വാസവദത്ത തന്റെ ചാരിത്ര്യ പ്രസംഗം നടത്തി കയ്യടി നേടുന്നതുപോലെയാണ് മുഖ്യന്‍ അഴിമതിക്കെതിരെ സംസാരിച്ചതെന്നാണ് പൊതുവേ ഉയരുന്നു അഭിപ്രായം. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് അഴിമതിക്കാരെന്നും രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മുകാര്‍ക്ക് യാതൊരു അഴിമതിയും തീണ്ടിയിട്ടില്ലന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ പ്രതികരണ്ങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

കുമാരനാശാന്റെ കരുണ എന്ന കവിതയിലെ വാസവദത്ത എന്ന കഥാപാത്രത്തിന്റൈ ചാരിത്ര്യത്തെ കുറിച്ച് മലായളികള്‍ക്കെല്ലാം നന്നായി അറിയാവുന്നതാണ്. വാസവദത്തയുടെ ജീവത രീതി എങ്ങനെയായിരുന്നുവെന്ന് കവി അതിവിശിഷ്ടമായി വിവരിക്കുന്നുണ്ട്. ആ വാസവദത്ത തന്റെ ചാരിത്ര്യ പ്രസംഗം നടത്തി കയ്യടി നേടുന്നതുപോലെയാണ് മുഖ്യന്‍ അഴിമതിക്കെതിരെ സംസാരിച്ചതെന്നാണ് പൊതുവേ ഉയരുന്നു അഭിപ്രായം. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് അഴിമതിക്കാരെന്നും രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മുകാര്‍ക്ക് യാതൊരു അഴിമതിയും തീണ്ടിയിട്ടില്ലന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ പ്രതികരണ്ങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
ഇത് മുഖ്യമന്ത്രിയോ പണം മുക്കിയ മന്ത്രിയോയെന്ന സംശയത്തോടെയാണ് സോഷ്യല്‍ മീഡിയ പൊങ്കാല തുടങ്ങുന്നത്. അഴിമതി നടത്തിയാല്‍ ജയിലിലടയ്ക്കണം താക്കീത് കൊടുക്കാന്‍ ഇതാരാ ജഡ്ജിയാണോ.തല്ലാനും ചാകാനുമായി കുറെ പൊട്ടന്‍മാരുള്ളതു കാരണം എന്തുമാകാം. ആപൊട്ടന്‍മാരെ പറ്റിച്ച് കുറച്ചു കാലം കൂടി കഴിഞ്ഞു പോകാം എന്ന കാര്യത്തില്‍ ഉറപ്പു വരുത്താനാണ് ഇത്തരം വിരട്ടലുകളെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും വിനയായത്. സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനം നടത്തുമ്പോള്‍ അതില്‍നിന്നും ലാഭം ഉണ്ടാക്കാം എന്ന ചിന്ത ചിലര്‍ക്കുണ്ടെന്നും, അത്തരക്കാരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ് ദുരിതാശ്വാസനിധിയില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശനം നടത്തിയത്.
മഹാഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ലാഭേച്ഛയോടെ ചുരുക്കം ചിലര്‍ നീങ്ങുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അവര്‍ നടത്തുന്ന കാപട്യം ആരും തിരിച്ചറിയില്ല എന്നാണ് വിചാരം. പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുണ്ടായാല്‍ നടപടിയെടുക്കാനും ബുദ്ധിമുട്ടില്ല. ഇത് എല്ലാവരും ഓര്‍ക്കണം. അത്തരക്കാരെക്കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തി വരികയാണ്.
ചില മേഖലകളില്‍ കുറച്ചുകാലം സര്‍വീസിലുള്ള ആളുകള്‍തന്നെ പുറത്തായിട്ടുണ്ട്. അത് ആ മേഖലയ്ക്കു മാത്രം ബാധകമല്ല. അര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വഹിക്കാതെ വ്യക്തിപരമായ ലാഭേച്ഛയോടെ തന്റെ ഓഫിസിനും വകുപ്പിനും സംസ്ഥാനത്തിനാകെയും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ തുടര്‍ന്നും ചുമന്നു പോകേണ്ട ബാധ്യത സര്‍ക്കാരിനില്ല. ഇത്തരത്തിലുള്ള അപൂര്‍വം ചിലര്‍ അതോര്‍ക്കണം.
അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരുടെ ഉദാഹരണം കൈയ്യിലുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതരുത്. സേവനം സമയബന്ധിതമായി നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം സ്വീകരിക്കരുത്. ഇങ്ങനെയൊക്കെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും സര്‍ക്കാരിന് ഉണ്ടാകില്ല. സിവില്‍ സര്‍വീസിലെ പുഴുക്കുത്തുകളായേ അവരെ കാണാന്‍ കഴിയൂ. പുഴുക്കുത്തുകളെ കണ്ടെത്താന്‍ നേരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. അഴിമതിക്കാര്‍ക്കെതിരെ സമൂഹം ആഗ്രഹിക്കുന്ന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജീവിക്കാരുടെ സമ്മേളനത്തിലാണ് മുഖ്യന്‍ അഴിമതിയെ കുറിച്ച് വാചാലനായതും ജീവനക്കാരോട് വിരട്ടല്‍ ഭാഷയില്‍ സംസാരിച്ചതും. എന്നാല്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരി ഇമോജികളുടെ അകമ്പടിയോടെ പറക്കുകയാണ്. ദുരിതാശ്വാസ നിധിയില്‍ വെള്ളപൊക്ക ദുരന്ത ഫണ്ട് തട്ടിച്ചത് അനുഭവമായി നിന്നിട്ടും പിണറായിയോ അദ്ദേഹത്തിന്റെ ജീവനക്കാരോ രണ്ടാമതും വ്യാപകമായി തട്ടിപ്പ് നടന്നത് അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ അത് സിപി എമ്മുകാര്‍ക്ക് മാത്രമേ വിശ്വസിക്കാന്‍ കഴിയുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.
സ്വപ്‌ന സുരേഷ്, എം.ശിവശങ്കര്‍, സി.എം.രവീന്ദ്രന്‍ അങ്ങനെ തന്റെ ചുറ്റുംവട്ടമിട്ട് നടന്ന സില്‍ബന്തികള്‍ മുഴുവന്‍ അഴിക്കുള്ളിലായിട്ടും മുഖ്യന്‍ അവിമതിക്കെതിരെ നടത്തുന്ന പ്രസംഗവും അദ്ദേഹത്തിന്റെ പാര്‍ട്ടി അടിക്കുന്ന വീരസ്യവും കേരളത്തെ നാണിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഴിമതികള്‍ ഡസന്‍കണക്കിനാണ് സെക്രട്ടറിയേറ്റില്‍ നിന്നും ഉയരുന്നത്. സ്വര്‍ണ്ണക്കടത്ത., ഡോളര്‍ കടത്ത്, ബിരിയാണി ചെമ്പ് , വെള്ളപ്പൊക്ക ദുരിത ഫണ്ട് വെട്ടിപ്പ്, ഇപ്പോഴിതാ പാവപ്പെ്ട്ട രോഗികളെയും കൊന്ന് കൊലവിളിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ പിണറായി ഇതെല്ലൊം സര്‍ക്കാര്‍ ജീവനക്കാരുടെ കുഴപ്പമായി ചിത്രീകരിക്കാനുള്ള ആദ്യ നടപടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കയിരിക്കുന്ന ഉപദേശം..
അടുത്തിടെ സിപിഎ്മ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി ആരോപണങ്ങളും ഗൂണ്ട മാഫിയ ബന്ധങ്ങളും ബരണത്തിന്റെ തണലിലാണ് വളരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ കളകളും പുഴുക്കുത്തുള്ള കളകളുമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ജാഥ സമാപിക്കുമ്പോള്‍ കളകളെല്ലാം പിഴുതെറിയുമെന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.പാര്‍ട്ടി പ്രവര്‍ത്തകര്‍ മദ്യത്തിലും മയക്കുമരുന്നിലും അടിമപ്പെട്ടുപോയെന്നും അദ്ദേഹം പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ മുഴുവന്‍ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ജയിലിലാക്കുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ചൊന്നും അറിയില്ലെന്നാണ് എം.വി.ഗോവിന്ദന്‍ പറയുന്നത്. കേരളത്തിലെ വ്യവസായികലെ മാറി മാറി തഴുകിയും തലോടിയും നടക്കുന്ന ഇ.പി.ജയരാജന്‍ നടത്തുന്നതും പാര്‍ട്ടിയുടെ കണ്ണില്‍ അഴിമതിയല്ല.
ഇ.പിയ്ക്കും കുടുംബത്തിനും റിസോര്‍ട്ടില്‍ പങ്കാളിത്തമെടുക്കാം. ചെറിയ പങ്കാളിത്തം കൊണ്ട് അതിന്റെ തലപ്പത്തിരിക്കാം. എന്നാല്‍ ഈ റിസോര്‍ട്ടിന് കോടികള്‍ നിക്ഷേപിച്ചത് ആരൊക്കെയെന്ന് കണ്ടെത്താന്‍ സിപിഎം തയ്യാറാകുമോയെന്നതാണ് ചോദ്യം. ലാഭം കിട്ടില്ലെന്നറിഞ്ഞിട്ടും റിസോര്‍ട്ടിനായി പണം നിക്ഷേപിച്ചവര്‍ക്ക് ഇപിയുമായുള്ള ബന്ധം മാത്രം കണ്ടെത്തിയാല്‍ മതി പിണറായി സര്‍ക്കാര്‍ വഴിവിട്ട് നടത്തിയ കാര്യങ്ങളുടെ വിവരങ്ങള്‍ ഓരോന്നായി പുറത്തു വരുമെന്നാണ് കണക്കാക്കുന്നത്. എന്തായാലും അഴിമതിയില്‍ കുളിച്ചെന്നല്ല അഴിമതിയില്‍ മുങ്ങി നിവരാനാവതെ നില്‍ക്കുന്ന സിപിഎമ്മിനും സര്‍ക്കാരിനും മുഖ്യന്‍ നല്കിയിരിക്കുന്ന മുന്നറിയിപ്പ് സ്വയം നന്നാകാനും സഖാക്കളെ നന്നാക്കാനും കൂടി കഴിയുന്നതാകട്ടെയെന്ന് ആശംസിക്കാം.
https://www.facebook.com/Malayalivartha