ഇന്നോവയും ക്രിസ്റ്റയും ഇല്ലാത്ത സി ഐ ടി യു നേതാക്കളുടെ എണ്ണവും വളരെ കുറവാണ്. വിവധ സ്ഥാപനങ്ങളില്‍ ട്രെയ്ഡ് യൂണിയന്‍ രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാക്കളുെട വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്

'തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മിനി കൂപ്പര്‍ പ്രണയം' എന്ന മട്ടിലാണ് പി.കെ.അനില്‍കുമാര്‍, കാര്‍ ഏറ്റുവാങ്ങുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വന്നിരിക്കുന്ന കമന്റുകള്‍. സിഐടിയുവിന്റെ കീഴിലുള്ള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി.കെ.അനില്‍കുമാര്‍ ഈ മാസമാണ് മിനി കൂപ്പര്‍ സ്വന്തമാക്കിയത്.
സി.ഐ.ടിയു നേതാക്കളുടെ സ്വത്തു വിവരം വെളിപ്പെടുത്തിയാല്‍ കേരളം നാണിക്കേണ്ട അവസ്ഥയിലാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും തൊഴിലെടുത്തിട്ടില്ലാത്തവരാണ് തൊഴിലാളി നേതാക്കളായി രംഗപ്രവേശം ചെയ്യുന്നത്. തൊഴിലാളികല്‍ നിത്യദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുമ്പോള്‍ കോടികളുടെ അനധികൃത സ്വത്തിന് ഉടമകളായി നേതാക്കള്‍ മാറുന്നത് പുതി കാഴ്ചയല്ല. തൊഴിലാളികെ ഊറ്റിയും മുതലാളിമാരെ ലാളിച്ചും നേടുന്ന പണമാണ് ഇവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതെന്നതാണ് വാസ്തവം. തൊഴിലാളികളെ വഞ്ചിച്ചും സമരത്തിറക്കിയും മുതലാളിമാരെ സ്വാധീനിച്ചാണ് ഇവര്‍ ധനികരായി മാറുന്നതെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ക്കറിയാം. ജോലിതരപ്പെടുത്തികൊടുത്തും മാസവരിയും, തലവരിപണവും പിരിച്ച് ഇക്കൂട്ടര്‍ ധനികരാകുമ്പോള്‍ ജീവിത സായാഹ്നം വരെ തൊഴിലെടുക്കുന്നവരുടെ ജീവിതത്തിന് വലിയ മാറ്റമൊന്നുമുണ്ടാകാറില്ല.
വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെയാണ് ഭാര്യ വാഹനം വാങ്ങിയതെന്നാണ് അനില്‍കുമാറിന്റെ വിശദീകരണം. വിവാദത്തിന് പിന്നാലെ സിപിഎം അന്വേഷണം ആരംഭിച്ചു. തൊഴിലാളി നേതാവാണ് അനില്‍ കുമാര്‍ എന്നാല്‍ യാത്ര ആഡംബര വാഹനങ്ങളിലാണ്. സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി കെ അനില്‍കുമാറിന്റെ ഗാരേജില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് മിനി കൂപ്പറാണ്.സ്വത്ത് സമ്പാദനത്തില്‍ വിമര്‍ശനം നേരിടുമ്പോഴാണ് പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവായ അനില്‍കുമാര്‍ ആഡംബര കാര്‍ വാങ്ങിയതും ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനും സിപിഎമ്മിന്റെ പ്രധാന ധനസ്രോതസുമാണ് അനില്‍കുമാര്‍ എന്നാണ് പുറത്തു വരുന്ന വിവരം.
ടോയോട്ട ഇന്നോവ, ഫോര്‍ച്യൂണര്‍ വാഹനങ്ങളും അനില്‍കുമാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത് യൂണിയന്‍ നേതാവിന്റെ സ്വന്തം പേരിലാണ്. വാഹന ഉടമസ്ഥതയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അനില്‍കുമാറിനോട് ചോദിച്ചമാധ്യമങ്ങളെ തിരിച്ചു വിരട്ടുകയാണുണ്ടായത്.ഇതൊന്നും നിങ്ങളോട് വിശദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു അനില്‍ കുമാറിന്റെ പ്രതികരണം.പലപ്പോഴും വിവാദങ്ങളില്‍ നിറയുന്ന സിഐടിയു നേതാവ് കൂടിയാണ് അനില്‍കുമാര്‍.
കൊച്ചിയിലെ ഓയില്‍ കമ്പനിയില്‍ കയറി അനില്‍കുമാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതില്‍ നേതാവിനെതിരെ പരാതിയുയര്‍ന്നിരുന്നു. വൈപ്പിന്‍ കുഴിപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വനിത സംരഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലും പി കെ അനില്‍കുമാര്‍ കേസ് നേരിടുന്നുണ്ട്. അനില്‍കുമാര്‍ ആഡംബര കാര്‍ സ്വന്തമാക്കിയതില്‍ പരാതി കിട്ടിയിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യം പരിശോധിക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. ഇന്നോവയും ക്രിസ്റ്റയും ഇല്ലാത്ത സി ഐ ടി യു നേതാക്കളുടെ എണ്ണവും വളരെ കുറവാണ്. വിവധ സ്ഥാപനങ്ങളില്‍ ട്രെയ്ഡ് യൂണിയന്‍ രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന നേതാക്കളുെട വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. സ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന ജീവനക്കാരന്‍ വാങ്ങുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് നേതാക്കളുടെ കീശയില്‍ എത്തുന്നത്. പലവിധ പിരിവുകളുടെ പേരില്‍ തൊഴിലാളികളെ നിരന്തരം പിഴിഞ്ഞു ജീവിക്കുന്നവരാണിവര്‍.
അതുകൂടാതെ സ്ഥാപനവുമായി ഏതെങ്കിലും തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടുന്നവരും നേതാക്കളെ പ്രത്യേകം കാണാറുണ്ട്. മുഖ്യധാര രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ധനസമ്പാദനം അഴിമതിയായി മാറുന്നു. എന്നാല്‍ അതിനേക്കാള്‍ എത്രയോ മടങ്ങ് ധനസമ്പാദനമാണ് തൊഴിലാളി യൂണിയനുകള്‍ വഴിനടത്തി കൊണ്ടിരിക്കുന്നത്. പാര്‍ട്ടികള്‍ക്കും ഇതിന്റെ ചെറിയ പങ്ക് ലഭിക്കാറുണ്ട്. പാര്‍ട്ടി തട്ടിക്കൂട്ടുന്ന എല്ലാ പരിപാടികളുടെ കറവപശു തൊഴിലാളികള്‍ തന്നെയാണ്. ബസില്‍ കയറി യാത്ര ചെയ്യാന്‍ പോലും ഗതികെട്ടിരിക്കുന്ന തൊഴിലാളിയുടെ മുന്നിലൂടെ ആഡംബരകാറുകള്‍ മാറ്റി മാറ്റി യാത്ര ചെയ്യുന്ന നേതാക്കള്‍ വലിയൊരു വിസ്മയമാണെന്ന പറയാതിരിക്കനാവില്ല. കേരളത്തില്‍ ട്രെയ്ഡ് യൂണിയന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ നേതാക്കളുടെയും സ്വത്ത്ു വിവരം പുറത്ത കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യമാണുയരുന്നത്. മിനി കൂപ്പര്‍ മാത്രമല്ല, തൊഴിലാളി നേതാക്കള്‍ ഹെലികോപ്ടറും വിമാനവും സ്വന്തമാക്കുന്ന കാലം വിദൂരമല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
https://www.facebook.com/Malayalivartha