള്‍ എന്ന കാര്യത്തില്‍ സംശയമില്ല.
പാര്‍ട്ടി അംഗമായ ആകാശ് തില്ലങ്കേരിയുടെ പിതാവ് സി.രവീന്ദ്രനെ വേദിക്ക് മുന്നിലിരുത്തി കൊണ്ടാണ് ആകാശിന്റെ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഏര്യ സെക്രട്ടറി സംസാരിച്ചത്. പിതാവ് എന്നതല്ല മുഖ്യം പാര്‍ട്ടിയെ തളര്‍ത്താന്‍ നോക്കുന്നവര്‍ ആരായാലും എതിര്‍ക്കുന്നതിന് ബന്ധങ്ങള്‍ തടസ്സമാവില്ലെന്ന സന്ദേശം കൂടിയാണിവിടെ സിപിഎം വെളിപ്പെടുത്തുന്നത്. എന്നാല്‍ മകന്റെ ജീവന്‍ പാര്‍ട്ടിക്കാരാല്‍ നഷ്ടപ്പെടാതിരിക്കാനാണ് ആ പാവം മനുഷ്യന്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്ന് സ്വന്തം മകനെതിരെയുള്ള ആക്രോശങ്ങള്‍ കേട്ടതെന്നും ആരോപണമുയരുന്നുണ്ട്.
പാര്‍ട്ടിയെ വെട്ടിലാക്കി വെളിപ്പെടുത്തല്‍ നടത്തിയ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ സിപിഎം പരസ്യമായി പേരെടുത്തു പറഞ്ഞാണ് തള്ളി.യത് ആകാശിന്റെയും കൂട്ടരുടെയും കണ്ണിലുണ്ണിയായ നേതാവ് പി.ജയരാജനെക്കൊണ്ടു തന്നെ ആ ദൗത്യം പാര്‍ട്ടി വെടിപ്പായി നടപ്പാക്കി. സംസ്ഥാന സെക്രട്ടറി ജനകീയ പ്രതിരോധ ജാഥയ്ക്കു തുടക്കമിട്ട അതേസമയം തില്ലങ്കേരിയില്‍ വിശദീകരണം നടത്തേണ്ടി വന്നതു പാര്‍ട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്നു വ്യക്തമാക്കുന്നതായി.
പി.ജയരാജനെ ആരാധനയോടെ കൊണ്ടുനടക്കുന്നവരാണ് ആകാശും കൂട്ടരും. ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖമെന്നും, പ്രദേശത്തെ 37 ബ്രാഞ്ചുകള്‍ക്കു കീഴിലെ 520 അംഗങ്ങളും നേതൃത്വവുമാണ് അതെന്നും പി.ജയരാജന്‍ പ്രഖ്യാപിച്ചു. ക്വട്ടേഷന്‍ സംഘത്തിന്റെ ഒരു സഹായവും പാര്‍ട്ടിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ സെക്രട്ടറിയായിരുന്ന അവസരത്തില്‍ തന്നെ ആകാശ് തില്ലങ്കേരിയെ പുറത്താക്കിയിരുന്നു. അതിനു മുന്‍പ് അദ്ദേഹം ചില കേസുകളില്‍പ്പെട്ടിരുന്നു. പാര്‍ട്ടിക്ക് അംഗീകരിക്കാനാകാത്ത കേസില്‍ ഉള്‍പ്പെട്ടാല്‍ നടപടി വരും. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ആളുകളെയെല്ലാം പുറത്താക്കി. ആ സംഭവം പാര്‍ട്ടി നേരത്തേ തള്ളിപ്പറഞ്ഞതാണെന്നു ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടി സംരക്ഷിക്കാത്തതുകൊണ്ടാണ് പലവഴിക്കു സഞ്ചരിക്കേണ്ടി വന്നതെന്ന ആകാശിന്റെ ആരോപണത്തിനും പി.ജയരാജന്‍ മറുപടി നല്‍കി. ത്യാഗം സഹിച്ചവരെല്ലാം പാര്‍ട്ടിക്കൊപ്പം നിന്നവരാണെന്നും അവരാരും വഴിവിട്ടു സഞ്ചരിച്ചിട്ടില്ലെന്നും ജയരാജന്‍ ഓര്‍മപ്പെടുത്തി. ഇ.പി.ജയരാജനും താനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും പി.ജയരാജന്‍ പറഞ്ഞു.
ആകാശ് തില്ലങ്കേരിയെ പി.ജയരാജന്‍ പേരെടുത്തു പറഞ്ഞെങ്കിലും പൊതുയോഗം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ അതിനു തയാറായില്ല. പാര്‍ട്ടിക്കു വെല്ലുവിളി ഉയര്‍ത്തിയ ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും അവരുടെ പ്രിയ നേതാവ് പി.ജയരാജനെക്കൊണ്ടു തന്നെ സിപിഎം തള്ളിപ്പറയിച്ചതോടെ തല്‍ക്കാലം ആശ്വാസമായെങ്കിലും നേതൃത്വത്തിന്റെ ആശങ്ക അവസാനിക്കുന്നില്ല. തില്ലങ്കേരിയില്‍ പാര്‍ട്ടിയുടെ മുഖം ആകാശ് തില്ലങ്കേരിയും കൂട്ടരുമാണെന്നതുതന്നെ കാരണം. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടിനോട് ആകാശും കൂട്ടരും എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
പാര്‍ട്ടിയുടെ മുഖം ക്വട്ടേഷന്‍ സംഘമാണെന്ന് വരുത്തി തീര്‍ക്കുന്നത് മാധ്യമങ്ങളാണെന്ന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ചില മാധ്യമങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കാന്‍ പി.ജയരാജന്‍ തയ്യാറായതും ശ്രദ്ധേയമാണ്. സിപിഎം കണ്ണൂരില്‍ സ്വയം ഒറ്റപ്പെടുകയാണ്. പാര്‍ട്ടി നേതാക്കള്‍ സ്വയം രക്ഷയ്ക്കായും സ്ഥാനമാനങ്ങള്‍ക്കായും ഗ്രൂപ്പുകളെ വളര്‍ത്തുന്നതാണ് പിന്നീട് ക്വേട്ടേഷന്‍ സംഘങ്ങളായി മാറുന്നത്. ഇത്തരം സംഘങ്ങള്‍ക്ക് വ്യക്ത്യാരാധന കൂടുതലാണ്. വ്യക്തി പൂജയും ആരാധനയും പിണറായി വിജയന് മാത്രമേ സിപിഎമ്മില്‍ പാടുള്ളൂവെന്ന നിലപാടാണുള്ളത്. സ്വന്തം അനുയായികളെ സൃഷ്ടിച്ചെടുക്കുന്നത് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ സിപിഎമ്മിന്റെ എല്ലാ ഘടകങ്ങളിലും കടന്നാക്രമണം ഉണ്ടാകുകയാണ് പതിവ്.
തില്ലങ്കേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ണൂര്‍ ലൈനിലേയ്ക്ക് കൊണ്ടു വരാന്‍ പി.ജയരാജനെ ഇറക്കി മുഷ്‌ക്കര സംഘത്തെ തള്ളി പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കാസര്‍കോഡ് പിണറായി വിജയന്‍ കേരള ജനതയെ പ്രതിരോധത്തിന്റൈ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു. കേരളത്തില്‍ സിപിഎമ്മും ഇടതു പക്ഷവു ഒഴികെ എല്ലാ കക്ഷികളേയും പ്രതിരോധിക്കാനുള്ള ജാഥയാണ് എം.വി.ഗോവിന്ദന്‍ നടത്തുന്നതെന്ന മുഖ്യമന്ത്രി പറഞ്ഞു. ആര്‍ എസ് എസിനെ പ്രതിരോധിക്കണമെന്ന് പറയുന്നതിന് പകരം വളഞ്ഞ് ചുറ്റിയെത്തിയ മുഖ്യന്റെ ത്രയസഖ്യം ഏറെ ചരിപടര്‍ത്തി.
മുസ്ലീം ലീഗ് , കോണ്‍ഗ്രസ്, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ ഗ്രൂപ്പുകളിലൂടെ സഖ്യമായി വളരുന്ന ആര്‍ എസ് എസിനെ എതിര്‍ക്കണമെന്നാണ് മുഖ്യന്റെ നിലപാട് . മുസ്ലീം സമുദായത്തെ മൊത്തത്തില്‍ ആര്‍ എസ് എസ് കൂടാരത്തില്‍ കെട്ടാനൊരുങ്ങുനെന്ന പിണറായിയുടെ പ്രസ്താവന തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ന്യൂനപക്ഷങ്ങള്‍ ഇടത് പക്ഷത്തിന് മുന്‍പെങ്ങുമില്ലാത്ത പിന്‍തുണയാണ് നല്കിയത്. അത് മലബാര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തത് നാം കണ്ടതാണ്.
എന്നാല്‍ മാധ്യമങ്ങള്‍ പ്രതിരോധ ജാഥയേക്കാള്‍ പ്രാധാന്യം തില്ലങ്കേരി രാഷ്ട്രീയ വിശദീകരണ യോഗത്തിനാണ് നല്കിയത്. പ്രതിരോധ ജാഥ കണ്ണൂര്‍ കടന്നു പോകുന്നവരെയെങ്കിലും സൈബര്‍ സഖാക്കള്‍ അടങ്ങിയിരിക്കുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിയ്ക്കുവേണ്ടി തല്ലാനും കൊല്ലാനും നടക്കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെയെന്നാണ് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ചെറുപ്പത്തിന്റെ ആവേശത്തില്‍ നില്‍ക്കുന്ന കുട്ടികളുടെ കൈകളിലേയ്ക്ക് ആയുധങ്ങള്‍ വെച്ചു കൊടുത്ത് കൊലയാളികളാക്കി മാറ്റുന്ന പാര്‍ട്ടി നയം ഇനി വിലപ്പോവില്ലെന്നാണ് ആകാശ് തില്ലങ്കേരിയും കൂട്ടരും വ്യക്തമാക്കുന്നത്.
പാര്‍ട്ടിക്കത് മനസിലായതു കൊണ്ടാണ് പരസ്യ പ്രസ്താവനകളുെ സൈബര്‍ പോരാട്ടങ്ങളും വിലക്കിയത്. കണ്ണൂരിലെ കൊലയും രക്തസാക്ഷികളുമില്ലെങ്കില്‍ എന്ത് പാര്‍ട്ടി ? എന്ത് സ്‌നേഹം?. എന്തായാലും സിപിഎം ഉരുകുകയാണ് ഉള്ളാലെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പുറത്തിങ്ങനെ ലേപനം പുരട്ടി മായ്ക്കാനാവില്ലെന്ന് കണ്ണൂര്‍ ലോബിക്കറിയാം. പാര്‍ട്ടിയുടെ ബ്രാഞ്ച് തലം മുതല്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. തില്ലങ്കേരിയിലെ ആകാശും കൂട്ടരും എങ്ങനെ ക്രിമിനലായി. ഇവരെ ക്രിമിനലാക്കിയതിന് പിന്നില്‍ പി.ജയരാജനും സംഘവുമാണെന്ന ഇ.പി.ജയരാജന്‍ വിഭാഗത്തിന്റെ ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പാര്‍ട്ടി അംഗങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.
https://www.facebook.com/Malayalivartha