തൃശ്ശൂരിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു; ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനപരിശ്രമം നടത്തിയതിന്റെ ഫലമാണ് തൃശ്ശൂരിലെ വിജയം; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെ പ്രകടനത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തൃശ്ശൂരിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത് . ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് പ്രതികരണം. ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനപരിശ്രമം നടത്തിയതിന്റെ ഫലമാണ് തൃശ്ശൂരിലെ വിജയം എന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും വോട്ടുകൾ കിട്ടി എന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പുകളിൽ അത് പ്രതിഫലിക്കുമെന്നും തൃശ്ശൂരിലെ പ്രവർത്തകരുടെ ശൈലി മികച്ചതാണ് . വോട്ടർമാരുടെ മനോഗതി കൃത്യമായി മനസ്സിലാക്കിയാണ് അവർ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതാണ് വിജയത്തിന് നിദാനമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒന്നരവർഷം തൃശ്ശൂരിൽ കഠിന പ്രയത്നം നടത്തി. കേരളത്തിലെ ജനങ്ങൾ ബിജെപിയോടൊപ്പം എത്തുന്നുവെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രബല മുന്നണികളെ അമ്പരപ്പിക്കാൻ സാധിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha