കാശ്മീരിലെ സമാധാനം തകർക്കാൻ ഭീകരവാദികൾ നടത്തുന്ന ശ്രമത്തിന് ശക്തമായ രീതിയിൽ തിരിച്ചടി ഉറപ്പാണ്; ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അപലപിച്ചു. വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത് ഭീകരരുടെ ഉദ്ദേശം ജമ്മു കാശ്മീരിന്റെ സമാധാനം തകർക്കുകയും സാധാരണ ജീവിതം തടസ്സപ്പെടുത്തുകയുമാണ് എന്ന് വ്യക്തമാണ്. വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനം കൈവരിച്ച പുരോഗതി ഭീകരവാദികളെ ഭയപ്പെടുത്തുന്നുണ്ട്. സഞ്ചരികളെ ഭീകരർ ലക്ഷ്യമിടാൻ കാരണം അതാണ്.
പ്രദേശത്തേക്ക് വിനോദയാത്ര പോയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായത് എല്ലാം ചെയ്യും. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha