ഒഡിഷ ട്രെയിനപകടം സംബന്ധിച്ച് പല അപസർപ്പക കഥകളും സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്; രാജ്യത്തെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും അപകടത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ദുരുപയോഗിക്കുകയാണ്; കോൺഗ്രസ്സ് ഭരണകാലത്ത് റെയിൽവേ ആധുനികവൽക്കരണത്തിനോ സുരക്ഷാ സംവിധാനങ്ങൾക്കോ വേണ്ടി ഒരു നടപടിയും ഉണ്ടായില്ല; അതിന്റെ പാപഭാരത്തിൽ നിന്ന് അവർക്കോളിച്ചോടാൻ കഴിയുകയുമില്ലെന്ന് സന്ദീപ് ജി വാരിയർ
ഒഡിഷ ട്രെയിനപകടം സംബന്ധിച്ച് പല അപസർപ്പക കഥകളും സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്നുണ്ട് . നടന്നത് ഇതാണ് . 127 കിലോമീറ്റർ വേഗതയിലോടുന്ന കോരമാന്റൽ ഷാലിമാർ എക്സ്പ്രസ്സ് ഇന്നലെ വൈകീട്ട് 6.55 ന് ബഹാനഗർ ബസാർ സ്റ്റേഷൻ ക്രോസ്സ് ചെയ്ത് മെയിൻ ലൈനിൽ കയറുന്നതിന് പകരം ലൂപ് ലൈനിൽ കയറുന്നു . അതോടെ ആ ലൈനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് മെയിൻ ലൈനിലേക്ക് മറിഞ്ഞ് വീഴുന്നു . നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാരിയർ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഒഡിഷ ട്രെയിനപകടം സംബന്ധിച്ച് പല അപസർപ്പക കഥകളും സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്നുണ്ട് . നടന്നത് ഇതാണ് . 127 കിലോമീറ്റർ വേഗതയിലോടുന്ന കോരമാന്റൽ ഷാലിമാർ എക്സ്പ്രസ്സ് ഇന്നലെ വൈകീട്ട് 6.55 ന് ബഹാനഗർ ബസാർ സ്റ്റേഷൻ ക്രോസ്സ് ചെയ്ത് മെയിൻ ലൈനിൽ കയറുന്നതിന് പകരം ലൂപ് ലൈനിൽ കയറുന്നു . അതോടെ ആ ലൈനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് മെയിൻ ലൈനിലേക്ക് മറിഞ്ഞ് വീഴുന്നു .
മിനിറ്റുകളുടെ ഇടവേളയിൽ രണ്ടാമത്തെ മെയിൻ ലൈനിൽ കുതിച്ചെത്തിയ യശ്വന്ത്പൂർ ഹൗറ എക്സ്പ്രസ്സ് മറിഞ്ഞ് കിടക്കുന്ന ബോഗികളുമായി കൂട്ടിയിടിക്കുന്നു . അതല്ലാതെ ആദ്യ ആക്സിഡന്റ് നടന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ രണ്ടാം ആക്സിഡന്റ് നടന്നു എന്നൊക്കെയുള്ള പ്രചാരണം യാഥാർഥ്യത്തെ മറച്ച് വെക്കുന്നതാണ് . മിനിറ്റുകളുടെ ഇടവേളയിൽ എല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നു . ജീവനക്കാരുടെ വീഴ്ച , അട്ടിമറി, സാങ്കേതിക തകരാർ എന്നീ സാധ്യതകളൊക്കെ വിശദമായ അന്വേഷണത്തിന് ശേഷം കണ്ടെത്തേണ്ടതാണ് .
ട്രെയിനുകളുടെ കൂട്ടിയിടി തടയുന്ന കവച് എന്ന സിഗ്നലിംഗ് സിസ്റ്റം രാജ്യം മുഴുവൻ നടപ്പാക്കി വരികയാണ് . ദൗർഭാഗ്യവശാൽ ഈ റൂട്ടിൽ കവച് നടപ്പാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ . ട്രെയിൻ അബദ്ധവശാൽ സിഗ്നൽ മറികടന്നാൽ ഓട്ടോമാറ്റിക് ആയി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുന്ന സംവിധാനമാണ് കവച് . അപകടങ്ങൾ തീർച്ചയായും വേദനാജനകമാണ് .
എങ്കിലും രാജ്യത്ത് റെയിൽവേ യാത്ര സുരക്ഷിതമാക്കുന്നതിലും സുഖപ്രദമാക്കുന്നതിലും വലിയ ശ്രദ്ധ മോദി സർക്കാർ നല്കിയിട്ടുണ്ട് . യുപിഎ കാലത്ത് പ്രതിവർഷം ഇരുനൂറിലധികം ആക്സിഡന്റുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം അത് കേവലം 48 ആയി ചുരുങ്ങിയിരുന്നു . എങ്കിൽ പോലും ഓരോ അപകടവും ഒഴിവാക്കേണ്ടതാണ് . ജീവനഷ്ടം സംഭവിക്കാതിരിക്കണം . പക്ഷേ രാജ്യത്തെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും അപകടത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ദുരുപയോഗിക്കുകയാണ് . കോൺഗ്രസ്സ് ഭരണകാലത്ത് റെയിൽവേ ആധുനികവൽക്കരണത്തിനോ സുരക്ഷാ സംവിധാനങ്ങൾക്കോ വേണ്ടി ഒരു നടപടിയും ഉണ്ടായില്ല . അതിന്റെ പാപഭാരത്തിൽ നിന്ന് അവർക്കോളിച്ചോടാൻ കഴിയുകയുമില്ല .
https://www.facebook.com/Malayalivartha