മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തയ്യാറെടുത്ത് ബിജെപി; പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നേ തന്നെ പ്രഖ്യാപിക്കാൻ സാധ്യത

കേരളത്തിൽ ഒരു നിർണായക നീക്കം നടത്തുകയാണ് എന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ഇടത് വലത് മുന്നണികളിൽ തൃപ്തിയില്ലാത്ത ക്രൈസ്തവ നേതാക്കളെ ചേർത്താണ് പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തുന്നത്. പുതുതായി രൂപീകരിക്കപ്പെടുന്ന പാർട്ടിയെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നേ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതൽ.
എൻഡിഎ മുന്നണിയോട് ചേർക്കാനുള്ള പ്രാഥമിക ചർച്ചകളിൽ ചില ക്രൈസ്തവ നേതാക്കളും പങ്കെടുത്തെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. എന്തായാലും കഴിഞ്ഞ ദിവസം തലശേരി ബിഷപ്പ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരി കൊളുത്തിയിരുന്നു. ബിജെപിക്ക് അനുകൂലമായ പ്രസ്താവനയാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് ക്രൈസ്തവ നേതാക്കളെ ചേർത്ത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങുന്നുവെന്ന വിവരം കൂടെ പുറത്ത് വരുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ് .
അതേസമയം കഴിഞ്ഞ ദിവസം തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞ പ്രസ്താവന സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ നേടിയ കോൺഗ്രസ് -സിപിഎം മുന്നണികൾ കർഷകരെ വഞ്ചിച്ചു. നരേന്ദ്രമോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്.
മോദി സർക്കാർ ഘട്ടം ഘട്ടമായി റബർ വില കൂട്ടുകയാണ്. എന്നാൽ യുപിഎ സർക്കാർ റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. കേന്ദ്ര സർക്കാർ കർഷകർക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെടുത്തും. കേന്ദ്ര സർക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും അത്താണി മോദി സർക്കാർ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സർക്കാർ കേരളത്തിലും വരണം. എന്നാൽ മാത്രമേ കേരളത്തിലുള്ളവർക്ക് കേന്ദ്ര സർക്കാരിൻ്റെ വികസനം പൂർണമായും കിട്ടുകയുള്ളൂ. ബിഷപ്പിൻ്റെ പ്രസ്താവനയോടുള്ള ഗോവിന്ദൻ്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്.
https://www.facebook.com/Malayalivartha