Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

ജമാഅത്തെ ഇസ്ലാമിയുടെ ആര്‍ എസ് എസ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വലിച്ചിട്ട് വര്‍ഗ്ഗീയ വിഷം ചീറ്റിയാണ് എം.വി.ഗോവിന്ദന്റെ ജനകീയ് പ്രതിരോധ ജാഥ കണ്ണൂരിലെത്തിയിരിക്കുന്നത്. അഴിമതിയില്‍ നിന്നും അഴിമതിയിലേയ്ക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന സിപിഎമ്മിന് സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന ആരോപണം കൂടി താങ്ങാനുള്ള ശേഷിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് കണ്ണൂര്‍ സഖാക്കളെല്ലാം ഒരുമിച്ച് നിന്നാണ് ഷാജറിനെ സംര്കഷിക്കുന്നത്. എന്നാലും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി അന്വേഷണം വല്ലതുമുണ്ടാകുമോയെന്നും സിപിഎം ഭയക്കുന്നുണ്ട്.

23 FEBRUARY 2023 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

അടുത്തിടെ കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതയാണ് കണ്ണൂര്‍ വിമാനതാവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തും, കടത്തിയ സ്വര്‍ണ്ണം വെട്ടിച്ചെടുക്കുന്നതും. കേരളത്തില്‍ ഏറ്റവുമധികം സ്വര്‍ണ്ണം എത്തിക്കുന്ന എയര്‍പോര്‍ട്ടെന്ന ഖ്യാതിയാണ് കണ്ണൂരിനുള്ളത്. മറ്റ് എയര്‍പോര്‍ട്ടിനെ അപേക്ഷിച്ച് ഇത്രയധികം സ്്വര്‍ണ്ണം കണ്ണൂരിലെത്തുന്നത് എങ്ങനെയെന്ന ഉത്തരം തേടുമ്പോഴാണ് സിപിഎം കണ്ണൂര്‍ ലോബിയുടെ നേര്‍ക്ക് വിരല്‍ എത്തുന്നത്. കണ്ണൂരും പരിസര പ്രദേശത്തുമുള്ള സിപിഎം, ഡിവൈ എഫ് ഐ നേതാക്കള്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയം നേരത്തെയും ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കാരെല്ലം കണ്ണടച്ച് ഇരുട്ടാക്കിയിരുന്നതിനാല്‍ അതൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ തില്ലങ്കേരിയിലെ ആകാശ് തില്ലങ്കേരിയും കൂട്ടരും തുടങ്ങിയ വിപ്ലവം കൊലപാതകത്തില്‍ നിന്നും സ്വര്‍ണ്ണക്കടത്തിലേയ്ക്ക് മാറിയിരിക്കുകയാണ്.

സ്വര്‍ണ്ണം കടത്തലും വെട്ടിക്കലും നടത്തുന്നതിന് നേതൃത്വം നല്കുന്നത് സിപിഎമ്മുമായി ബന്ധമുളളവരാണെന്നത് പരസ്യമാണ് . എന്നാല്‍ വെട്ടിക്കല്‍ നടത്തുന്നതും സിപിഎമ്മില്‍ ബന്ധമുള്ളവരാണ്. അതുകൊണ്ടാണിപ്പോള്‍ കടത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഡിവൈഎഫ് ഐ കേന്ദ്ര കമ്മിറ്റി മെമ്പര്‍ക്കെതിരെയാണ് ആരോപണം എന്നതും ശ്രദ്ധേയമാണ്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ തിടുക്കപ്പെട്ട് സിപിഎമ്മും, ഡിവൈഎഫ് ഐയും ആരോപണത്തെ നിഷേധിച്ചു കൊണ്ട് പ്രസ്താവനയിറക്കിയതും ശ്രദ്ധേയമാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആര്‍ എസ് എസ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വലിച്ചിട്ട് വര്‍ഗ്ഗീയ വിഷം ചീറ്റിയാണ് എം.വി.ഗോവിന്ദന്റെ ജനകീയ് പ്രതിരോധ ജാഥ കണ്ണൂരിലെത്തിയിരിക്കുന്നത്. അഴിമതിയില്‍ നിന്നും അഴിമതിയിലേയ്ക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന സിപിഎമ്മിന് സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന ആരോപണം കൂടി താങ്ങാനുള്ള ശേഷിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് കണ്ണൂര്‍ സഖാക്കളെല്ലാം ഒരുമിച്ച് നിന്നാണ് ഷാജറിനെ സംര്കഷിക്കുന്നത്. എന്നാലും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി അന്വേഷണം വല്ലതുമുണ്ടാകുമോയെന്നും സിപിഎം ഭയക്കുന്നുണ്ട്.

