കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്ന സിപിഎം നേതാവിന്റെ ആരോപണം പൊളിച്ചടുക്കാനാണ് ഇഡിയുടെ തീരുമാനം. സിപിഎമ്മിന്റെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ ആരോപണം മുഖ്യസാക്ഷി ജിജോര്‍ തള്ളിയിട്ടും സിപിഎം വീണ്ടും മര്‍ദ്ദനം പറഞ്ഞ് വിലപിക്കുകയാണ്
കണ്ണുതുറന്നിരിക്കുന്ന 24 സിസിടിവി ക്യാമറകളേക്കാള്‍ മാരകമായ കാഴ്ച ശേഷിയാണ് തനിക്കുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തെളിയിച്ചിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്ക് കുംഭകോണത്തിലെ പ്രതികളെ ചോ്ദ്യം ചെയ്ത ഇഡി സംഘം പ്രതികളെ മര്‍ദ്ദിക്കുന്ന സംഭവം കണ്ടതും അതു പുറത്ത് പ്രചരിപ്പിച്ചതും പാര്‍ട്ടി തന്നെയാണ്. ഇ.ഡി ഓഫീസിലും ചോദ്യം ചെയ്യല്‍ മുറിയിലുമായി 24 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകള്‍ കാണാത്ത സംഭവങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പോലും പറയുന്നത്.
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്ന സിപിഎം നേതാവിന്റെ ആരോപണം പൊളിച്ചടുക്കാനാണ് ഇഡിയുടെ തീരുമാനം. സിപിഎമ്മിന്റെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ ആരോപണം മുഖ്യസാക്ഷി ജിജോര്‍ തള്ളിയിട്ടും സിപിഎം വീണ്ടും മര്‍ദ്ദനം പറഞ്ഞ് വിലപിക്കുകയാണ്. ചോദ്യം ചെയ്യലിനായി ഒന്‍പതു ദിവസത്തോളം ഉണ്ടായിരുന്നെങ്കിലും ആരെയും മര്‍ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് ജിജോര്‍ പറയുന്നത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എല്ലാ ക്യാബിനിലും സിസിടിവി ക്യാമറകളുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ പോലും ചീത്ത വാക്ക് പ്രയോഗിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലാണ് നടന്നത്. അരവിന്ദാക്ഷന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ജിജോര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
തന്നെ ഇഡി ഉദ്യോഗസ്ഥര്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും ചില പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്നുമായിരുന്നു സിപിഎം കൗണ്‍സിലറുടെ ആരോപണം. പിന്നീട് താ
ന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്റെയും മന്ത്രി കെ രാധാകൃഷ്ണന്റെയും പേരു പറയാന്‍ ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു എന്നാണ് അരവിന്ദാക്ഷന്‍ ആരോപിച്ചത്. അരവിന്ദാക്ഷന്‍ പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള പൊലീസ് ഇഡി ഓഫീസില്‍ എത്തി പരിശോധന നടത്തിയത്.
അതേസമയംം കരുവന്നൂര്‍ തട്ടിപ്പില്‍, പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് തെളിവുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചത്. എസി മൊയ്തീന്‍ ചാക്കില്‍ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാന്‍ കൗണ്‍സിലര്‍മാരെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തുന്നത്. നേരത്തെ സ്വര്‍ണക്കടത്തു കേസ് അന്വേഷണ വേളയിലും സമാനമായ സമ്മര്‍ദ്ദം ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായിരുന്നു. അതിനു സമാനമായ സാഹചര്യം മാത്രമാണ് ഇപ്പോഴത്തേതെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതരായ പല നേതാക്കള്‍ക്കെതിരെയും മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും റെയ്ഡുകളും നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇഡിയുടെ നിഗമനം.
എ.സി.മൊയ്തീനില്‍ നിന്ന് അന്വേഷണം മറ്റ് നേതാക്കളിലേയ്ക്കും എത്തുമെന്ന് സിപിഎം ഭയക്കുന്നുണ്ട്. എത്താതിരിക്കാന്‍ നിര്‍വ്വാഹമില്ല കാരണം,2012 ലാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടക്കുന്നുവെന്ന പരാതി ഉയരുന്നത്. എ.സി.മൊയ്തീന്‍ സഹകരണ വകുപ്പ് മന്ത്രിയായി എത്തിയിട്ടും ബാങ്കില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് കണ്ടെത്താനോ പരിഹരിക്കാനോ തയ്യാറായില്ലെന്നു മാത്രമല്ല കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയാണ് പിന്‍തുടര്‍ന്നത്. പാര്‍ട്ടി ചതിച്ചു എന്ന് മുന്‍ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പോലും പരസ്യമായി പ്രതികരി്ച്ചു തുടങ്ങിയിരിക്കുന്നു. ഭരണസമിതി അംഗങ്ങളുടെ വീടുകള്‍ പോലും നഷ്ടപ്പെടുമെന്ന് സ്ഥിതിയാണ്. പാര്‍ട്ടിയുടെ ഉറ്റബന്ധുവായ കൊള്ളപ്പലിശക്കാരന്‍ സതീഷ് കുമാറിനെ മറച്ചു പിടിക്കുന്നതിനായാണ് ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചത്. കേരള പോലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും സതീഷ്‌കുമാര്‍ നടത്തിയ നിക്ഷേപങ്ങളെ കുറിച്ചോ എടുത്ത വായ്പകളെ കുറിച്ചോ യാതൊരു പരാമര്‍ശവുമുണ്ടായിട്ടില്ല.
ബാങ്ക് ജീവനക്കാരും , ഭരണസമിതിയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ചിനെ കൊണ്ട് സിപിഎം തന്നെ ഫയല്‍മടക്കിയപ്പോഴാണ് ഇടത്തീ പോലെ ഇഡിയുട ഇടപെടല്‍. ഇഡി വന്നപാടെ പൊക്കിയത് സിപിഎം ഒളിച്ചു നിറുത്തിയിരുന്ന സതീഷ്‌കുമാറിനെയും സംഘത്തേയുമാണ്. കോടികള്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കള്ളപ്പണമാണെന്ന് കണ്ടെത്തിയതോട നേതാക്കള്‍ കൂട്ടയോട്ടം തുടങ്ങി. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പതിവ് ശൈലി പ്രസ്താവനകളുമായി രംഗത്തിറങ്ങിയെങ്കിലും ഇഡി ഇതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. ഇഡി അന്വേഷണം രാ്ഷട്രീയ പ്രേരിതമാണെന്ന ആരോപണവും കരുവന്നൂര്‍ കേസില്‍ അപ്രസക്തമാകുന്ന കാഴ്ചയാണുള്ളത്. ഇഡി കണ്ടെത്തിയതും അന്വേഷണവും ശരിയായി ദിശയിലാണെന്ന് മുന്‍ഭരണ സമിതി അംഗങ്ങള്‍ കൂടി പറഞ്ഞതോടെ സിപിഎമ്മിന്റെ സഹകരണ മേഖല തകര്‍ക്കല്‍ പ്രസ്താവനകള്‍ നിലംതൊടാതെ പോവുകയും ചെയ്തു.
https://www.facebook.com/Malayalivartha