Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച; ഒരു തൊണ്ടി മുതല്‍ പോലും കണ്ടെടുത്തിട്ടില്ല; ഒരു തെളിവും ശേഖരിക്കുന്നില്ല; മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

04 FEBRUARY 2026 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ

ലഹരിയെ ചെറുത്തുതോൽപ്പിക്കാനും മാലിന്യസംസ്കരണത്തിൽ മാതൃക സൃഷ്ടിക്കാനുമെല്ലാം റസിഡൻസ് അസോസിയേഷനുകൾ മുൻകൈ എടുക്കണം; നിർണായകമായ നിർദേശവുമായി കഴക്കൂട്ടം എം എൽ എ വി.മുരളീധരൻ

10 വർഷം മുമ്പ് കേരളത്തിൽ എൽ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവർ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തിൽ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെയും തെരഞ്ഞെടുത്തു; കോൺഗ്രസിനെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയിക്ക് അഭിനന്ദനങ്ങൾ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് രാജിവച്ച് വിജയ്

ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയിലെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പ്രതികളും പുറത്തിറങ്ങാന്‍ പോകുന്നു. ഒരു തൊണ്ടി മുതല്‍ പോലും കണ്ടെടുത്തിട്ടില്ല. ഒരു തെളിവും ശേഖരിക്കുന്നില്ല. രണ്ട് ലക്ഷ്യങ്ങളാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുള്ളത്. മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിക്കുക, ജയിലിലായ സി.പി.എം നേതാക്കളെ പുറത്തുകൊണ്ട് വന്ന് കേസന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കുക.

 

അതിനു വേണ്ടി എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കനത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ശബരിമല കേസ് എങ്ങും എത്താതെ അവസാനിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് പോകുകയാണ്. പ്രതികളെല്ലാം സ്വാഭാവിക ജാമ്യം കിട്ടി പുറത്തുവരുന്ന സാഹചര്യമാണ്. സര്‍ക്കാരാണ് ഇടപെടുന്നത്. എല്ലാവരെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഇടപെടുന്നത്. അതുകൊണ്ടാണ് ജയിലിലായ പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി പോലും സ്വീകരിക്കാതിരുന്നത്.

സി.പി.എം സ്വര്‍ണം കട്ടതിന് സോണിയ ഗാന്ധിയെ കുറിച്ച് പറയുന്നത് എന്തിനു വേണ്ടിയാണ്? സ്വര്‍ണം കട്ടത് സി.പി.എം നേതാക്കളാണ്. ആ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയും ഭരണകൂടവും സി.പി.എം നേതൃത്വവുമാണ്. അത് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും സോണിയ ഗാന്ധിയെ മനപൂര്‍വം വലിച്ചിഴയ്ക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്കാണ് ബി.ജെ.പി മാര്‍ച്ച് നടത്തിയത്.

സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന ഏര്‍പ്പാടാണിത്. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ബി.ജെ.പി നേതൃത്വമാണ്. ബി.ജെ.പി നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പി മാര്‍ച്ച് നടത്തുമ്പോള്‍ സി.പി.എം നിയമസഭയില്‍ വന്ന് അധിക്ഷേപിച്ച് സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

സ്പീക്കര്‍ മുഖ്യമന്ത്രി പറയുന്നത് കേട്ട് നില്‍ക്കുകയാണ്. അദ്ദേഹത്തിന് സ്വന്തമായി അഭിപ്രായമില്ല. ഇന്ന് അഞ്ച് മന്ത്രിമാര്‍ക്കാണ് പ്രസംഗിക്കാന്‍ അവസരം നല്‍കിയത്. അഞ്ച് മന്ത്രിമാരില്‍ നാലു പേരും വ്യക്തിപരമായി എന്നെ അധിക്ഷേപിച്ചു. അതില്‍ എനിക്ക് പരാതിയില്ല. കാരണം അവര്‍ എന്നെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയാനാകില്ല. എ.കെ.ജി സെന്ററില്‍ ഇരുന്നും മന്ത്രി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയില്‍ ഇരുന്നും വ്യാപകമായി എനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിന്റെ തുടര്‍ച്ചയാണ് നിയമസഭയിലും ഉണ്ടായത്. അതിന് സ്പീക്കറും അവസരം നല്‍കുകയാണ്. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കാന്‍ 5 മന്ത്രിമാര്‍ക്കാണ് അവസരം നല്‍കിയത്. എല്ലാ മന്ത്രിമാരും ഒരേ കാര്യമാണ് പറഞ്ഞത്. അയ്യപ്പന്റെ സ്വര്‍ണം കട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സി.പി.എമ്മിന് രക്ഷപ്പെടാനാകില്ല. സ്വര്‍ണം കട്ടവരെ സംരക്ഷിക്കുന്നത് പിണറായി ഭരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരായ യഥാര്‍ത്ഥ പ്രതികള്‍ അഴിക്കുള്ളിലാകുന്നതു വരെ അതിശക്തമായി സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി... അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപകടം... ഇരുവരും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവർ  (20 minutes ago)

സ്വർണവിലയിൽ വൻ കുതിപ്പ്... പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 10,200 രൂപ  (1 hour ago)

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്  (1 hour ago)

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (1 hour ago)

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...  (1 hour ago)

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (2 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (3 hours ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (3 hours ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (4 hours ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (4 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (4 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

Malayali Vartha Recommends