പൊക്കിയെടുത്ത തൃശൂർ ഇനി താൻ നിലത്ത് വയ്‌ക്കില്ല; നിങ്ങളെയെല്ലാം കൂടിയാണ് ഞാൻ പൊക്കി എടുത്ത് ഡൽഹിയിലേക്ക് കൊണ്ടുപോയത്; തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിനെ കുറിച്ച് നിർണായകമായ ചില പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇരിങ്ങാലക്കുടയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊക്കിയെടുത്ത തൃശൂർ ഇനി താൻ നിലത്ത് വയ്‌ക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് .
നിങ്ങളെയെല്ലാം കൂടിയാണ് ഞാൻ പൊക്കി എടുത്ത് ഡൽഹിയിലേക്ക് കൊണ്ടുപോയത്. ഇനി താഴെ വയ്‌ക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2019-ൽ വൈകാരികതയോടെ പറഞ്ഞുവെന്നും 2024-ൽ തീവ്ര വൈകാരികതയോടെയാണ് പറയുന്നതെന്നും സുരേഷ് ഗോപി .
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറ്റ് സഖ്യങ്ങളെ ജനങ്ങൾ വിശ്വസിച്ചു. 2024-ൽ ആ സഖ്യങ്ങളെ മുഴുവൻ തിരസ്കരിച്ചുകൊണ്ട് അവർ ഞങ്ങളെ നെഞ്ചേറ്റി. വളരെ ഗംഭീരമായ വിജയമാണ് ബിജെപിക്ക് ലഭിച്ചത്. എളുപ്പ വഴികളിലൂടെയല്ല, ഞങ്ങൾ ഈ വിജയം നേടിയത്. ഇതിന് മുമ്പ് എളുപ്പ വഴികളിലൂടെ വിജയം കൊയ്തവർക്ക് നഷ്ടത്തിന്റെ കണക്കെടുക്കാനോ അതിന്റെ കാരണങ്ങൾ അന്വേഷിക്കാനോ ഇപ്പോഴും സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha