യാത്രയില്‍ കരിങ്കൊടി കാണിക്കുന്നവരെ ആദ്യം ഗോവിന്ദന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ചത് ആത്മഹത്യാ സ്‌ക്വാഡെന്നാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് കുന്നില്‍ ചാടി ആത്മഹത്്യ ചെയ്യാന്‍ നടക്കുന്ന യൂത്ത കോണ്‍ഗ്രസുകാരെ ഭയന്നാണ് മുഖ്യമന്ത്രിക്ക് വലിയ സുരക്ഷ നല്കുന്നതെന്നാണ് അദ്ദേഹം നാളിതുവരെ പറഞ്ഞു നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യന്റെ വാഹനവ്യൂഹം കരിങ്കൊടി കാണിച്ച യുവാവിന്റെ നെഞ്ചത്തേയ്ക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതില്‍ നിന്നും വലിയ വിപത്തിലേയ്ക്കാണ് മുഖ്യന്റെ പേക്കെന്ന് മനസിലാക്കാന്‍ കഴിയുന്നു.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണ് . പൊതുജനം എത്രയൊക്കെ പരാതിപെട്ടിട്ടും മുഖ്യന്റെ ചക്രവര്‍ത്തി സമാനമായ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും മുക്കിലോ മൂലയിലോ നിന്ന് രണ്ട് പിള്ളാര്‍ കരിങ്കൊടി കാണിക്കുന്നതിനെ ഭയന്ന് മുഖ്്യന്‍ ഭയന്നോടുന്നുവെന്ന ധാരണ തെറ്റാണ്. സിപിഎം എല്ലാകാലത്തും പ്രയോഗിക്കുന്ന അടവുനയമാണ് പാര്‍ട്ടിക്കെതിരെ വരുന്ന വിഷങ്ങളില്‍ നിന്ന് ്ജനശ്രദ്ധ തിരിച്ചു വിടാന്‍ മറ്റെന്തെങ്കിലും എടുത്തിട്ടങ്ങ് അലക്കും. അതിന് ഏറെ മിടുക്കു കാട്ടിയാതാകട്ടെ സാക്ഷാല്‍ ഇ എംഎസ് നമ്പൂതിരിപാടും. ഇപ്പോള്‍ പിണറായി വിജയനും , ഗോവിന്ദന്ും ഒക്കെ മാറി മാറി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ജനത്തെ വഴി തെറ്റിക്കാന്‍ അതിന്റെ ഒരു ഭാഗമാണ ്മുഖ്യമന്ത്രിയുടെ ആഡംബര യാത്ര.
യാത്രയില്‍ കരിങ്കൊടി കാണിക്കുന്നവരെ ആദ്യം ഗോവിന്ദന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ചത് ആത്മഹത്യാ സ്‌ക്വാഡെന്നാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് കുന്നില്‍ ചാടി ആത്മഹത്്യ ചെയ്യാന്‍ നടക്കുന്ന യൂത്ത കോണ്‍ഗ്രസുകാരെ ഭയന്നാണ് മുഖ്യമന്ത്രിക്ക് വലിയ സുരക്ഷ നല്കുന്നതെന്നാണ് അദ്ദേഹം നാളിതുവരെ പറഞ്ഞു നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യന്റെ വാഹനവ്യൂഹം കരിങ്കൊടി കാണിച്ച യുവാവിന്റെ നെഞ്ചത്തേയ്ക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതില്‍ നിന്നും വലിയ വിപത്തിലേയ്ക്കാണ് മുഖ്യന്റെ പേക്കെന്ന് മനസിലാക്കാന്‍ കഴിയുന്നു.
അതിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് മുന്നിലേക്ക് ചാടി പ്രതിക്ഷേധിക്കുന്നത് ചാവേര്‍ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു തുടങ്ങിയത്.. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത് തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറയുന്നു . ചാവേറുകളെന്ന് വിളിച്ച് തുടങ്ങിയതോടെ കരിങ്കൊടിയുമായി ചാടി വീഴുന്നവരുടെ ജീവന് യാതൊരു സുരക്ഷിതത്വവുമില്ലെന്ന പ്രഖ്യാപനമാണ് ഗോവിന്ദന്‍ നടത്തിയിരിക്കുന്നത്. ഇനി വണ്ടി മുട്ടിയോ പോലീസ് അതിക്രമത്തിലോ ആരെങ്കിലും മരിച്ചാല്‍ അതെല്ലാം ചാവേറുകളുടെ ഗണത്തിലേയ്ക്ക് മാറ്റുമെന്നാണ് ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.
ഇ പി ജയരാജന്റെ അസാന്നിധ്യ ചൂണ്ടികാട്ടിയപ്പോഴും ഗോവിന്ദന് മരുപടിയുണ്ടായിരുന്നുജാഥയില്‍ നിന്ന് ആരും വിട്ട് നിന്നിട്ടില്ല. ഇ പി ജയരാജന്‍ ജാഥയില്‍ പങ്കെടുക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ആര്‍എസ്എസ് - സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ല. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നാളിതുവരെ ആര്‍ എസ് എസ് ചര്‍ച്ചയെന്നു കേട്ടാല്‍ സിപിഎം മുഖം തിരിച്ചിരുന്നു. എന്നാല്‍ എല്ലാ ഭാഗത്തു നിന്നും തെളിവു സഹിതം വിവരങ്ങള്‍ പുറത്തു വന്നതോടെ ആര്‍ എസ് എസ് ചര്‍ച്ചയെ കുറിച്ച് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു.
ആര്‍എസ്എസ് - ജമാഅത്തെ ഇസ്ലാമി ചര്‍ച്ച ഡല്‍ഹിയില്‍ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് കൂട്ടുകെട്ട് ഞങ്ങള്‍ തുറന്ന് കാട്ടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍ എസ് എസ് . ജമാഅത്തെ ഇസ്ലമി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വലിച്ചിട്ടതെന്തിന് എന്ന ചോദ്യത്തിന് ഗോവിന്ദന്‍ മാഷോ സിപിഎം നേതാക്കളോ വ്യക്തമായ മറുപടി പറയുന്നില്ല.
ജമാഅത്തെ ഇല്‌സാമിയുടെ ചര്‍ച്ച എന്തായിരുന്നു എന്ന് വ്യക്തമായി മറുപടി പറേണ്ടത് സിപിഎം മാത്രമാണ്. ഭരണവും ഇന്റലിജന്‍സ് സംവിധാനങ്ങളുമൊല്ലാം കൈകാര്യം ചെയ്യുന്ന സിപിഎം മറുപടി പറയാതെ കോണ്‍ഗ്രസിനെ അതിലേയ്ക്ക വലിച്ചിട്ടത് ജാഥയില്‍ നിന്നും ജനകീയ വിഷയങ്ങളെ അകറ്റി നിറുത്താനാണ്. പകരം വര്‍ഗ്ഗീയതയുടെ ചക്രങ്ങളുരുട്ടിയാണ് സിപിഎം ന്റെ ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരത്തേയക്ക് വരുന്നത്. പെട്രോള്‍, ഡീസന്‍ സെസ്, വൈദ്യുതി ഉള്‍പ്പെടയുള്ളവയുടെ നികുതി വര്‍ധന, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി ഇവയൊന്നും കേരള സര്‍ക്കാരോ സിപിഎമ്മേ അറിയുന്നില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. പകരം ജമാഅത്തെ ഇസ്ലമിക്കാരുടെ ചര്‍ച്ചയാണ് കേരളം ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം തീരുമാനിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനതയ്ക്ക് ബദല്‍ മാര്‍ഗ്ഗം നേടാന്‍ അവസരമില്ലെന്നറിഞ്ഞു കൊണ്ടാണ് ഇടതുപക്ഷത്തിന്റെ ഈ കള്ളക്കളികള്‍.
https://www.facebook.com/Malayalivartha