തൃശൂര്‍ പൂരം കലക്കിയതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയാണുള്ളത് ; ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തൃശൂര്‍ പൂരം കലക്കിയതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയാണുള്ളത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പൂരം കലക്കിയെന്ന ആരോപണം നേരിടുന്ന എ.ഡി.ജി.പിയാണ് അന്വേഷണം നടത്തിയിരിക്കുന്നത്. അന്വേഷണമെ നടക്കുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം പൊലീസ് ആസ്ഥാനത്തു നിന്നും വെള്ളിയാഴ്ച മറുപടി ലഭിച്ചതിനു പിന്നാലെയാണ് ഒരാഴ്ചത്തെ സാവകാശം കൂടി നല്‍കിയിട്ടുണ്ടെന്ന് ശനിയാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ഏപ്രില്‍ 21-ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. അഞ്ച് മാസം കഴിഞ്ഞപ്പോഴാണ് അന്വേഷണം നടക്കുന്നില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. ആരോപണ വിധേയന്‍ തന്നെ അന്വേഷിച്ചുവെന്നതാണ് റിപ്പോര്‍ട്ട് പ്രഹസനമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
പൂരം കലക്കിയതിന്റെ ഗൂഢാലോചന ഒളിപ്പിച്ചു വയ്ക്കുന്നതിന്റെ തത്രപ്പാടാണ് ഇപ്പോള്‍ കാണുന്നത്. ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചനയില്‍ പങ്കാളിയായ ആളാണ് റിപ്പോര്‍ട്ട് തയാറാക്കി ഗൂഢാലോചനയെ കുറിച്ച് അറിയാവുന്ന ആള്‍ക്ക് കൈമാറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടിന് ഒരു പ്രസക്തിയുമില്ല. ഈ സാഹചര്യത്തില്‍ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha