അടുത്ത പ്രധാനമന്ത്രി കേരളത്തില്‍നിന്നോ? സാധ്യതകളെ തള്ളിക്കളയാനാവില്ല; ഇന്ത്യാ മുന്നണി ദേശീയതലത്തില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം

അടുത്ത പ്രധാനമന്ത്രി കേരളത്തില്‍നിന്നോ. അങ്ങനെ സംഭവിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. ഇന്ത്യാ മുന്നണി ദേശീയതലത്തില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇന്ത്യാ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിതന്നെ പ്രധാമനന്ത്രിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഹെഗ്‌ഡെ ഇതോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനുള്ളില്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയാന്‍ ഒരു നേതാവും നിലവിലില്ലെന്നതാണ് വസ്തുത.
ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായിരിക്കെ ഓരോ ഘട്ടത്തിലും കോണ്‍ഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും പ്രതീക്ഷകള്‍ വര്‍ധിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നൂറു മുതല്‍ 120 വരെ സീറ്റുകള്‍ ദേശീയതലത്തില്‍ നേടുമെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ദേശീയമാധ്യമങ്ങള്‍ നടത്തുന്നത്. പ്രീ പോള്‍ ഫലങ്ങളില്‍നിന്ന് തുലോം വ്യത്യസ്തമായിരിക്കും നാലാം തീയതി പുറത്തുവരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
ഇന്ത്യാ മുന്നണിയില്‍ എല്ലാ ഘടകക്ഷികളും അംഗീകരിക്കുന്ന നേതാവും രാഹുല്‍ ഗാന്ധി മാത്രമാണ്. അതേ സമയം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പ്രധാനമന്ത്രി പദത്തില്‍ അവകാശവാദം ഉന്നയിക്കുമോ എന്നതില്‍ ഇന്ത്യാ മുന്നണിയില്‍ തന്നെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, തെലുങ്കാന, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് 70 സീറ്റുകള്‍ വരെ ലഭിച്ചാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ അപ്പാടെ അസ്ഥാനത്തായിത്തീരും.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് അപ്രതീക്ഷിതമായി നേട്ടമുണ്ടാക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ് 120 സീറ്റുകള്‍ക്ക് മുകളില്‍ നേട്ടമുണ്ടാക്കുമെന്ന സാഹചര്യമാണ്. ബിജെപിയെ ഭയപ്പെടുത്തുന്നതും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടാകുമോ എന്നതാണ്.
ഉത്തര്‍പ്രദേശില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം 30 സീറ്റുകള്‍ പിടിച്ചാല്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച അസാധ്യമാകും എന്നതാണ് സാഹചര്യം. മധ്യപ്രദേശിലെ 12 സീറ്റുകളില്‍ ബിജെപിക്ക് അവസാനഘട്ടത്തില്‍ വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് നിലവിലെ സൂചന. മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്താനാണ് സാധ്യതകള്‍. മണിപ്പൂര്‍ കലാപം ഗോത്രവാസികളില്‍ പൊതുവെ ബിജെപി വിരുദ്ധ വികാരം അവിടെ സൃഷ്ടിച്ചുണ്ടെന്ന് തീര്‍ച്ചയാണ്.
ദക്ഷിണേന്ത്യയില്‍തന്നെ ഗോവയിലും ആന്ധ്രയിലും പ്രതീക്ഷിക്കാത്ത നേട്ടം കോണ്‍ഗ്രസ് നേടിയാല്‍ ഇന്ത്യാ മുന്നണിക്ക് വലിയ കരുത്തയി മാറും. അങ്ങനെയൊരു സാഹചര്യത്തില്‍ ഇന്ത്യാ മുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും രാഹുല്‍ ഗാന്ധിയെ പിന്‍തുണയ്ക്കാതെ തരമില്ലാത്ത സാഹചര്യമുണ്ടാകും. തമിഴ് നാട്ടില്‍ ഡിഎംകെയും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആം ആദ്മിയും ഉത്തര്‍പ്രദേശില്‍ സമാജ് വാദിയും ഗണ്യമായി സീറ്റുകള്‍ പിടിക്കുമെന്ന് തീര്‍ച്ചയാണ്. ഇന്ത്യാ മുന്നണിയിലെ ഈ ഘടകകക്ഷികള്‍ക്കു മാത്രം 60 സീറ്റുകള്‍ വരെ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തകിടംമറിയും.
കേവലം 200 സീറ്റുകളിലേക്ക് ബിജെപി കൂപ്പുകുത്തുന്ന സാധ്യതയാണ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും കേരളത്തില്‍ വയനാട്ടിലും രാഹുല്‍ ഗാന്ധി വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കാനാണ് സാധ്യത.
വയനാട് സീറ്റിലേക്ക് മുസ്ലീം ലീഗ് താല്‍പര്യം ഉന്നയിക്കും മുന്‍പ് പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് വയനാട്ടില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നതിലും സംശയമില്ല. ദേശീയതലത്തില്‍ ഇന്ത്യാ മുന്നണി അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ ബിജെപിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് സാധ്യത. നരേന്ദ്ര മോദിയുടെ അപ്രമാദിത്വത്തെ ബിജെപിക്കുള്ളില്‍ ചോദ്യം ചെയ്യുന്ന സാഹചര്യം സംജാതമാകും.
നരേന്ദ്ര മോദിയുടെ വര്‍ഗീയ പ്രസംഗങ്ങളും ഗാന്ധി വിരുദ്ധ പ്രസ്താവനകളും ദേശീയതലത്തില്‍ മതേതര വാദികളെ ആശങ്കപ്പെടുത്തുന്നുണ്ട്. മോദി തുടരുന്നത് രാജ്യസുരക്ഷയ്ക്കും ന്യൂനപക്ഷ സുരക്ഷയ്ക്കും ഭീഷണിയെന്ന ചിന്ത പുതുതലമുറയെ ആശങ്കപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha