പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല തൊഴിൽ സൃഷ്ടിക്കുന്ന അടിസ്ഥാന വർഗമനുഷ്യനെയാണ് സൃഷ്ടികൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല തൊഴിൽ സൃഷ്ടിക്കുന്ന അടിസ്ഥാന വർഗമനുഷ്യനെയാണ് സൃഷ്ടികൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു: പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി രാജ്യത്തെ 500 പരിശീലന കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായ് കോഴിക്കോട് ഗോവിന്ദ പുരത്തെ. നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്യൂട്ടിൽ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഇതോട് അനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
അതേസമയം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർണായകമായ ചില പ്രതികരണം നടത്തിയിരിക്കുകയാണ്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത് .
രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെയാണോ ഏൽപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണം അടുത്ത പൂരം വരെ നീട്ടി കൊണ്ടു പോകരുത് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha