എല്‍.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിന് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നേരമില്ല; കാലവര്‍ഷമെത്തുംമുമ്പ് തന്നെ ഇടതുമുന്നണിയില്‍ കാറുംകോളും ; ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ മുന്നണിക്കുള്ളില്‍ മിന്നലും ഇടിയും വെട്ടും പേമാരി പെയ്തിറങ്ങും

കാലവര്‍ഷമെത്തും മുമ്പ് തന്നെ ഇടതുമുന്നണിയില്‍ കാറുംകോളും രൂപപ്പെട്ടിരുന്നു. ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ മുന്നണിക്കുള്ളില്‍ മിന്നലും ഇടിയും വെട്ടും പേമാരി പെയ്തിറങ്ങും അത്രയ്ക്ക് സംഘര്‍ഷഭരിതമാണ് കാര്യങ്ങള്‍. എല്‍.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിന് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നേരമില്ല. ഇതില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംബന്ധിച്ചാണ്. അതേക്കുറിച്ച് പ്രതികരിക്കാന്‍ പോലും നേതാക്കള്‍ക്ക് മടിയാണ്. ശക്തവും സത്യസന്ധവുമായ നിലപാട് എടുത്തിരിക്കുന്നത് സിപിഐയാണ്. അവരീ വിഷയങ്ങളിലൊന്നും ഇടപെടുന്നില്ല.
എല്ലാം നോക്കികണ്ട് കാര്യങ്ങള്‍ വിലയിരുത്തുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യും. ഇ.പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതിനെ കുറിച്ച് വളരെ ശക്തമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയത്. സി.പി.എമ്മില്‍ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെ കുറിച്ചൊന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ മതിപ്പില്ല. എല്ലാവരും പിണറായി വിജയന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി അധപ്പതിച്ചിരിക്കുന്നു. സ്വന്തം നിലപാട് പോലും പലര്‍ക്കും വ്യക്തമാക്കാനാകുന്നില്ല. അതുകൊണ്ടാണ് എക്‌സൈസ് വകുപ്പ് തീരുമാനിക്കേണ്ട മദ്യനയത്തിന്റെ യോഗം ടൂറിസം വകുപ്പ് വിളിച്ച് ചേര്‍ത്തിട്ടും മന്ത്രി എംബി രാജേഷിന് ഒന്നും പ്രതികരിക്കാനില്ലായിരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്താകുമ്പോള്‍ തിരുവനന്തപുരത്തും തൃശൂരും സിപിഐ തോറ്റാല്‍ വലിയ അടിയായിരിക്കും മുന്നണിയിലുണ്ടാവുക. ബിജെപിയും സിപിഎമ്മും തമ്മില്‍ ഈ മണ്ഡലങ്ങളില്‍ അന്തര്‍ധാരയുണ്ടെന്ന വാര്‍ത്ത വളരെ സജീവമായിരുന്നു. അത് ശരിവയ്ക്കുന്ന പല സംഭവങ്ങളും അരങ്ങേറുകയും ചെയ്തു. ഇഡിയും എസ്എഫ്‌ഐഓയും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യുന്നത് പോയിട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പോലുമില്ല.
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ശക്തമായിരുന്നെങ്കിലും ഒരു ചുക്കും സംഭവിച്ചില്ല. തിരുവനന്തപുരത്ത് ജയിച്ചില്ലെങ്കിലും രണ്ടാംസ്ഥാനത്തെങ്കിലും എത്തിയില്ലെങ്കില്‍ മുന്നണിക്ക് നാണക്കേടാകും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാക്കളുടെ അഭാവം ചര്‍ച്ചയായിരുന്നു. അവരുടെ ജില്ലാ സെക്രട്ടറി വി.ജോയി ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയായത് അവരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമായിരുന്നു.
വടകര അടക്കമുള്ള ചിലമണ്ഡലങ്ങളില്‍ സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ചില തന്ത്രങ്ങള്‍ പാളിപ്പോയി. കെകെ ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപ ആരോപണം അത്തരത്തിലുള്ളതാണ്. അതിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ കാഫിര്‍ പ്രയോഗം ഉയര്‍ന്ന് വന്നതും സിപിഎമ്മിന് തലവേദനയായി. 70 ശതമാനം ഹിന്ദുക്കളുള്ള മണ്ഡലത്തില്‍ ഇത്തരത്തിലൊരു വര്‍ഗീയ നീക്കം നടത്തിയതിനെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ പൊലീസ് മടിക്കുന്നതിലും പ്രതിപക്ഷത്തിന് സംശയമുണ്ട്. വടകരയില്‍ സംഘര്‍ഷത്തിന്റെ മേഘങ്ങള്‍ ഇപ്പോഴും ഉരുണ്ടുകൂടി കിടപ്പുള്ളത് കൊണ്ടാണ് തെരഞ്ഞെടുപ്പ് ആഘോ, പരിപാടികള്‍ വേണ്ടെന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് വലിയതിരിച്ചടിയായിരിക്കാനാണ് സാധ്യത. ശക്തമായ ഭരണവിരുദ്ധവികാരവും മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിര്‍പ്പുമാണ് ഇതിന് പ്രധാന കാരണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെയാണ് രാജ്യസഭാ ഇലക്ഷന്‍. ബിനോയി വിശ്വം, എളമരം കരീം, ജോസ് കെ.മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. പകരം ആര് മത്സരിക്കും എന്നതാണ് ഇടതുമുന്നണിക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എളമരം കരീമിന് പകരം ഏതെങ്കിലും മുതിര്‍ന്ന നേതാവിനെ സിപിഎം കളത്തിലിറക്കും.
രണ്ടാമത്തെ സീറ്റ് സിപിഐക്ക് കൊടുക്കാനാണ് ധാരണ. മൂന്ന് പേര് മത്സരിച്ചാല്‍ ഒരാള് പരാജയപ്പെടും. അതുകൊണ്ട് രണ്ടാം സീറ്റിന് അവകാശവാദവുമായി ആര്‍ജെഡി നേതാവ് ശ്രേയാംസ് കുമാറും കേരളാ കോണ്‍ഗ്രസിന്റെ നേതാവുമായ ജോസ് കെ.മാണിയും രംഗത്തെത്തി. സിപിഎമ്മിന് സിപിഐക്ക് സീറ്റ് നല്‍കണമെന്നാണ് ആഗ്രഹം. ജോസ് കെ. മാണിയെ പിണക്കാനും പറ്റില്ല.
വടകരയിലും കോഴിക്കോട്ടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആര്‍ജെഡിക്ക് സീറ്റ് നല്‍കണമെന്നാണ് ശ്രേയാംസ്‌കുമാറിന്റെ വാദം. രാജ്യസഭയിലും ലോകസഭയിലും പ്രാതിനിത്യമില്ലാതെ മുന്നോട്ട് പോകാനൊക്കില്ലെന്നും ശ്രേയാംസ് പറയുന്നു. തര്‍ക്കംമുറുകുമ്പോള്‍ എങ്ങനെ പരിഹരിക്കുമെന്നത് പറയാനാകില്ല. ആര്‍ജെഡിക്ക് മന്ത്രിമാര്‍ പോലുമില്ല, ഇനി കിട്ടുമെന്ന് പ്രതീക്ഷയുമില്ല. അതുകൊണ്ട് രാജ്യസഭാ സീറ്റ് കിട്ടണമെന്ന് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ വലിയ നേട്ടമാകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് എല്ലാവരും രാജ്യസഭാ സീറ്റിന് കടിപിടി കൂടുന്നത്. കേന്ദ്രമന്ത്രിയാകാനുള്ള സുവര്‍ണവസരവും പലരും പ്രതീക്ഷിക്കുന്നു.
അങ്ങനെ തെരഞ്ഞെടുപ്പ് ഫലവും രാജ്യസഭാ സീറ്റ് തര്‍ക്കവും ഇടതിനെ വരിഞ്ഞുമുറുക്കും. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്നും ഇടയ്ക്കിടെ ക്യാപ്‌സ്യൂള്‍ പോലെ കേന്ദ്ര ഏജന്‍സികള്‍ ഇത് ഉയര്‍ത്തിക്കൊണ്ടുവരും. അതില്‍ വലിയ കാര്യമുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ദുര്‍ബലമാകാനുള്ള എല്ലാസാധ്യതകളുമുണ്ട്. അതിന് വഴി വെട്ടിയതാകട്ടെ സാക്ഷാല്‍ പിണറായി വിജയനും.
https://www.facebook.com/Malayalivartha