മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിസ്ഥാന ജനവിഭാഗങ്ങൾക്കും പശ്ചാത്തല വികസനമെത്തിക്കുക എന്ന ലക്ഷ്യമാണ് സർക്കാർ കഴിഞ്ഞ ഒൻപത് വർഷമായി നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ മികച്ച റോഡുകളായി മാറി. റോഡുകൾ നാടിന്റെ പുരോഗതിക്ക് ഏറെ സഹായകരമാണ്. അദ്ദേഹം അഭിപ്രായപ്പെട്ടു.
കുന്നത്തുകാൽ, പെരുങ്കടവിള, കൊല്ലയിൽ ഗ്രാമപഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡുകളാണ് എള്ളുവിള - കോട്ടുക്കോണം-നാറാണി- തൃപ്പലവൂർ റോഡ്, മഞ്ചവിളാകം-കോട്ടയ്ക്കൽ റോഡ് എന്നിവ. സംസ്ഥാന സർക്കാരിന്റെ 2023-24 ബജറ്റിൽ ഉൾപ്പെടുത്തി ഒൻപത് കോടി രൂപ ചെലവിലാണ് ഇവ ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തിയത്. 4.655 കിലോമീറ്റർ ദൈർഘ്യമുള്ള എള്ളുവിള തൃപ്പലവൂർ റോഡിന് ആറ് കോടി രൂപയും 2.6 കിലോമീറ്റർ ദൈർഘ്യമുള്ള മഞ്ചവിളാകം തത്തിയൂർ റോഡിന് മൂന്ന് കോടി രൂപയുമാണ് നിർമ്മാണ ചെലവ്.
https://www.facebook.com/Malayalivartha