മോദി ഇന്ത്യ ഭരിക്കാന്‍ മൂന്നാമൂഴം വരികയുമില്ല; 400 സീറ്റുകളെന്ന അമിത ആവേശമൊന്നും ഇപ്പോള്‍ ബിജെപിക്കില്ല; ബിജെപി ഇത്തവണ രക്ഷപ്പെടാനുള്ള സാധ്യത നന്നേ വിരളം

ബിജെപി ഇത്തവണ രക്ഷപ്പെടാനുള്ള സാധ്യത നന്നേ വിരളം. മോദി ഇന്ത്യ ഭരിക്കാന്‍ മൂന്നാമൂഴം വരികയുമില്ല. 400 സീറ്റുകളെന്ന അമിത ആവേശമൊന്നും ഇപ്പോള്‍ ബിജെപിക്കില്ല. അമിത് ഷാ 400 സീറ്റ് എന്ന അവകാശവാദം രണ്ടാഴ്ചയ്ക്കു മുന്‍പേ വിഴുങ്ങിക്കഴിഞ്ഞു. ഏറിയാല്‍ ബിജെപിക്ക് 200 സീറ്റുകള്‍ ലഭിക്കും എന്നതാണ് സാഹചര്യം. ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് 25 സീറ്റുകളേ ലഭിക്കൂ എന്നതാണ് മറ്റൊരു സ്ഥിതിവിശേഷം. അത്തരത്തില്‍ 225 സീറ്റുകളില്‍ മാത്രം വിജയിച്ച് എന്‍ഡിഎ മുന്നണി ഇത്തവണ ഭരണത്തില്‍ നിന്ന് പുറത്താകും.
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ബിജെപിയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്. വോട്ടെണ്ണല്‍ ദിവസം അപ്രതീക്ഷിതമായ നടുക്കം ബിജെപിയിലുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ബിജെപി അമിതപ്രതീക്ഷ വച്ച ഉത്തര്‍പ്രദേശിലും ബിഹാറിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും പ്രതീക്ഷിച്ച നേട്ടമുണ്ടാല്ല. ഈ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിക്ക് പരമാവധി നേടാനാവുക 150 സീറ്റുകള്‍ മാത്രം. അതേ സമയം ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷകള്‍ ഇലക്ഷന്റെ ഓരോ ഘട്ടത്തിലും വര്‍ധിച്ചുവരികയാണ്.
തെക്കേ ഇന്ത്യയില്‍ ആന്ധ്ര ഒഴികെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യാ മുന്നണി സീറ്റുകള്‍ തൂത്തുവാരുമെന്ന് തീര്‍ച്ചയാണ്. കര്‍ണാടകത്തിലും തെലങ്കാനയിലും കേരളത്തിലും നിന്നു മാത്രം കോണ്‍ഗ്രസിന് 50 സീറ്റുകളില്‍ കുറയാത്ത നേട്ടം തീര്‍ച്ചയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കുറഞ്ഞത് 50 സീറ്റുകള്‍ കൂടി നേടിയേക്കാം.
കോണ്‍ഗ്രസ് 110 സീറ്റുകളില്‍ വിജയിക്കുമെന്ന് വിലയിരുത്തുന്ന നിരീക്ഷകര്‍ പലരാണ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നായി കോണ്‍ഗ്രസ് നൂറില്‍ കുറയാത്ത സീറ്റുകളില്‍ വിജയിക്കുന്ന സാഹചര്യം ബിജെപിയും മനസിലാക്കിയിരിക്കുന്നു.
കന്യാകുമാരിയിലല്ല കാഷ്മീരില്‍പോയി ധ്യാനം ഇരുന്നാലും നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന നിലയിലേക്കാണ് നിലവില്‍ കാര്യങ്ങളുടെ പോക്ക്. നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഒന്നുമാത്രമാണ്. എങ്ങനെയും ഇന്ത്യാ മുന്നണിയെ പിളര്‍ത്തുക എന്നതാണ് ആ ലക്ഷ്യം . അഖിലേഷ് യാദവിന് ഉപപ്രധാനമന്ത്രി നല്‍കുന്നതുള്‍പ്പെടെ തന്ത്രങ്ങള്‍ ബിജെപി ആവിഷ്‌കരിച്ചേക്കാം. അത്തരത്തില്‍ ഘടകക്ഷി നേതാക്കള്‍ക്ക് പദവികളും പണവും നല്‍കി ഇന്ത്യാ മുന്നണിയിലെ പ്രബല കക്ഷികളെ പിളര്‍ത്തി ദുര്‍ബലമാക്കുക എന്നതാണ് ബിജെപിയുടെ തന്ത്രപരമായ അടുത്ത നീക്കം.
കോണ്‍ഗ്രസില്‍തന്നെ വടക്കേ ഇന്ത്യയില്‍ ജയിക്കുന്ന എംപിമാരെ എങ്ങനെയും ചാക്കിട്ടു പിടിക്കുക എന്ന തന്ത്രമാണ് ഇനിയുള്ള ദിവസങ്ങളില്‍ ബിജെപി ആവിഷ്‌കരിക്കാന്‍ പോകുന്നത്. ബിജെപി വലിയ പ്രതീക്ഷ വച്ച ഹരിയാന, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ആം ആദ്മിയും കോണ്‍ഗ്രസുമായിരിക്കും ഇത്തവണ നേട്ടമുണ്ടാക്കുക. ഛത്തീസ്ഗഡിലും പ്രതീക്ഷിക്കാത്ത വിജയം കോണ്‍ഗ്രസിനു ലഭിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ കണക്കുകൂട്ടലുകളൊക്കെ പിഴയ്ക്കുമെന്ന് തീര്‍ച്ചയാണ്.
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലും ആസാമിലും കര്‍ണാടകത്തിലും പ്രതീക്ഷിക്കാത്ത വിജയമാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ പശ്ചിമബംഗാള്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മുപ്പതിലേറെ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നിരിക്കെ അവിടെ സ്ഥിതിവിശേഷം ആകെ മാറിമറിയും. ആസാമില്‍ ഇന്ത്യാമുന്നണി ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മഹാരാഷ്ട്രയില്‍ എന്‍സിപിയെയും ശിവസേനയെയും പിളര്‍ത്തി ദുര്‍ബലമാക്കിയെങ്കിലും തെരഞ്ഞെടുപ്പ് ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും വലിയ പ്രതീക്ഷ ഇപ്പോഴില്ല. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ഉള്‍പ്പെടുന്ന ടീം ഇരുപതോളം സീറ്റുകള്‍ പിടിച്ചാല്‍ അവിടെയും ബിജെപി തകര്‍ന്നു തരിപ്പണമാകും. തമിഴ് നാട്ടില്‍ ഒരു സീറ്റുപോലും ബിജെപിക്ക് ലഭിക്കില്ലെന്ന് തീര്‍ച്ചയാണ്.
ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍ പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വരുന്ന സാഹചര്യത്തെയാണ് ബിജെപി ഉറ്റുനോക്കുന്നത്. ഇന്ത്യാ മുന്നണിയില്‍ ആരായിരിക്കും പ്രധാനമന്ത്രി എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്ന സാഹചര്യത്തെ സഖ്യകക്ഷികള്‍ എത്രത്തോളം ഉള്‍ക്കൊള്ളും എന്നു വ്യക്തമല്ല. മമതാ ബാനര്‍ജിയും അരവിന്ദ് കേജരിവാളും അഖിലേഷ് യാദവും ഉള്‍പ്പെടെ നിരവധി പേര്‍ പ്രധാനമന്ത്രി പദം മോഹിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യാ മുന്നണിക്ക് ഏറെക്കാലം ആയുസുണ്ടാവില്ലെന്ന് തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha