പന്തീരാണ്ട് കുഴലിലിട്ടാലും നിവാരാത്ത ഇ.പി വാല് കഷ്ടം ..ഇങ്ങനെയുണ്ടോ തറയാകല്‍... റിസോര്‍ട്ടിലെ നിക്ഷേപകര്‍ക്ക് നന്ദി.

ഇ.പി ജയരാജന്റെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള വരവ് തടഞ്ഞത് തന്നെ അദ്ദേഹത്തിന്റെ മാഫിയ ബന്ധങ്ങളാണ്. പോളിറ്റ് ബ്യൂറോയും നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വായില്‍ തോന്നയിത് കോതയ്ക്ക് പാട്ടെന്ന രീതി കൊണ്ടാണ്.
എന്നാലും ഇ.പി.ജയരാജന്‍ എന്ന സിപിഎം കേന്ദ്രകമമിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറായി കഴിയുന്നു. പാര്‍ട്ടി വളരെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ കൂടെ നിറുത്താനായി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ജനകീയ പ്രതിരോധ ജാഥയുമായി പൊരിവെയിലത്ത് കറങ്ങി നടക്കുകയാണ്. എന്നാല്‍ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് പറഞ്ഞു കൊണ്ട് ഇ.പി.ജയരാജന്‍ സിപിഎമ്മിന്റെ ദല്ലാളിന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയതാണിപ്പോള്‍ വിവാദമായിരിക്കുന്നത്.
പാര്‍ട്ടിയില്‍ ജയരാജനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള എല്ലാ ആരോപണങ്ങളേയും പാര്‍ട്ടിയും പിണറായി വിജയനും എല്ലാ ശക്തിയുമെടുത്ത് പ്രതിരോധിച്ചിട്ടുണ്ട്. അടുത്തിടെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദം പാര്‍ട്ടി മയത്തില്‍ ഒതുക്കി തീര്‍ത്തു. എന്നലിത് വലിയ ഗൗരവ്വമായി പാര്‍ട്ടി എടുക്കാനാണ് സാധ്യത. പ്രതിരോധ ജാഥയില്‍ ഇപി പങ്കെടുത്തില്ലെന്ന് മാത്രമല്ല. ഇപി യുടെ അസാന്നിധ്യം വിവാദമാവുകയും ചെയ്തു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൊരിവെയിലത്ത് ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇ പി ജയരാജനെ കണ്ടു മുട്ടിയത് പാര്‍ട്ടി വിലക്കപ്പെട്ട കോടീശ്വരന്റെ വീട്ടിലാണെന്നെത് വളരെ ഗൗരവ്വമാണ്.
സിപിഎമ്മില്‍ ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിന് അറുതി വരുന്നില്ലെന്നതാണ് പുതിയ സംഭവം തെളിയിക്കുന്നത്. ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വസതി സന്ദര്‍ശിച്ചതാണ് പുതിയ വിവാദം. കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ഇ പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു.ഇ പി ജയരാജനൊപ്പം പ്രൊഫ.കെ വി തോമസും നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സിപിഎമ്മിനെ പലഘട്ടത്തിലും തലവേദന തീര്‍ത്ത വ്യക്തിയാണ് ദല്ലാള്‍ നന്ദകുമാര്‍. ലാവലിന്‍ കേസ്, വിഴിഞ്ഞം തുറമുഖം, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആഴക്കടല്‍ കരാര്‍ വിവാദം എന്നിവ ഇതില്‍ ചിലതാണ്. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതടക്കം നിരവധി ചരട് വലികളിലും നന്ദകുമാറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു.സിപിഎമ്മിന്റെ ജനകീയ ജാഥയില്‍ ഇ പി പങ്കെടുക്കാത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളുള്ളതിനാലാണ് ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി യുടെ വിശദീകരണം.
ഞായറാഴ്ചയാണ് ഇ പി ജയരാജന്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാധ്യമങ്ങളോട് പ്രതികരിച്ചത്.താന്‍ ജാഥയിലെ അംഗമല്ലെന്നും മുന്‍ നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു നേരത്തെ ഇ പി വിശദീകരിച്ചത്.ജാഥ പൂര്‍ത്തിയായിട്ടില്ലല്ലോയെന്നും ഇ പി ചോദിച്ചു. ഇപി മനഃപൂര്‍വ്വം വിട്ടുനില്‍ക്കുന്നതല്ലെന്നും എല്‍ഡിഎഫ് കണ്‍വീറനായ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാമല്ലോ എന്ന് പാര്‍ട്ടി സെക്രട്ടറി ചോദിക്കുകയും ചെയ്തിരുന്നു.
പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ആയുര്‍വേദ റിസോര്‍ട്ട് പരാതിയില്‍ വിശദീകരണം നല്‍കിയിട്ടും തീരുമാനം വൈകുന്നതിലുള്ള നീരസത്തിലാണ് ഇപിയെന്നാണു വിവരം. ഇക്കാര്യത്തില്‍ അനൂകൂല നടപടി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലേ തീരുമാനം മാറ്റൂ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലോ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇപി പങ്കെടുത്തിട്ടില്ല.
പി.ജയരാജന്‍ നല്‍കിയ പരാതിക്ക് സംസ്ഥാന സമിതിയില്‍ ഇപി വിശദീകരണം നല്‍കിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു വിട്ടെങ്കിലും നടപടിയില്ലാതായതോടെ, കുറ്റക്കാരനെപ്പോലെ കഴിയേണ്ടി വരുന്നതിലെ പരിഭവം ഇപി പാര്‍ട്ടി നേതൃത്വത്തിലെ ചിലരുമായി പങ്കുവച്ചതായാണു വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ സജീവമാക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന ജാഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സഹകരിക്കാതിരിക്കുന്നതു ഘടകകക്ഷികളിലും ചര്‍ച്ചയാണ്.
https://www.facebook.com/Malayalivartha