സ്വര്‍ണക്കടത്തു സംഘങ്ങളില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും പാര്‍ട്ടി തീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതായാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.ഷാജറിനെതിരെ പാര്‍ട്ടിക്കകത്ത് പരാതി നല്കിയിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കൊടുത്ത പരാതി അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനെ നിയോഗിച്ചു. ഷാജറും മനുതോമസും ഡിവൈഎഫ്‌ഐയുടെ ജില്ലാ ഭാരവാഹികളായിരിക്കെ ഒരു വര്‍ഷം മുന്‍പു നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണു വിവരം. ഇക്കാര്യം പുറത്തു വന്നതോടെ അങ്ങനെയൊരു പരാതിയോ അന്വേഷണമോ ഇല്ലെന്ന വിശദീകരണവുമായി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ രംഗത്തുവന്നു.

'ആകാശേ, എല്ലാം ഇവിടെ നിര്‍ത്തിക്കോ അല്ലെങ്കില്‍ ഈ പാര്‍ട്ടി എന്താണെന്ന് നീ അറിയും ആര്‍എസ്എസിനോട് ഉള്ളതിനെക്കാള്‍ വെറുപ്പാണ് ഞങ്ങള്‍ക്കു നിന്നോട്' എന്ന് ഷാജര്‍ കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ പ്രസംഗിച്ചിരുന്നു. ആകാശ് തില്ലങ്കേരിക്കും കൂട്ടര്‍ക്കുമെതിരെ ഇങ്ങനെ ശക്തമായി പ്രതികരിച്ച നേതാവിനെതിരെ പാര്‍ട്ടിക്കകത്ത് പരാതിയുണ്ടെന്ന വിവരമാണു പുറത്തായിരിക്കുന്നത്. അതേസമയം, സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്ക് ഷാജറുമായി ബന്ധമുണ്ടെന്ന വാര്‍ത്ത തള്ളി ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക് പോസ്റ്റിട്ടു. ഷാജറുമായി സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവിടാന്‍ വെല്ലുവിളിച്ചു.

മുള്ളല്ല സഖാവേ, മുല്ലപ്പൂവാണ്..! ജനകീയ പ്രതിരോധ ജാഥ നയിച്ച് കണ്ണൂരിലെ സ്വീകരണ വേദിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം എം.ഷാജര്‍ മുല്ലപ്പൂ തലപ്പാവ് അണിയിച്ചാണ് സ്വീകരിച്ചത്. ഷാജറിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം വിവാദമായി കൊണ്ടിരിക്കവേയാണ് മുല്ലപ്പൂവ് തലപ്പാവുമായി ഷാജര്‍ സ്വീകരിക്കാനിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഷാജറിന്റെ മുല്ലപ്പൂവ് തലപ്പാവ് വാരിവലിച്ചിട്ട് അലക്കുകയാണ് . സ്വര്‍ണക്കടത്ത്- ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ആദ്യം ഡിവൈഎഫ്‌ഐ ജില്ലയില്‍ പ്രചാരണം നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത്കാരാണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നതെന്നാണ് അന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ ക്വട്ടേഷന്‍ സംഘങ്ങളും അംഗങ്ങളും പാര്‍ട്ടി അണികളും നേതൃത്വത്തില്‍ നില്‍ക്കുന്നവരുമാണെന്ന തിരിച്ചറിവ് അന്നും പാര്‍ട്ടിക്കുണ്ടായിരുന്നു.

ആ സമയത്താണ് ആകാശ് തില്ലങ്കേരിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ മനു തോമസിനെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുന്നതു മനുവാണെന്ന തരത്തിലായിരുന്നു അത്. ഈ അപവാദ പ്രചാരണം തുടരുന്നതിനിടെയാണ് ഇതില്‍ ഷാജറിനു പങ്കാളത്തിമുണ്ടെന്ന സംശയമുന്നയിച്ച് മനു തോമസ് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നത്. ഇതിനു തെളിവായി ആകാശ് തില്ലങ്കേരിയും ഷാജറും സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകളും പരാതിക്കൊപ്പം നല്‍കിയിരുന്നുവെന്നാണു പുറത്തുവന്ന വിവരം.

ഈയിടെ നടന്ന തെറ്റുതിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മനു വീണ്ടും ഇക്കാര്യം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചതോടെയാണ് അന്വേഷിക്കാന്‍ തീരുമാനമുണ്ടായതും എം.സുരേന്ദ്രനെ ചുമതലപ്പെടുത്തിയതും. എന്നാല്‍ ഇതെല്ലാം സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നിഷേധിക്കുകയാണ്. ഷാജറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും തള്ളിക്കളയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. തിടുക്കപ്പെട്ട് പ്രസ്ഥാവനയിറക്കി കണ്ണൂരില്‍ പുതിയൊരു വിവാദത്തെ തണുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പ്രചരണത്തിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് വിഷയം ചര്‍ച്ച പോലും ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സിപിഎം നല്കിയിരിക്കുന്നത്.

കണ്ണൂരില്‍ സിപിഎം പ്രതിരോധ ജാഥ എത്തിയെങ്കിലും കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ഇതുവരെ ജാഥയില്‍ എത്താത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇപിയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിറുത്തിയതും, റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി പ്രതിരോധം ശോകമായി പോയതിലും തെറ്റി നില്ക്കുന്ന അദ്ദേഹത്തിന്റെ അസാ്ന്നിധ്യവും വലിയ ചര്‍ച്ചയാവുകയാണ്. പാര്‍ട്ടി ജീവന്‍മരണ പോരാട്ടം നടത്തുന്ന സാഹചര്യത്തില്‍ കണ്ണൂരലെ തലമുതിര്‍ന്ന നേതാവ് മാറി നില്ക്കുന്നതിനെതിരെ അണികളിലും ആശയക്കുഴപ്പമുണ്ടായിരിക്കുയാണ്. ഇപി അനുയായികള്‍ സ്വര്‍ണ്ണക്കടത്ത് കേസ് കത്തിക്കാനാണ് സാധ്യത. കാരണം ആകാശും കൂട്ടരും ഇപിയുടെ പിന്‍ബലത്തിലാണോ തുള്ളുന്നതെന്ന സംശയവും നിഴലിക്കുന്നുണ്ട്.

പി.ജയരാജന്റെ ആരാധകരും പി ജെ ആര്‍മിയുടെ വക്താക്കളുമായ ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ജയരാജനുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. എന്നാലിപ്പോള്‍ ഇപിയുടെ കൂട്ടാളികള്‍ തില്ലേങ്കേരിയില്‍ പാര്‍ട്ടിയെ എതിര്‍ക്കുന്ന സഖാക്കളെ കണ്ടെത്തി പാര്‍ട്ടിക്കെതിരെ തിരിച്ചു വിടുന്നതായും ആരോപണമുയരുന്നുണ്ട്. എന്തായാലും സ്വര്‍ണ്ണക്കടത്ത് കേസില്‍ നേരിട്ടോ അല്ലാതെയോ കണ്ണൂര്‍ സിപിഎം സഖാക്കള്‍ക്ക് ബന്ധമുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തുവച്ച് വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം  (3 hours ago)

താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം ; കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധ തന്നെ  (3 hours ago)

തെരുവുകളില്‍ നിന്നും ജാതിപ്പേരുകള്‍ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സുരേഷ് ഗോപിയുടെ വാദം തള്ളി ദേവന്‍; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ദേവന്‍  (3 hours ago)

സിനിമതാരങ്ങളുടെ വീടുകളിലെ ഇഡി റെയ്ഡ്: ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകുമെന്ന് സുരേഷ് ഗോപി  (4 hours ago)

എല്‍ഡിഎഫ്- യുഡിഎഫ് റാലിക്കിടെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്ക്  (4 hours ago)

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (4 hours ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (4 hours ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (5 hours ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (6 hours ago)

സിഡാക് - ൽ ഒഴിവുകൾ  (6 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (6 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (6 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (6 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (7 hours ago)

Malayali Vartha Recommends